Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗം സമൃദ്ധിയിലേക്ക് നയിക്കും, സമ്പത്തും വരുമാനവും ഉയരും, ഈ രാശിക്കാര്‍ക്ക് നേട്ടങ്ങളുറപ്പ്

ഈ വര്‍ഷത്തിന്റെ അവസാനം മുതല്‍ പുതുവത്സരം വരെ ഗ്രഹങ്ങളുടെ വലിയ രാശി മാറ്റങ്ങള്‍ തന്നെ സംഭവിക്കാനിരിക്കുകയാണ്. ഡിസംബര്‍ 31 മുതല്‍ വ്യാഴം നേരിട്ട് മേടത്തില്‍ പ്രവേശിച്ച ശേഷം 2024 മെയ് മാസത്തില്‍ ഇടവ രാശിയിലേക്ക് സംക്രമിക്കും. അതിന് ശേഷം മെയ് 19ന് ശുക്രന്‍ ഇടവത്തിലും സംക്രമിക്കും. ഇടവ രാശിയില്‍ വ്യാഴവും ശുക്രനും കൂടിച്ചേര്‍ന്ന് ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും.

ഈ രാശിമാറ്റം ചില രാശിക്കാരില്‍ രാജയോഗമാണ് ഉണ്ടാക്കുക. അതിലൂടെ ഭാഗ്യം നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ കാണിക്കും. പുതുവത്സരത്തിന് ശേഷം ഇവര്‍ക്ക് ഏറ്റവും നല്ല കാലമാണ് വരാന്‍ പോകുന്നത്. രാജയോഗം നേട്ടങ്ങള്‍ സമ്മാനിക്കുന്ന ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ഈ രാശിക്കാരുടെ സുവര്‍ണ കാലം തുടങ്ങാന്‍ പോവുകയാണ്. സമ്പത്തില്‍ അടക്കം കാര്യമായ വര്‍ധനവുണ്ടാകും. ഗജലക്ഷ്മി രാജയോഗത്തിലൂടെ മേട രാശിക്കാര്‍ക്ക് സമയം അനുകൂലമായി മാറും. ആരോഗ്യത്തില്‍ എല്ലാം വലിയ മെച്ചപ്പെടല്‍ ഉണ്ടാവും.

കുടുംബത്തില്‍ ഏറ്റവും സന്തോഷം നിലനില്‍ക്കുന്ന കാലയളവായിരിക്കും ഇത്. പുതിയ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും സാധ്യമാകും. അതുപോലെ വസ്തു വാങ്ങാനുള്ള യോഗവും മേടം രാശിക്കാര്‍ക്കുണ്ടാവും.

കര്‍ക്കിടകം: ഗജലക്ഷ്മി രാജയോഗത്തിലൂടെ കര്‍ക്കിടക രാശിക്കാര്‍ക്കും രാജകീയ ജീവിതം ലഭിക്കും. ആശയവിനിമ മികവുകള്‍ വര്‍ധിക്കും. വ്യക്തജീവിതത്തില്‍ ധാരാളം നേട്ടങ്ങളുണ്ടാവും. അതുപോലെ തൊഴില്‍ മേഖലയില്‍ നിങ്ങളെ നേടി നേട്ടങ്ങള്‍ തന്നെ എത്തും.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടങ്ങള്‍ ഈ കാലയളവില്‍ കര്‍ക്കിടക രാശിക്കാരെ തേടിയെത്തും. നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അവയില്‍ നിന്നെല്ലാം വലിയ ലാഭങ്ങള്‍ തന്നെ ഈ രാശിക്കാര്‍ക്കുണ്ടാവും. സാമ്പത്തികമായി നേട്ടങ്ങള്‍ ധാരാളം ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്കും ഇത് നല്ല സമയം.

ചിങ്ങം: ഈ രാശിക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം സമ്മാനിക്കുക ഏറെ ഭാഗ്യമാണ്. കൈനിറയെ സമ്പത്തുണ്ടാവാന്‍ രാജയോഗം സഹായിക്കും. പുതുവര്‍ഷത്തില്‍ ഇവരെ തേടി പുതിയ വരുമാന മാര്‍ഗം തന്നെ എത്തും. സാമ്പത്തികമായി ഈ രാശിക്കാര്‍ കൂടുതല്‍ ശക്തനാവും. പ്രശ്‌നങ്ങളും തടസ്സങ്ങളുമെല്ലാം രാജയോഗത്തിലൂടെ ഇല്ലാതാവും.

നിങ്ങളുടെ ഭാഗ്യമാണ് വര്‍ധിക്കാന്‍ പോവുന്നത്. പുതിയ ജോലി നിങ്ങള്‍ക്ക് രാജയോഗത്താല്‍ പുതുവര്‍ഷത്തില്‍ തന്നെ ലഭിക്കും. ഗംഭീരമായ ഒരു പാക്കേജ് പുതിയൊരു കമ്പനിയില്‍ നിന്ന് നിങ്ങളെ തേടിയെത്തും. ബാങ്ക് ബാലന്‍സും വന്‍ തോതില്‍ വര്‍ധിക്കും.

തുലാം: ഈ രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ഗജലക്ഷ്മി രാജയോഗത്തെ തുടര്‍ന്നുണ്ടാവും. ഓരോ നിമിഷത്തിലും അത് കാരണം ഗുണങ്ങള്‍ ലഭിക്കും. കുടുംബത്തിലെ അന്തരീക്ഷം ഏറ്റവും സന്തോഷം നിറഞ്ഞതായിരിക്കും.

ദീര്‍ഘകാലം മത്സരപരീക്ഷയ്ക്കായി ഇരുന്നാല്‍ തുലാം രാശിക്കാര്‍ക്ക് അതില്‍ വിജയിക്കാന്‍ സാധിക്കും. കുട്ടികളുമായി നല്ല സമയം മാതാപിതാക്കള്‍ക്ക് ചെലവിടാനാവും. അങ്ങനെ പുരോഗതിയും സമൃദ്ധിയും നിറഞ്ഞതായിരിക്കും തുലാം രാശിക്കാരുടെ ജീവിതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+