ഇനി..പേടി വേണ്ട, ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും നാളുകള്‍; ഈ രാശിക്കാരാണോ നിങ്ങള്‍
ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുര്‍ഥി. ഹിന്ദുക്കളുടെ പ്രധാന ആരാധനാമൂര്‍ത്തികളിലൊരാളായ ഗണപതിയുടെ ജന്മദിനമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.
മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളില്‍ പ്രധാന്യത്തോടെയാണ് വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നുണ്ട്.

ഈ വര്‍ഷം അഗസ്റ്റ് 31ന് ആണ് വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഗണപതിയെ വിശ്വസിക്കുന്നവരുടെ അനുഗ്രഹം ചൊരിയുന്ന സമയം കൂടിയാണ് ഈ വിനായക ചതുര്‍ത്ഥി. അതുകൊണ്ട് തന്നെ വലിയ പ്രാധാന്യത്തോടെയാണ് ഭക്തര്‍ വിനായക ചതുര്‍ത്ഥിയെ വരവേല്‍ക്കുന്നത്.

ഈ വിശേഷ ദിവസം ഓരോ ഭക്തരും തങ്ങളുടെ വീട്ടില്‍ പ്രത്യേക പൂജകള്‍ നടത്തും. ഗണപതി ഭഗവാന് പ്രിയപ്പെട്ട ലഡു, മോദക് എന്നിവയാണ് പ്രസാദമായി സമര്‍പ്പിക്കുക. ഈ വിനായക ചതുര്‍ത്ഥിയില്‍ മൂന്ന് രാശിക്കാര്‍ക്ക് ശുഭകരമായ നാളുകളാണ്. വലിയ മാറ്റങ്ങളാണ് മൂന്ന് രാശിക്കാരുടെ ജവിതത്തില്‍ സംഭവിക്കാന്‍ പോകുന്നത്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം...

വൃശ്ചികം
ഈ സമയത്ത് വൃശ്ചികം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ഭാഗ്യം തെളിയും മാത്രമല്ല, വിചാരിച്ച കാര്യങ്ങള്‍ എല്ലാം നടക്കും. പുതിയ ജോലിക്കുള്ള അവസരങ്ങള്‍ നിങ്ങളുടെ മുന്നിലേക്ക് തുറന്നെത്തും. ജോലിയില്‍ സ്ഥാനക്കയറ്റവും ധനവും വര്‍ദ്ധിക്കും.

വ്യാപാര മേഖലയിലുള്ളവര്‍ക്ക് പുരോഗതിയുണ്ടാകും. ബിസനസ് മേഖലയിലുള്ളവര്‍ക്ക് ഏറ്റവും മികച്ച സമയമായിരിക്കും. ഒപ്പം പുതിയ വ്യാപാര ബന്ധങ്ങളും സ്ഥാപിക്കാനുള്ള അവസരങ്ങളുണ്ടാകും. പ്രതീക്ഷിക്കാത്ത ഭാഗ്യങ്ങള്‍ നിങ്ങളെ തേടിയെത്തും.

തുലാം
തുലാം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. ഭാഗ്യം ജീവിതത്തില്‍ വന്നുചേരും. ബിസ്‌നസിലും ജോലിയിലും പുരോഗതിയിലും മികച്ച വിജയം നേടാനുള്ള അവസരമുണ്ടാകും. പ്രതീക്ഷിക്കാത്ത പുതിയ വരുമാന സ്രോതസുകള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരും.

സിനിമ മേഖലയിലുള്ളവര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. ഈ സമയത്ത് അവരുടെ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാകാനുള്ള അവസരമുണ്ടാകും. ഒരു കാര്യങ്ങള്‍ക്കും തടസം നേരിടേണ്ടിവരില്ല. ജീവിതത്തില്‍ പുരോഗതി മാത്രം കൈവരിക്കും.

കര്‍ക്കിടകം
ഈ സമയത്ത് കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. നല്ല സമയം ആരംഭിക്കാനുള്ള ദിവസങ്ങളാണിത്. പണം സമ്പാദിക്കാനുള്ള പല വഴികളും തുറന്നുവരും. വ്യാപാര മേഖലയിലുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. ബിസ്‌നസില്‍ പെട്ടെന്നുള്ള ലാഭം വര്‍ദ്ധിക്കും. മാര്‍ക്കറ്റിംഗ്, അധ്യാപക ജോലിയിലുള്ളവര്‍ക്ക് ഏറ്റവും നല്ല സമയമാണ്.












Click it and Unblock the Notifications