Get Updates
Get notified of breaking news, exclusive insights, and must-see stories!

വസന്ത പഞ്ചമിയില്‍ ഗജകേസരി യോഗം... ഇവര്‍ക്ക് രാജാവിനെ പോലെ വാഴാം, പൊന്നും പണവും നിറയും!

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു വ്യക്തിയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില്‍ രചിക്കപ്പെടുന്ന ജാതകത്തിലൂടെ നിര്‍ണയിക്കാനാകും. ജനന സമയം, ഗ്രഹനില, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ് ഇത് നിര്‍വചിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.

ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

Gajkesari Rajyog 2026

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

ഗ്രഹങ്ങളുടെ ഈ സഞ്ചാരത്തെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഹിന്ദുമതത്തില്‍ വസന്ത പഞ്ചമി വളരെ വിശേഷപ്പെട്ടതാണ്.

മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാള്‍ ആണ് വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്. അറിവിന്റെയും സംഗീതത്തിന്റെയും ദേവതയായ സരസ്വതി ദേവിയുടെ ആരാധനയെ അടയാളപ്പെടുത്തുന്നതാണ് വസന്ത പഞ്ചമി. കേരളത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നത് വിജയ ദശമി നാളിലാണെങ്കില്‍ ഇന്ത്യയിലെ മറ്റിടങ്ങളില്‍ ഹിന്ദുക്കളുടെ വിദ്യാരംഭദിവസം കൂടിയാണ് വസന്ത പഞ്ചമി.

അതിനാല്‍ ജ്യോതിഷ പ്രകാരവും ഏറെ സവിശേഷതകളുള്ള ദിവസമാണിത്. ഇന്നലെയായിരുന്നു വസന്ത് പഞ്ചമി. ഇതിനോടൊപ്പം തന്നെ ഗജകേസരി യോഗവും രൂപപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാവിലെ 8:33 ന് ചന്ദ്രന്‍ മീനത്തില്‍ പ്രവേശിച്ചു. ദേവഗുരു വ്യാഴം മിഥുനത്തില്‍ ആയിരുന്നു. വ്യാഴം ചന്ദ്രനില്‍ നിന്ന് കേന്ദ്രത്തില്‍ 1, 4, 7, 10 ഭാവങ്ങളില്‍ സ്ഥിതി ചെയ്യുമ്പോഴാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്.

വസന്ത പഞ്ചമിയില്‍ ചന്ദ്രന്‍ മിഥുന രാശിയുടെ നാലാമത്തെ ഭാവത്തില്‍ ആയിരിക്കും വിരാജിക്കുക. ഇതോടെ ഇന്നലെ വസന്ത പഞ്ചമിയ്‌ക്കൊപ്പം ഗജകേസരി യോഗവും രൂപപ്പെട്ടു. നാളെ വരെ ഈ രാജയോഗം തുടരും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം..

വൃശ്ചികം

വസന്ത പഞ്ചമി നാളില്‍ രൂപപ്പെട്ട ഗജകേസരി യോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയം കൈവരിക്കാനാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

കുംഭം

വസന്ത പഞ്ചമി നാളില്‍ രൂപപ്പെട്ട ഗജകേസരി യോഗം കുംഭം രാശിക്കാര്‍ക്ക് വളരെ ഗുണകരമാകും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുതിയ വാഹനം സ്വന്തമാക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+