ആഗ്രഹിച്ചതെന്തും നടക്കും... ആസ്തിയില്‍ ഇരട്ടി വര്‍ധന; ഈ രാശിക്കാര്‍ക്കിനി രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ അവയുടെ രാശിയും നക്ഷത്രവും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണകരമായ നേട്ടങ്ങള്‍ സമ്മാനിക്കും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയെ ആണ് വ്യാഴമായി കണക്കാക്കുന്നത്. വളരെ പതുക്കെ രാശി ചക്രം തിരിക്കുന്ന ഗ്രഹം കൂടിയാണ് വ്യാഴം. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് ഒരു വര്‍ഷം സമയമെടുത്താണ് വ്യാഴം സഞ്ചരിക്കുക.

അതിനാല്‍ തന്നെ ഒരു രാശിയിലേക്ക് തിരികെ എത്താന്‍ ഒരു വര്‍ഷം സമയമാണ് വ്യാഴത്തിന് വേണ്ടി വരുന്നത്. നിലവില്‍ വ്യാഴം ഇടവ രാശിയിലാണ് സഞ്ചരിക്കുന്നത്. മെയ് 14 ന് വ്യാഴം മിഥുന രാശിയില്‍ പ്രവേശിക്കും. ഈ സമയം മിഥുനം രാശിയില്‍ വ്യാഴവും ശുക്രനും കൂടിച്ചേരും. ശുക്രന്‍ ജൂലൈ 26 ന് രാവിലെ 9:02 ന് മിഥുനത്തില്‍ പ്രവേശിക്കും. ആഗസ്റ്റ് 21 വരെ ശുക്രന്‍ ഇവിടെ തുടരും
ഇതുവഴി ജ്യോതിഷത്തിലെ പ്രബലമായ ഗജലക്ഷ്മീ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. ഇത് എല്ലാ രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് ഇതുവഴി വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.
ധനു
മിഥുനം രാശിയിലെ ശുക്ര-വ്യാഴ സംയോഗം വഴി രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗത്തിലൂടെ ധനു രാശിക്കാര്‍ക്ക് വന്‍ നേട്ടങ്ങള്‍ ലഭിക്കും. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ കടാക്ഷം ഈ രാശിക്കാര്‍ക്ക് എപ്പോഴും ഉണ്ടാകും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും.
ചിങ്ങം
മിഥുനം രാശിയിലെ ശുക്ര-വ്യാഴ സംയോഗം വഴി രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗത്തിലൂടെ ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ ലഭിക്കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. പൂര്‍വിക സ്വത്ത് ലഭിക്കും. ഏറെ നാളായി നിലനിന്നിരുന്ന ഭൂമി തര്‍ക്കം അവസാനിക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചനം ലഭിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ പലതും സഫലമാകും.
തുലാം
മിഥുനം രാശിയിലെ ശുക്ര-വ്യാഴ സംയോഗം വഴി രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗത്തിലൂടെ തുലാം രാശിക്കാര്‍ക്ക് അനുകൂലമായ നിരവധി നേട്ടങ്ങള്‍ ലഭിക്കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഗജലക്ഷ്മി യോഗം രൂപപ്പെടുന്നത്. ഇതുവഴി പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യത. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.












Click it and Unblock the Notifications