അപ്രതീക്ഷിതമായി വന്‍തുക കൈയിലെത്തും, സമ്പന്നനാകാം; ഇതൊക്കെയാണ് രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായിരിക്കും.
ഒരു രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. അത്തരമൊരു രാജയോഗമാണ് ഈ വരുന്ന ഏപ്രിലില്‍ നടക്കാന്‍ പോകുന്നത്. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളാണ് വ്യാഴവും ശുക്രനും. ഏപ്രില്‍ 24 ന് മേടം രാശിയില്‍ വ്യാഴത്തിന്റെയും ശുക്രന്റെയും സംയോജനം ഉണ്ടാകും. ഇത് ഗജകേസരി രാജയോഗത്തിന് കാരണമാകും. ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു രാജയോഗമാണ് ഇത്.

എല്ലാ രാശിക്കാരിലും ഗജകേസരി രാജയോഗത്തിന്റെ ഫലം കാണപ്പെടും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനിതരസാധാരണമായ നേട്ടമായിരിക്കും ഇതുവഴി കൈവരുക. അവര്‍ക്ക് ജോലിയില്‍ പുരോഗതി, സാമ്പത്തിക നേട്ടം തുടങ്ങിയവ ലഭിക്കും. ഏതൊക്കെയാണ് ആ രാശികള്‍ എന്നറിയാം.
മേടം
മേടം രാശിയില്‍ വ്യാഴവും ശുക്രനും കൂടിച്ചേരുന്നത് വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം മേടം രാശിക്കാര്‍ക്ക് വലിയ അനുഗ്രഹമാകും. ഈ കാലയളവില്‍ അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ ആയിരിക്കും ഇവര്‍ക്ക് ലഭിക്കുക. ആഗ്രഹിച്ചതെന്തും നടക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് മേടം രാശിക്കാരെ ഇക്കാലയളവില്‍ കാത്തിരിക്കുന്നത്. ശുഭ വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷയില്‍ വിജയം വരിക്കാന്‍ സാധിക്കും
മിഥുനം
മേടം രാശിയില്‍ വ്യാഴവും ശുക്രനും കൂടിച്ചേരുന്നത് വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. എല്ലാ മേഖലകളിലും വിജയം കൈവരിക്കാന്‍ സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ലഭിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകും.
കര്‍ക്കടകം
മേടം രാശിയില്‍ വ്യാഴവും ശുക്രനും കൂടിച്ചേരുന്നത് വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും.












Click it and Unblock the Notifications