Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖജനാവ് നിറയ്ക്കുന്ന രാജയോഗമെത്തും, സമ്പത്തും ഐശ്വര്യവും കൂടെയുണ്ടാവും; ഈ രാശിക്കാര്‍ അടിച്ചുകയറും

ജ്യോതിഷപ്രകാരം രാശിമാറ്റങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങള്‍ നിശ്ചിത സമയത്ത് രാശി മാറും വിവിധ രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ചിലപ്പോള്‍ ദോഷകരമായ കാര്യങ്ങളും അതിലൂടെ ജീവിതത്തിലേക്ക് കടന്നുവരാം. ജ്യോതിഷമനുസരിച്ച് 12 വര്‍ഷത്തിന് ശേഷം വ്യാഴം ഇടവരാശിയില്‍ സംക്രമിച്ചിരിക്കുകയാണ്.

അതുപോലെ ശുക്രനും ഇടവത്തില്‍ സംക്രമിച്ചിട്ടുണ്ട്. സമ്പത്തും മഹത്വവും നല്‍കുന്ന ഗ്രഹം കൂടിയാണ് ശുക്രന്‍. ഇവ രണ്ടും ചേര്‍ന്ന് ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും ഉണ്ടാവും. എന്നാല്‍ 3 രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ വലുതായിരിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ഇടവം: ഗജലക്ഷ്മി രാജയോഗം ഇടവം രാശിക്കാരുടെ ജീവിതം ഒന്നാകെ മാറ്റും. ഏറ്റവും പ്രയോജനകരമായിരിക്കും ഇവര്‍ക്ക് ഈ കാലയളവ്. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. അതിനാല്‍ നമ്മള്‍ ആഗ്രഹിച്ചതെന്തും സ്വന്തമാക്കാനാവും. നമ്മള്‍ മെച്ചപ്പെടുത്തേണ്ടത് എന്ന് കരുതുന്ന എല്ലാ കാര്യങ്ങളും അതുപോലെ മെച്ചപ്പെടും. വ്യക്തിത്വത്തിലാണ് അത്ഭുതകരമായ മാറ്റങ്ങളുണ്ടാവും.

അത് നല്ല രീതിയിലുള്ള മാറ്റമായിരിക്കും. ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ ഈ രാശിക്കാര്‍ക്ക് വര്‍ധിക്കും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. വിവാഹിതരാണെങ്കില്‍ ദാമ്പത്യ ജീവിതത്തിലും സന്തോഷം നിറഞ്ഞ് നില്‍ക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളവും വര്‍ധിക്കും. പങ്കാളിത്ത ജോലിയിലും നേട്ടങ്ങളുണ്ടാവും.

കന്നി: സമ്പത്ത് ഖജനാവില്‍ നിറയും. ഗജലക്ഷ്മി രാജയോഗത്താല്‍ കന്നി രാശിക്കാരെ കാത്തിരിക്കുന്നത് വേറെ ലെവല്‍ നേട്ടങ്ങളാണ്. ഏറ്റവും അനുകൂലമായ കാലയളവായിരിക്കും ഇത്. ഈ രാശിയുടെ കര്‍മ ഭവനത്തിലാണ് രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് അത് വലിയ നേട്ടമാകും. പുതിയ ജോലി ലഭിക്കാനുള്ള അവസരമുണ്ടാകും.

തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കും. രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാന്‍ അവസരമുണ്ടാകും. ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പത്തേക്കാള്‍ മികച്ച നേട്ടങ്ങള്‍ ലഭിക്കും. സര്‍വ വിധ ഐശ്വര്യത്തോടെയും കൂടിയ ജീവിതം ഇവര്‍ക്ക് സാധ്യമാകും.

കുംഭം: ഗജലക്ഷ്മി രാജയോഗം ഈ രാശിക്കാരുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കും. ശുഭകരമായ ഫലങ്ങള്‍ കുംഭം രാശിക്കാര്‍ക്ക് ലഭിക്കും. ഈ രാശിയുടെ നാലാം ഭാവത്തിലാണ് രാജയോഗം സഞ്ചരിക്കുന്നത്. അതുകൊണ്ട് ജീവിതത്തില്‍ സന്തോഷം നിറഞ്ഞുനില്‍ക്കും. വാഹനം, സ്വത്ത്, എന്നിവ സ്വന്തമാക്കാനുള്ള യോഗമുണ്ടാവും.

സമ്പത്തില്‍ കാര്യമായ വര്‍ധനവുണ്ടാവും. ബിസിനസില്‍ നിന്നടക്കം വലിയലാഭം നേടാനാവും. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് ലാഭം സ്വന്തമാക്കാനാവും. പ്രണയ ജീവിതവും സുഖകരമായിരിക്കും. കുംഭം രാശിക്കാര്‍ക്ക് വലിയ കാര്യങ്ങള്‍ പലതും ഇക്കാലയളവില്‍ നേടിയെടുക്കാനാവും. രാജകീയ ജീവിതവും സാധ്യമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+