ഉദ്ദിഷ്ടകാര്യലബ്ധി, ധനനേട്ടം, ദാമ്പത്യ വിജയം... 2026 ല്‍ ഈ രാശിക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം!!
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരുടെ ജീവിതത്തെയും പ്രപഞ്ച സംഭവങ്ങളെയും പ്രവചിക്കുന്ന ഒരു പുരാതന സമ്പ്രദായമാണ് ജ്യോതിഷം. വേദ ജ്യോതിഷം ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, ഭാവങ്ങള്‍, രാശികള്‍ എന്നിവയുടെ സ്വാധീനത്തെക്കുറിച്ച് പറയുന്നു.
ജനനസമയത്തെ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് വ്യക്തിഗത ജാതകം നിര്‍മ്മിക്കപ്പെടുന്നു. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ സ്ഥാനമാണ് ഉള്ളത്.
എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഗ്രഹ സംക്രമണം എന്ന് പറയുന്നത് ഈ പ്രക്രിയയെ ആണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ശുക്രനും. ഗ്രഹങ്ങളുടെ അധിപനായ വ്യാഴം ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമാണ്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് എത്താന്‍ ഒരു വര്‍ഷത്തെ സമയമാണ് വ്യാഴത്തിന് വേണ്ടി വരിക. ശുക്രന് സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകമാണ്. ഒരു രാശിയില്‍ ഒരു മാസമാണ് ശുക്രന് താമസിക്കുക.
2026 ല്‍ വ്യാഴവും ശുക്രനും കര്‍ക്കിടകം രാശിയിലേക്ക് മാറും. അതിന്റെ ഫലമായി ഗജലക്ഷ്മി രാജയോഗം രൂപപ്പെടും. ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗങ്ങളിലൊന്നാണിത്. 2026 ജൂണ്‍ 2-നാണ് ഇത് സംഭവിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗജലക്ഷ്മി രാജയോഗം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കുക എന്ന് നമുക്ക് നോക്കാം
ഇടവം
ഇടവം രാശിക്കാര്‍ക്ക് കര്‍ക്കിടകം രാശിയിലെ ശുക്ര-വ്യാഴ സംയോഗം വഴി രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം ഗുണം ചെയ്യും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനും സാധ്യത
മിഥുനം
കര്‍ക്കിടകം രാശിയിലെ ശുക്ര-വ്യാഴ സംയോഗം വഴി രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങളെ കാത്തിരിക്കുന്നു. പല സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടിയെത്തും.
ചിങ്ങം
കര്‍ക്കിടകം രാശിയിലെ ശുക്ര-വ്യാഴ സംയോഗം വഴി രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സമ്പത്ത്, സമൃദ്ധി എന്നിവ നിങ്ങളെ തേടിയെത്തും. പല തരത്തിലും സാമ്പത്തിക പുരോഗതി നേടാനാകും. ഇത് വഴി നിങ്ങളുടെ ആസ്തി വര്‍ധിക്കും.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications