രാജയോഗം എന്നാല്‍ ഇതാണ്, വെറും രാജയോഗമല്ല ഗജലക്ഷ്മി രാജയോഗം! മേയ് 11 മുതല്‍ ഇവരുടെ നല്ലകാലം
ജ്യോതിഷം എന്നത് പരമ്പരാഗതമായ ഒരു ഹിന്ദു വിശ്വാസ സമ്പ്രദായമാണ്. വേദ ആചാരങ്ങളെ പിന്തുണക്കുന്ന ആറ് തത്വങ്ങളില്‍ ഒന്നാണ് ജ്യോതിഷം. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ജ്യോതിഷവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയാണ് ജ്യോതിഷത്തിന്റെ മൂലക്കല്ല്. അതിനാല്‍ തന്നെ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ സ്ഥാനമാണ് ജ്യോതിഷത്തില്‍ നല്‍കിയിരിക്കുന്നത്.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ 27 നക്ഷത്രങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ സ്ഥാനം കല്‍പിച്ച് നല്‍കിയിട്ടുണ്ട്. ഗ്രഹങ്ങളുടെ ഓരോ ചലനവും ഈ പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളെയും ബാധിക്കുന്നു.
എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം പ്രപഞ്ചത്തിലെ എല്ലാവരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.
ജ്യോതിഷപ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ശുക്രനും. ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമാണ് വ്യാഴം. അസുരഗുരു എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നത്. സമ്പത്ത്, ആഡംബരം, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ പ്രതീകം കൂടിയാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ സര്‍വൈശ്വര്യങ്ങളും വന്ന് ചേരും എന്നാണ് പറയപ്പെടുന്നത്.
പഞ്ചാംഗം അനുസരിച്ച് മെയ് 11 ന് മിഥുന രാശിയില്‍ വ്യാഴവും ശുക്രനും കൂടിച്ചേരും. ഇതുവഴി ഗജലക്ഷ്മി രാജയോഗം രൂപം കൊള്ളും. വ്യാഴവും ശുക്രനും ജാതകത്തില്‍ ശുഭഭാവത്തില്‍ നില്‍ക്കുമ്പോഴോ അല്ലെങ്കില്‍ അവര്‍ ഒരുമിച്ച് സംയോജിക്കുമ്പോഴോ അതുമല്ലെങ്കില്‍ ഇവ കേന്ദ്രത്തിലോ ത്രികോണത്തിലോ നില്‍ക്കുമ്പോഴോ ആണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നത് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇത് പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളേയും സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വലിയ മനേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയിലെ വ്യാഴ-ശുക്ര സംഗമം വഴി രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പേരെടുക്കാന്‍ സാധിക്കും. അതുവഴി ധാരാളം പുതിയ അവസരങ്ങള്‍ വന്ന് ചേരും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ വ്യാഴ-ശുക്ര സംഗമം വഴി രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കും. മുന്‍കാല നിക്ഷേപങ്ങള്‍ വഴി അപ്രതീക്ഷിതമായി സമ്പത്ത് നിങ്ങളെ തേടിയെത്തും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും.















Click it and Unblock the Notifications