Get Updates
Get notified of breaking news, exclusive insights, and must-see stories!

പലവഴിക്ക് പണം കൈയിലെത്തും.. ഇനി ആഡംബരജീവിതം; രാജയോഗമല്ലേ വന്നിരിക്കുന്നത്, ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായിരിക്കും.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള രണ്ട് ഗ്രഹങ്ങളാണ് ശുക്രനും വ്യാഴവും. വ്യാഴത്തെ ദേവഗുരു ബൃഹസ്പതിയായാണ് കണക്കാക്കുന്നത്. ശുക്രനാകട്ടെ ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകനുമാണ്. ഇവ രണ്ടും ഒരേ രാശിയില്‍ വരുമ്പോഴെല്ലാം അനിതര സാധാരണമായ നേട്ടങ്ങളാണ് ചില രാശിക്കാര്‍ക്ക് സമ്മാനിക്കുന്നത്. ഇത്തരമൊരു നേട്ടമാണ് ഇപ്പോള്‍ ചില രാശിക്കാര്‍ക്ക് കൈവന്നിരിക്കുന്നത്.

astrology

ഇടവ രാശിയില്‍ വ്യാഴവും ശുക്രനും കൂടി ചേര്‍ന്നിരിക്കുകയാണ്. ഈ സംയോഗം ചില രാശിക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗമാണ് സമ്മാനിച്ചിരിക്കുന്നത്. ഇടവം രാശിയിലെ വ്യാഴ-ശുക്ര സംയോഗം ജൂണ്‍ 12 വരെ നീണ്ടുനില്‍ക്കും. ജ്യോതിഷത്തില്‍ ഗജലക്ഷ്മി രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഒരു രാജയോഗമാണ്. 12 വര്‍ഷത്തിന് ശേഷമാണ് വ്യാഴ - ശുക്ര സംയോഗത്തിലൂടെ ഗജലക്ഷ്മീ രാജയോഗം രൂപപ്പെട്ടത്.

ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും നാല് രാശിക്കാരെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കും ലഭിക്കാന്‍ പോകുന്നത്. എന്നാല്‍ ജൂണ്‍ 12 ന് ശുക്രന്‍ മിഥുന രാശിയില്‍ പ്രവേശിക്കുന്നതോടെ ഈ രാജയോഗം കഴിയും. അതിനാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ നേട്ടം ലഭിക്കാന്‍ പോകുന്ന രാശിക്കാര്‍ ആരൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

മേടം

ഇടവ രാശിയിലെ വ്യാഴ - ശുക്ര സംയോഗത്താല്‍ രൂപപ്പെടുന്ന ഗജലക്ഷ്മീ രാജയോഗം മേടം രാശിക്കാര്‍ക്ക് അനിതരസാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി വിവാഹം ശരിയാകാത്തവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പുതിയ വീടോ വസ്തുവോ വാങ്ങാന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ധനു

ഇടവ രാശിയിലെ വ്യാഴ - ശുക്ര സംയോഗത്താല്‍ രൂപപ്പെടുന്ന ഗജലക്ഷ്മീ രാജയോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. സമൂഹത്തില്‍ നിന്ന് ആദരവ് ലഭിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയിക്കാനാകും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും.

ചിങ്ങം

ഇടവ രാശിയിലെ വ്യാഴ - ശുക്ര സംയോഗത്താല്‍ രൂപപ്പെടുന്ന ഗജലക്ഷ്മീ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. പലവഴിക്ക് വരുമാനം കൈയിലെത്തും. ഇത് സാമ്പത്തിക സ്ഥിതി ശക്തമാക്കും. വിദേശത്ത് ജോലി, പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലം. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. പങ്കാളിയില്‍ നിന്ന് എല്ലാ കാര്യത്തിനും പിന്തുണ ലഭിക്കും.

കര്‍ക്കടകം

ഇടവ രാശിയിലെ വ്യാഴ - ശുക്ര സംയോഗത്താല്‍ രൂപപ്പെടുന്ന ഗജലക്ഷ്മീ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ലഭിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. പിതൃസ്വത്ത് താനെ കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘ യാത്ര നടത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+