Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ജോലി ഉറപ്പ്, പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതം; ഈ രാശിക്കാരുടെ രാജയോഗം തുടങ്ങാന്‍ പോകുന്നു

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം 12 രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് വലിയ ഭാഗ്യമായിരിക്കും ഗ്രഹങ്ങളുടെ സംക്രമണം സമ്മാനിക്കുക.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോഗം നടത്തുമ്പോഴാണ് രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇത്തരത്തില്‍ വ്യാഴവും ചന്ദ്രനും ഒരേ രാശിയില്‍ സംക്രമിക്കുമ്പോള്‍ ഗജകേസരി യോഗം രൂപപ്പെടും. വ്യാഴം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ ഒരു വര്‍ഷമെടുക്കും. നിലവില്‍ മേടം രാശിയില്‍ ആണ് വ്യാഴം സംക്രമിച്ചിരിക്കുന്നത്. 2024 മെയ് 1 വരെ വ്യാഴം മേടരാശിയില്‍ തുടരും.

astrology

ഇതിനൊപ്പം ചന്ദ്രനും മേടം രാശിയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്. ആഗസ്റ്റ് 22 ന് ചന്ദ്രന്‍ മേടം രാശിയില്‍ എത്തും. ഇതോടെ മേടം രാശിയില്‍ വ്യാഴ-ചന്ദ്ര സംയോഗവും അതുവഴി ഗജകേസരി രാജയോഗവും രൂപപ്പെടും. ഇത് ചില രാശിക്കാര്‍ക്ക് അസാധാരണമായ ഭാഗ്യമാണ് സമ്മാനിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗജകേസരി രാജയോഗം ശുഭകരമാകാന്‍ പോകുന്നത് എന്ന് നോക്കാം.

മേടം

മേടം രാശിയിലെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംയോഗം വഴി സൃഷ്ടിക്കപ്പെടുന്ന ഗജകേസരി രാജയോഗം മേടം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജീവിതത്തില്‍ വലിയ ഉയര്‍ച്ച ഈ രാശിക്കാരെ തേടിയെത്തും. കുടുംബത്തില്‍ ഐക്യവും സമാധാനവും സന്തോഷവും നിറയും. ആത്മവിശ്വാസത്തോടെ പുതിയ ജോലികള്‍ ഏറ്റെടുക്കും. ഇതുവഴി വരുമാനം വര്‍ധിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തും.

മിഥുനം

മേടം രാശിയിലെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംയോഗം വഴി സൃഷ്ടിക്കപ്പെടുന്ന ഗജകേസരി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി കടം കൊടുത്ത പണം പലിശയടക്കം തിരിച്ച് കിട്ടും. ഇത് നിങ്ങള്‍ക്ക് സാമ്പത്തികമായി വലിയ ആശ്വാസം നല്‍കും. പുതിയ മാര്‍ഗങ്ങളിലൂടെ പണം കൈയിലെത്തും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നീങ്ങും.

കര്‍ക്കടകം

മേടം രാശിയിലെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംയോഗം വഴി സൃഷ്ടിക്കപ്പെടുന്ന ഗജകേസരി രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മുടങ്ങി കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ശമ്പളത്തില്‍ നല്ലൊരു ജോലി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+