Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രിൽ തീരുന്നതിന് മുമ്പ് വീട് വാങ്ങിക്കും, നിലവിലെ കടങ്ങളെല്ലാം തീരും; ഈ രാശിക്കാരുടെ തലവര തെളിഞ്ഞു..

​ഗ്രഹങ്ങളുടെ രാശി മാറ്റം രാജയോ​ഗങ്ങൾ രൂപപ്പെടാൻ കാരണമാകും. ഇപ്പോൾ അഞ്ച് രാജയോ​ഗങ്ങളുടെ അപൂർവ്വ സം​ഗമം ചൈത്ര നവരാത്രിയിൽ രൂപപ്പെടുകയാണ്. ഈ ശുഭ യോ​ഗത്തിലൂടെ ചില രാശിക്കാരുടെ ജീവിതത്തിൽ പുരോ​ഗതി വന്നുചേരും. നിറയെ നേട്ടങ്ങൾ ഉണ്ടാവും. അഞ്ച് രാജയോ​ഗങ്ങൾ ഒരുമിച്ച് എത്തുന്നതോടെ മൂന്ന് രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ ഉണ്ടാവാൻ പോവുന്നത്.

ജ്യോതിഷ പ്രകാരം ചൈത്ര നവരാത്രിയുടെ ആദ്യ ദിവസം ചന്ദ്രൻ മേട രാശിയിലാണ്. ഇതിലൂടെ വ്യാഴവുമായി ചേർന്ന് ​ഗജകേസരി യോ​ഗം രൂപപ്പെടുന്നു. ശനി മൂല ത്രികോണ രാശിയായ കുംഭ രാശിയിൽ സഞ്ചരിക്കുന്നതിനാസ്‍ ശശ് രാജയോ​ഗം രൂപപ്പെടും. അത് പോലെ ശുക്രൻ ഉച്ച രാശിയിൽ നിൽക്കുന്നതിലൂടെ മാളവ്യ രാജയോ​ഗവും മേട രാശിയിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യ രാജയോ​ഗവും രൂപപ്പെടുന്നു.

astro

അത് പോലെ മീന രാശിയിൽ ശുക്രനും ബുധനും ചേർന്ന് ലക്ഷ്മി നാരായണ രാജയോ​ഗവും രൂപപ്പെടുന്നു. ഈ അ‍ഞ്ച് രാജയോ​ഗങ്ങൾ എല്ലാ രാശിക്കാരിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെങ്കിലും മൂന്ന് രാശിക്കാർക്കാണ് ഇതിന്റെ ഭാ​ഗ്യം ലഭിക്കുന്നു. ആ ഭാ​ഗ്യ രാശിക്കാർ ആരാണെന്ന് നോക്കാം..

മേടം: മേടം രാശിക്കാർക്ക് വരാൻ പോകുന്നത് ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ്. ജീവിതത്തിൽ ഇനി പുരോ​ഗതിയുടെ ദിവസങ്ങളാണ്. തൊട്ടതെല്ലാം ഈ രാശിക്കാർ‌ക്ക് വിജയത്തിലെത്തിക്കാൻ സാധിക്കും, സാമ്പത്തകിമായി നേട്ടം ഉണ്ടാവും. നിക്ഷേപത്തിന് നല്ല നേരമാണ്.

പുതിയ ബിസിനസ്സ് തുടങ്ങാൻ ആലോചന ഉണ്ടെങ്കിൽ അതിൽ വിജയം നേടാൻ സാധിക്കുന്നതാണ്. തൊഴിൽ രം​ഗത്തും നേട്ടത്തിന്റെ സമയമാണ്. നിങ്ങളുടെ ആത്മാർത്ഥത തിരിച്ചറിയും വൈകാതെ തന്നെ വരുമാനത്തിൽ നല്ല മാറ്റം ഉണ്ടാവും.

ചിങ്ങം: ഈ രാശിക്കാരുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് പരിഹരിക്കപ്പെടുകയും പൂർണമായും അനുകൂലമായ കാര്യങ്ങൾ നടക്കുകയും ചെയ്യും. നിങ്ങൾ തൊഴിൽ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടും. ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാവും. കടം പൂർണമായും വീട്ടാൻ കഴിയും. കുടുംബത്തിലെ പ്രശ്നങ്ങളും ഈ സമയത്ത് പരിഹരിക്കപ്പെടും. നിങ്ങൾ ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ നല്ലൊരു ബിസിനസ്സ് നടക്കുകയും അതിൽ നിന്ന് ലാഭം ഉണ്ടാവുകയും ചെയ്യും.

കുംഭം: കുംഭം രാശിക്കാർക്ക് ഈ സമയത്ത് ദുർ​ഗാ ദേവിയുടെയും ശനി ദേവന്റെയും അനു​ഗ്രഹം ഉണ്ടാവും. ജീവിതത്തിൽ വിജയം ഉണ്ടാവും. പുതിയ വീടോ വാഹനമോ വാങ്ങിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാവും. താെഴിലിലും ബിസിനസ്സിലും നേട്ടം ഉണ്ടാക്കാൻ സാധിക്കും. വരുമാനം വർദ്ധിക്കും . ആത്മവിശ്വാസം വർദ്ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+