Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? ‌‍ഇനി കുബേരന് തുല്യമായ ജീവിതം; ലാഭം ഇരട്ടിക്കും, ലക്ഷങ്ങൾ കയ്യിലെത്തും!

ഒക്ടോബർ 14 ന് രാത്രി 8. 34 മുതൽ 2.25 വരെയാണ് സൂര്യ​ഗ്രഹണം നീണ്ടുനിൽക്കുക. ജ്യോതിഷത്തിൽ ഈ സൂര്യ​ഗ്രഹണത്തിന് ഏറെ പ്രാധാന്യം ഉണ്ട്. 12 രാശിക്കാരിലും ഇത് സ്വാധീനം ചെലത്തും. ഈ നേരത്ത് ചില രാശിക്കാർക്ക് നല്ല ഫലങ്ങളും മറ്റ് ചില രാശിക്കാർക്ക് മോശം ഫലങ്ങളും ആണ് ഉണ്ടാവുക.

​ഗ്രഹണത്തിന് പിന്നാലെ ചില രാശിക്കാരുടെ സമയം തെളിയും. ഇവരുടെ നിദ്രാ ഭാ​ഗ്യം ഉണരുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ തുടങ്ങുകയും ചെയ്യും. സൂര്യ​ഗ്രഹണത്തിന് ശേഷം ഏതൊക്കെ രാശിക്കാർക്ക് ആണ് നല്ല നേരം വരിക എന്ന് നോക്കാം.

Kubera

ഇടവം: ഈ രാശിക്കാരെ സംബന്ധിച്ച് സാമ്പത്തികമായി വൻ നേട്ടമാണ് ഉണ്ടാവാൻ പോകുന്നത്. ബിസിനസ്സ് മേഖലയിൽ ആണ് നിങ്ങളെങ്കിൽ വലിയ ലാഭം ആണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ സമയത്ത് നിങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിക്കും. ഇത് നിങ്ങളെ വിജയത്തിലേക്ക് കൊണ്ടെത്തിക്കും. നിങ്ങൾക്ക് തൊഴിൽ മേഖലയിൽ വൻ നേട്ടം ഉണ്ടാകും പ്രൊമോഷന് സാധ്യത.

നിങ്ങളുടെ അധ്വാനം അ​ഗീകരിക്കപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം വന്നുചേരുന്നതാണ്, പങ്കാളിയുമായി നല്ല സ്നേ​ഹബന്ധത്തിൽ മുന്നോട്ട് പോകും. നല്ല വാർത്ത നിങ്ങളെ തേടിവരും.

ചിങ്ങം: ജോലിക്കും ബിസിനസ്സിനും അനുകൂലമായ സമയം ആണ്. എന്ത് തുടങ്ങിയാലും നിങ്ങൾ അത് വിജയത്തിലെത്തിക്കും. കുടുംബത്തിൽ നല്ലൊരു കാര്യം വൈകാതെ സംഭവിക്കും. നിങ്ങൾ ജോലി അന്വേഷിക്കുകയാണെങ്കിൽ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലി തന്നെ ലഭിക്കും. ഇപ്പോൾ ജോലി ചെയ്യുന്ന വ്യക്തിയാണെങ്കിൽ സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തികമായി ഒരുതരത്തിലും ഉള്ള പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.

കന്നി: കന്നി രാശിക്കാർക്ക് ഇത് ഒരുപാട് നല്ല കാര്യങ്ങൾ തേടിവരുവന്ന സമയമാണ്. എല്ലാ കാര്യത്തിൽ വ്യക്തമായ നിലപാട് എടുക്കാൻ സാധിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. മുന്നിലെ തടസ്സങ്ങൾ എല്ലാം ഈ സമയത്ത് ഇല്ലാതാവും. നിങ്ങളുടെ കടങ്ങളും കഷ്ടപ്പാടും ഈ സമയത്ത് ഇല്ലാതാവുകയും സാമ്പത്തികമായി വൻ ഉയർച്ച വരിക​യും ചെയ്യും. ബിസിനസ്സ് ചെയ്യാനുള്ള ചിന്തയുണ്ടെങ്കിൽ ഇത് നല്ല സമയമാണ്.

വൃശ്ചികം: ആത്മവിശ്വാസം കൂടും. ഈ രാശിക്കാർ എന്ത് ചെയ്താലും അത് വിജയകരമായി പൂർത്തിയാക്കുന്നത് ആണ് . സാമ്പത്തികമായി നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടും. നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. നിക്ഷേപിക്കാൻ പറ്റിയ സമയമാണ്.

ധനു: ജോലിയിലും ബിസിനസ്സിലും ഒരു പോലെ നേട്ടം നിങ്ങളെ തേടിയെത്തും. പ്രൊമോഷന് നല്ല സാധ്യത കാണുന്നുണ്ട്. വരുമാനം വർദ്ധിച്ചേക്കാം. എന്നാൽ ചെലവ് ചുരുക്കണം. നിങ്ങളുടെ അദ്ധ്വാനത്തിന് ഉള്ള അം​ഗീകാരം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+