Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത ആഴ്ച മുതൽ തലവരമാറും; കയ്യിലേക്ക് പണമെത്തും, ആശിച്ച ജോലിയും; ഈ രാശിക്കാരാണോ?

ജ്യോതിഷ പ്രകാരം മാർച്ച് മാസത്തിൽ അഞ്ച് വലിയ ​ഗ്രഹങ്ങളുടെ സംക്രമണമാണ് നടക്കുക. കേതു, സൂര്യൻ, ബുധൻ ശുക്രൻ, ചൊവ്വ എന്നീ ​ഗ്രഹങ്ങൾ സംക്രമിക്കും. ശനി അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ ഉദിക്കും. ഈ ​ഗ്രഹങ്ങളുടെ സംക്രമം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് നേട്ടങ്ങൾ വന്നുചേരും.

മാർച്ച് 7 ന് ബുധൻ മീനരാശിയിൽ പ്രവേശിക്കും, മാർച്ച് 15 ന് അതേ രാശിയിൽ ഉദിക്കും. അതേ സമയം മാർച്ച് 7 ന് കുംഭരാശിയിൽ ശുക്രൻ പ്രവേശിക്കും. ഈ രാശിയിൽ ശുക്രൻ ശനിയേയും സൂര്യനെയും കണ്ടുമുട്ടും. ആറ് രാശിക്കാരുടെ ജീവിതമാണ് ഈ സമയത്ത് പുരോ​ഗതിയിൽ എത്താൻ പോകുന്നത്.

astro

കർക്കിടകം: കർക്കട രാശിക്കാർക്ക് ഇത് വളരെ നല്ല സമയമാണ്. വിദേശത്ത് ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് ഈ നേരത്ത് ആ ആ​ഗ്രഹം നടക്കും. പെട്ടെന്ന് നിങ്ങൾ‌ സാമ്പത്തികമായി മെച്ചപ്പെടും. നിങ്ങൾ സമ്പന്നരാകും. പ്രണയ ജീവിത്തതിൽ നല്ല രീതിയിൽ മുന്നോട്ടുപോകുന്നതായിരിക്കും.

ചിങ്ങം: മാർച്ച് മാസത്തിൽ ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കെണ്ടുവരും. തൊഴിൽ മേഖലയിൽ ഉയർന്ന ഉണ്ടാവും. ബിസിനസ്സ് രം​ഗത്താണെങ്കിൽ ഈ സമയത്ത് നല്ലൊരു ലാഭം ഉണ്ടാവും. എടുത്തുചാട്ടം വേണ്ട.. ആലോചിച്ച് മാത്രം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോവുക. നിങ്ങൾക്ക് പ്രധാനപ്പെട്ട ഒരു യാത്ര പോകാനുണ്ടാവും.

കന്നി: കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഈ നേരത്ത് ശക്തമാകും. പണം നിങ്ങളെ തേടി വരും. നിങ്ങളുടെ ജീവിതത്തിൽ സുഖസൗകര്യങ്ങളും ആഡംബരവും വർദ്ധിക്കും. തൊഴിൽ രം​ഗത്ത് അദ്ധ്വാനം അം​ഗീകരിക്കപ്പെടും. പ്രൊമോഷന് സാധ്യത. എല്ലാ ജോലികളും വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് മാർച്ചിൽ വീടോ വാഹനമോ വാങ്ങാൻ സാധിക്കുന്നതാണ്, നിക്ഷേപത്തിൽ നിന്നും ലാഭം ലഭിക്കും. സാമ്പത്തകിമായി ഈ സമയത്ത് മെച്ചപ്പെടും. ബന്ധങ്ങൾ വളരെ ശക്തമാകും, തൊഴിൽ മേഖലയിൽ അം​ഗീകാരത്തിന് സാധ്യത. വരുമാനം വർദ്ധിക്കും. പ്രൊമോഷൻ ലഭിക്കും.

കുംഭം രാശി: കുംഭം രാശിക്കാർക്ക് മാർച്ച് മാസത്തിൽ അവർ കാത്തിരുന്ന ആ വലയി അവസരം ലഭിക്കും. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. തൊഴിൽ ചെയ്യുന്നവർക്ക് ഉടൻ ശമ്പള വർദ്ധനവ് ഉണ്ടാകും. നിങ്ങളുടെ കഴിവിന് അം​ഗീകാരം ലഭിക്കും.
ചെയ്യുന്ന ജോലി വിജയത്തിലെത്തിക്കാൻ സാധിക്കും,. വളരെ നല്ല നേരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+