Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും രാജയോഗമല്ല, വരാന്‍ പോകുന്നത് ഗജലക്ഷ്മി രാജയോഗം! ഇതാണോ നിങ്ങളുടെ രാശി?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം നിര്‍ണയിക്കാനാകും എന്നാണ് പറയപ്പെടുന്നത്. ഗ്രഹനില, രാശിക്കൂറ്, ജനന സമയം, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെടുന്ന വ്യക്തികളുടെ ജാതകമാണ് ഇതിന് സഹായിക്കുന്നത്.

ഈ പിള്ള അടിമുടി കള്ളത്തിൽ മുങ്ങിയ ഫ്രോഡേഷ്'; അഭിലാഷ് പിള്ളയ്ക്കെതിരെ ലൈൻ പ്രൊഡ്യൂസർ
ഈ പിള്ള അടിമുടി കള്ളത്തിൽ മുങ്ങിയ ഫ്രോഡേഷ്'; അഭിലാഷ് പിള്ളയ്ക്കെതിരെ ലൈൻ പ്രൊഡ്യൂസർ

അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Gajalakshmi Yoga

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. പക്ഷെ അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെ നീക്കണം; 73 എംപിമാർ ഒപ്പിട്ട നോട്ടീസ് കൈമാറി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെ നീക്കണം; 73 എംപിമാർ ഒപ്പിട്ട നോട്ടീസ് കൈമാറി

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ശുക്രനും. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ അധിപന്‍. ഒരു രാശിയില്‍ ഒരു വര്‍ഷം തുടരുന്ന വ്യാഴത്തിന് രാശിചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷത്തെ സമയമെടുക്കും. ശുക്രനാകട്ടെ അസുരുഗുരുവാണ്. സമ്പത്ത്, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ പ്രതീകമായിട്ടാണ് ശുക്രനെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്.

മേയ് 11 ന്, രാവിലെ 10:53 ന് ശുക്രന്‍ മിഥുന രാശിയില്‍ പ്രവേശിക്കും. വ്യാഴം നേരത്തെ തന്നെ ഈ രാശിയിലുണ്ട്. വ്യാഴവും ശുക്രനും ജാതകത്തില്‍ ശുഭസ്ഥാനങ്ങളില്‍ ഒരുമിച്ച് വരുമ്പോള്‍ ഗജലക്ഷ്മി രാജയോഗം രൂപപ്പെടും. ഈ യോഗം സമ്പത്തിന്റെയും സമൃദ്ധിയുടെയും സുഖങ്ങളുടെയും പ്രതീകമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗജലക്ഷ്മി രാജയോഗത്തിലൂടെ നേട്ടങ്ങള്‍ ലഭിക്കുക എന്ന് നോക്കാം.

പാക്കിസ്ഥാനിലേക്ക്, സ്ഥിരീകരിച്ച് അബ്ബാസ് അറഗ്ചി; ഇറാൻ-യുഎസ് സമാധാന ചർച്ച പുനഃരാരംഭിച്ചേക്കും
പാക്കിസ്ഥാനിലേക്ക്, സ്ഥിരീകരിച്ച് അബ്ബാസ് അറഗ്ചി; ഇറാൻ-യുഎസ് സമാധാന ചർച്ച പുനഃരാരംഭിച്ചേക്കും

മേടം

മിഥുനം രാശിയിലെ വ്യാഴ-ശുക്ര സംഗമത്താല്‍ രൂപം കൊള്ളുന്ന ഗജലക്ഷ്മി രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും.

മിഥുനം

മിഥുനം രാശിയിലെ വ്യാഴ-ശുക്ര സംഗമത്താല്‍ രൂപം കൊള്ളുന്ന ഗജലക്ഷ്മി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. കോടതി വ്യവഹാരങ്ങളില്‍ വിജയമുണ്ടാകും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ ആകര്‍ഷണീയതയും ആത്മവിശ്വാസവും വര്‍ധിപ്പിക്കും.

തുലാം

തുലാം രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ വ്യാഴ-ശുക്ര സംഗമത്താല്‍ രൂപം കൊള്ളുന്ന ഗജലക്ഷ്മി രാജയോഗം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉറപ്പിക്കാം. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസ് പങ്കാളിത്തങ്ങളില്‍ ഗുണം ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+