വെറും രാജയോഗമല്ല.. ഗജലക്ഷ്മി രാജയോഗം..! ജൂലൈ മാസം മുഴുവന്‍ ഈ രാശിക്കാര്‍ക്ക് ശുക്രദശ
ജ്യോതിഷ ശാസ്ത്ര പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റവും സംക്രമണവും മനുഷ്യജീവിതത്തെ വിവിധ തരത്തില്‍ സ്വാധീനിക്കാറുണ്ട്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറ്റത്തിന് വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം ചില രാശിക്കാര്‍ക്ക് അനുകൂലമായിരിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും.
ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇതില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. രാശികള്‍ 12 എണ്ണമാണ്. മേടം, മീനം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ശുക്രനും.
ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. ഗ്രഹങ്ങളുടെ ഗുരുസ്ഥാനീയനാണ് വ്യാഴം. വളരെ പതുക്കെ സംക്രമണം പൂര്‍ത്തിയാക്കുന്ന ഗ്രഹം കൂടിയാണ് വ്യാഴം. ഒരു രാശിയില്‍ ഒരു വര്‍ഷം തങ്ങുന്ന വ്യാഴത്തിന് രാശിചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷത്തെ സമയം വേണം. അസുരഗുരുവായ ശുക്രനാകട്ടെ സമ്പത്ത്, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ പ്രതീകം എന്നാണ് അറിയപ്പെടുന്നത്.
ശുക്രനും വ്യാഴവും ഇപ്പോള്‍ കര്‍ക്കടക രാശിയില്‍ കൂടിച്ചേര്‍ന്നിരിക്കുകയാണ്. അതുവഴി അതിശക്തമായ ഗജലക്ഷ്മി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ജ്യോതിഷത്തിലെ ഏറ്റവും പ്രബലമായ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യാനുഭവങ്ങളും വ്യക്തികള്‍ക്ക് നല്‍കുന്ന സവിശേഷ യോഗങ്ങളിലൊന്നാണ് ഗജലക്ഷ്മി രാജയോഗം. ഈ വര്‍ഷം ജൂലൈ മാസം പകുതി വരെ ഈ രാജയോഗത്തിന്റെ സ്വാധീനം നിലനില്‍ക്കും.
ഈ രാജയോഗം 12 രാശിക്കാരിലും 27 നക്ഷത്രക്കാരിലും വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരുടെ കരിയറിലും കുടുംബ കാര്യങ്ങളിലും ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതായിരിക്കും. ആ ഭാഗ്യ രാശികള്‍ ഏതെല്ലാമെന്ന് നോക്കാം.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ വ്യാഴവും ശുക്രനും ഒരുമിക്കുന്നത് വഴി രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. പുതിയ ബിസിനസ് തുടങ്ങാനോ വലിയ നിക്ഷേപങ്ങള്‍ നടത്താനോ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ പദ്ധതികളുമായി ധൈര്യമായി മുന്നോട്ടു പോകാം.
ധനു
ധനു രാശിക്കാര്‍ക്ക് കര്‍ക്കടകം രാശിയില്‍ വ്യാഴവും ശുക്രനും ഒരുമിക്കുന്നത് വഴി രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം ഗുണം ചെയ്യും. മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ള വലിയ നിക്ഷേപങ്ങളില്‍ നിന്നും മികച്ച ലാഭവിഹിതം കൈയിലെത്തും. അതുവഴി വലിയ സാമ്പത്തിക നേട്ടമുണ്ടാകാനും സാധ്യതയുണ്ട്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്.
മീനം
കര്‍ക്കടകം രാശിയില്‍ വ്യാഴവും ശുക്രനും ഒരുമിക്കുന്നത് വഴി രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വിദേശത്ത് പുതിയ ജോലി തേടുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ അനുകൂലമായ സമയമാണ് എന്ന് കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളിലും ഉന്നതവിദ്യാഭ്യാസ പദ്ധതികളിലും മികച്ച വിജയങ്ങള്‍ കൈവരിക്കാനാകും. കുചടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കും.















Click it and Unblock the Notifications