Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗജലക്ഷ്മി രാജയോഗം വരുന്നു... ഈ രാശിക്കാരുടെ സമയം തെളിഞ്ഞു, നിങ്ങളുമുണ്ടോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം തന്നെ നിശ്ചിത സമയത്ത് രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം പ്രപഞ്ചത്തിലാകെ സ്വാധീനം ചെലുത്തും. വ്യക്തികളുടെ ജീവിതത്തേയും ഇത് കാര്യമായി ബാധിക്കാറുണ്ട്.

എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ ഇത് വിപരീത തരത്തില്‍ ആയിരിക്കും ബാധിക്കുക. ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Gajalakshmi Rajayoga

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ശുക്രനും. ഗ്രഹങ്ങളുടെ അധിപനായ വ്യാഴത്തെ ദേവഗുരു ബൃഹസ്പതിയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഒരു രാശിയില്‍ ഒരു വര്‍ഷം തുടരുന്ന വ്യാഴം ഒരു രാശിചക്രം പൂര്‍ത്തിയാക്കുന്നത് 12 വര്‍ഷമെടുത്താണ്. മറുവശത്ത് ശുക്രനാകട്ടെ സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകന്‍ എന്നാണ് അറിയപ്പെടുന്നത്.

ഈ വര്‍ഷം വ്യാഴവും ശുക്രനും ഒരേ രാശിയില്‍ സംയോഗിക്കുന്നത് വഴി ഗജലക്ഷ്മി രാജയോഗം രൂപപ്പെടാന്‍ പോകുകയാണ്. 2026 ന്റെ ആദ്യ പകുതിയില്‍ വ്യാഴവും ശുക്രനും കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ജൂണ്‍ 2 ന് വ്യാഴവും ജൂണ്‍ 8 ന് ശുക്രനും കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കും. ഇത് വഴി ഗജലക്ഷ്മി രാജയോഗം രൂപം കൊള്ളും. ഏതെല്ലാം രാശിക്കാര്‍ക്കാണ് ഇത് ഗുണം ചെയ്യുക എന്ന് നോക്കാം...

മേടം

കര്‍ക്കടകം രാശിയിലെ വ്യാഴ - ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം മേടം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് കര്‍ക്കടകം രാശിയിലെ വ്യാഴ - ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാനാകും. പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്കും തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും സമയം അനുകൂലമാണ് എന്ന് കാണുന്നു.

ധനു

കര്‍ക്കടകം രാശിയിലെ വ്യാഴ - ശുക്ര സംയോഗം വഴി രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മുടങ്ങിക്കിടന്ന ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജീവിതത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങളുണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+