ലക്ഷ്‌മി ദേവിയുടെ അനുഗ്രഹം ഈ രാശിക്കാർക്ക്; പണം വന്നുനിറയും, സമൃദ്ധിയും ഐശ്വര്യവും കളിയാടും!
ഹിന്ദു മതത്തിലെ ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ് ലക്ഷ്‌മി ദേവി. ത്രിമൂർത്തികളിൽ ഒരാളായ വിഷ്‌ണുവിന്റെ ഭാര്യയായി കണക്കാക്കപ്പെടുന്ന അവർ, വൈഷ്‌ണവ സമ്പ്രദായത്തിൽ പ്രത്യേകിച്ച് പ്രാധാന്യമർഹിക്കുന്നു. ലക്ഷ്‌മി ദേവിയെ ദിവസവും ആരാധിക്കാറുണ്ടെങ്കിലും, ദീപാവലി പോലുള്ള ഉത്സവങ്ങളിൽ അവർക്ക് വിശേഷാൽ പൂജ നടത്തുന്നു. ഇക്കാലയളവിലാണ് ലക്ഷ്‌മി ദേവിക്ക് വേണ്ടിയുള്ള ആരാധനകൾ കൂടുതലായി നടക്കുന്നത്.
വിഷ്‌ണു പുരാണത്തിലെ സമുദ്രമദന കഥയിൽ, ക്ഷീരസാഗരത്തിൽ നിന്ന് ലക്ഷ്‌മി ദേവി ഉത്ഭവിച്ചതായി പറയപ്പെടുന്നു. ദേവാസുരന്മാർ അമൃതത്തിനായി സമുദ്രം മദനം ചെയ്‌തപ്പോൾ, ലക്ഷ്‌മി ഒരു താമരപ്പൂവിൽ ഇരിക്കുന്ന രൂപത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. ഭൗതിക സമ്പത്തിനു പുറമെ ആത്മീയ ഐശ്വര്യവും, ധർമ്മവും, സന്തോഷവും നൽകുന്ന ദേവിയാണ് ലക്ഷ്‌മി.

സാധാരണയായി നാല് കൈകൾ, ഇരുവശത്തായി വെളുത്ത ആനകൾ, താമരപ്പൂവ്, സ്വർണ്ണക്കുടം എന്നിവയാണ് ലക്ഷ്‌മി ദേവിയുടെ യഥാർത്ഥ സ്വരൂപത്തിൽ അടങ്ങിയിട്ടുള്ളതെന്ന് പറയപ്പെടുന്നു. ദേവിയുടെ കൈകളിൽ ഒരു കൈയിൽ താമര, മറ്റൊന്നിൽ വരദമുദ്ര, അഭയമുദ്ര എന്നിവയും പ്രധാനമായും കണ്ടുവരുന്നതായി സൂചിപ്പിക്കുന്നു.
ഹിന്ദു മതാചാര പ്രകാരം ലക്ഷ്‌മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നവർക്ക് സമ്പത്ത്, ഐശ്വര്യം, സന്താനം, സുഖസൗകര്യങ്ങൾ എന്നിവ എപ്പോഴും ലഭ്യമാകുന്നതായാണ് കരുതപ്പെടുന്നത്. പല രൂപത്തിൽ ലക്ഷ്‌മി ദേവിയെ ആരാധിക്കുന്നവർ ഉണ്ടെന്ന് നോക്കിയാൽ നമുക്ക് കാണാം. നമുക്ക് ചുറ്റും പലയിടത്തും അന്നപൂർണയായും സമ്പത്തിന്റെ ദേവിയായും ഐശ്വര്യത്തിന്റെ പ്രതീകമായും ഒക്കെ ദേവി ആരാധിക്കപ്പെടുന്നു.
എല്ലാവർക്കും ലക്ഷ്‌മി ദേവി അനുഗ്രഹം പ്രദാനം ചെയ്യാറുണ്ടെങ്കിലും ചില കൂട്ടർക്ക് എപ്പോഴും ലക്ഷ്‌മി ദേവിയുടെ അനുഗ്രഹമുണ്ടായിരിക്കും. 12 രാശികളിൽ ഈ 5 രാശികൾ ദേവിക്ക് എന്നും വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളായിരിക്കും. ഇവർ എല്ലാ മേഖലകളിലും ഉയരങ്ങൾ തൊടുകയും വിജയം കൈവരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
ചിങ്ങം രാശി: ലക്ഷ്‌മി ദേവിയുടെ അനുഗ്രഹത്താൽ ഇവരുടെ ജീവിതം വളരെ നല്ല നിലയിലേക്ക് ഉയരും. ലക്ഷ്‌മിയുടെ കൃപയാൽ ഇവർ ഒരിക്കലും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടി വരില്ല, പണത്തിന് ബുദ്ധിമുട്ടും ഉണ്ടാവില്ല. അവർ ഉത്സാഹമുള്ളവരും ദൃഢനിശ്ചയമുള്ളവരും കഠിനാധ്വാനികളും കുശാഗ്ര ബുദ്ധിയുള്ളവരുമായിരിക്കും. അതിനാൽ ഇവർക്ക് ജീവിത വിജയം സുനിശ്ചിതമാണ്.
വൃശ്ചികം രാശി: ദേവിയുടെ പ്രിയ രാശികളിൽ ഉൾപ്പെടെ ഒരു രാശിയാണ് വൃശ്ചികം. ഇവർക്ക് ഇപ്പോഴും ദേവിയുടെ അനുഗ്രഹം കൂടെയുണ്ടാവും. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയെ ഗ്രഹങ്ങളുടെ അധിപൻ എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ധീരത, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ. ഇക്കാരണത്താൽ ഈ രാശിക്കാർക്ക് മുന്നേറ്റം ഉറപ്പാണ്. ഇവർക്ക് സർവ ഐശ്വര്യങ്ങളും ലഭിക്കും.
കർക്കടകം രാശി: സാധാരണ സന്തോഷം, സമാധാനം, ധ്യാനം, യോഗ, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ പ്രതീകമായിട്ടാണ് ലക്ഷ്‌മി ദേവിയെ കണക്കാക്കുന്നത്. ഈ രാശിയുടെ അധിപൻ ചന്ദ്രനാണ്. ലക്ഷ്‌മിദേവിയുടെ അനുഗ്രഹത്താൽ ഇവർ എല്ലാ മേഖലയിലും വിജയം കൈവരിക്കുകയും ചെയ്യുക എന്ന പതിവുണ്ട്. ഇവർക്ക് വിദേശയാത്രയും സ്ഥിര ജോലിയും ഒക്കെ ലഭിക്കും.
ഇടവം രാശി: ഈ രാശിക്കാർക്ക് ലക്ഷ്‌മി ദേവിയുടെ അനുഗ്രഹം എന്നുമുണ്ടാകും. ഇത്തരക്കാർ ജോലിയിലും ബിസിനസിലും വിജയത്തിന്റെ പതാക ഉയർത്തുന്നവരാണ്. സമ്പത്ത്, ഐശ്വര്യം, പ്രശസ്‌തി എന്നിവയുടെ ഘടകമായ ശുക്രനാണ് ഈ രാശിയുടെ അധിപനായി നിൽക്കുന്നത്. ഇവർക്ക് ജയം ഉറപ്പാണ്, പണത്തിന്റെ മഴ തന്നെ ഇവരുടെ ജീവിതത്തിൽ ഉണ്ടാവും.
തുലാം രാശി: ദേവിയുടെ പ്രിയ രാശികളിൽപെട്ട ഒന്നാണ് തുലാം. ലക്ഷ്‌മിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും പ്രശസ്‌തിയും സമൃദ്ധിയും ഒക്കെ ലഭിക്കും. ഈ രാശിയുടെ അധിപൻ സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രനാണ്. അതുകൊണ്ട് തന്നെ ജീവിതത്തിലും കരിയറിലും ഒക്കെ ഇവർക്ക് മുന്നേറ്റം ഉറപ്പാണ്.












Click it and Unblock the Notifications