Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് സ്വർണം കയ്യിലെത്തും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി, നാൾഫലം

മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകാം. വാക്ചാതുര്യം പ്രകടമാക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ അലസതകള്‍ അനുഭവപ്പെടും.

ഇടവം - ജനാനുകൂല്യം ഉണ്ടാകും. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കണം. ജോലി ഭാരം കുറയും. കൃഷിയില്‍ പുരോഗതിയുണ്ടാകും. ഉദ്യോഗസംബന്ധമായി യാത്രകള്‍ വേണ്ടിവരും. ചതിവില്‍പ്പെടാതെ ശ്രദ്ധിക്കുക. വിദേശയാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. തൊഴില്‍സ്ഥിരത ലഭിക്കും.

മിഥുനം - ധനാഗമനത്തിനുള്ള പല വഴികളും തുറന്നു കിട്ടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട്.

Daily horoscope

കര്‍ക്കടകം - കര്‍മകുശലത ഉണ്ടാകും. ലഘുവായ അസുഖങ്ങള്‍ ഉണ്ടാകും. പ്രതിബന്ധങ്ങള്‍ മാറും. വരുമാനം കൂടും. സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിനു സാധ്യത. സര്‍ക്കാരില്‍നിന്ന് ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. വാഹന സംബന്ധമായി ചെലവ് വര്‍ധിക്കും. പുതിയ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലം.

ചിങ്ങം - ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.

കന്നി - രാഷ്ട്രീയക്കാര്‍ക്കു നേട്ടങ്ങളുണ്ടാകും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. വാണിജ്യശ്രമങ്ങളില്‍ ഏര്‍പ്പെടും. കഴിവു പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും. തെറ്റിദ്ധാരണകള്‍ മുഖേന ഗാര്‍ഹികസുഖം കുറയും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും.

തുലാം - ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കര്‍മ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും. വാഹന സംബന്ധമായ ചെലവുകള്‍ കൂടും.

Daily horoscope

വൃശ്ചികം - പണച്ചെലവുകള്‍ ഉണ്ടാകും. ബിസിനസ്സില്‍ മാറ്റങ്ങള്‍ വരുത്തും. ഇഷ്ട വസ്തു സ്വന്തമാക്കും. സ്ത്രീകള്‍ മൂലം നേട്ടങ്ങളുണ്ടാകും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ കലഹത്തിനു സാധ്യത. യാത്രാനേട്ടം ഉണ്ടാകും

ധനു - സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നുചേരുകയോ ചെയ്യും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം കൂടും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണതൃപ്തി ഉണ്ടാകില്ല. കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദുഃഖത്തിനിടയാക്കും. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം.

മകരം - വീടുവിട്ടു നില്‍ക്കേണ്ടിവരും. പഠനകാര്യങ്ങളില്‍ ശോഭിക്കും. വിജയാനുഭവങ്ങള്‍ ഉണ്ടാകും. വാഹനം വാങ്ങും. വിദേശത്തുനിന്നു ധനലാഭം പ്രതീക്ഷിക്കാം. വ്യാപാരരംഗത്തുള്ളവര്‍ക്ക് തൊഴില്‍പരമായി മത്സരം നേരിടേണ്ടിവരും. സര്‍ക്കാര്‍ നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരവ് ലഭിക്കും.

കുംഭം - വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. പുണ്യക്ഷേത്രദര്‍ശനം സാദ്ധ്യമാകും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. പുതിയ ഗൃഹത്തിലേക്ക് താമസം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. മനസിന് വിഷമമുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും.

മീനം - കൃഷി ലാഭകരമാകില്ല. തൊഴില്‍രഹിതര്‍ കാത്തിരിക്കേണ്ടിവരും. മുന്‍കോപം ഉണ്ടാകും. പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന സന്തോഷം വര്‍ധിക്കും. ആര്‍ഭാടവസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+