Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും, അപ്രതീക്ഷിത നേട്ടം ഉണ്ടാകും, ഇന്നത്തെ രാശിഫലം അറിയാം

വൃശ്ചികം രാശിക്കാരായ ആളുകൾക്ക് ഇന്ന് ഭാഗ്യ ദിവസമാണ്. ഇവർ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടും. ധനു രാശിക്കാർക്ക് വീട്ടുകാരിൽ നിന്നും അകന്ന് താമസിക്കേണ്ടതായി വരും. നിങ്ങളുടെ രാശി ഏതാണ്? ഇന്നത്തെ രാശിഫലം വിശദമായി വായിക്കാം

മേടം - ക്രയവിക്രയങ്ങളില്‍ അപ്രതീക്ഷിത നേട്ടം ഉണ്ടാകും. പ്രവര്‍ത്തനത്തിലെ മന്ദത മാറും. നല്ല വിവാഹക്കാര്യങ്ങള്‍ ശരിയാകും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. കര്‍മരംഗം വിപുലീകരിക്കും. പ്രധാനപ്പെട്ട കാര്യങ്ങള്‍ ഏറ്റെടുക്കും. വിദ്യാകാര്യങ്ങളില്‍ മികവു കുറയും. ശുഭാപ്തി വിശ്വാസം വച്ചു പുലര്‍ത്തും.

Today Horoscope in Malayalam

ഇടവം - ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കഴയും. കലാകായിക കാര്യങ്ങള്‍ക്കു പ്രോത്സാഹനം വര്‍ധിക്കും. വാദപ്രതിവാദങ്ങള്‍ക്കുള്ള പ്രവണത വര്‍ധിക്കും. കുടുംബത്തില്‍ ഐക്യം വളരും. ക്രയവിക്രയങ്ങളില്‍ ആദായം ലഭിക്കും. പ്രശസ്തി വര്‍ധിക്കും.

മിഥുനം - കര്‍മരംഗം വിപുലീകരിക്കും. ശത്രുഭീതി ഉണ്ടാകും. ആദര്‍ശങ്ങള്‍ കൈവെടിയാതെ സൂക്ഷിക്കണം. ഏതുകാര്യവും നിഷ്പ്രയാസം ചെയ്യും. പണച്ചെലവ് വര്‍ദ്ധിക്കും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വേണ്ടതു ചെയ്യുക. സഹോദരഗുണം ഉണ്ടാകും.

കര്‍ക്കടകം - ബുദ്ധിമുട്ടുകളും തടസ്സങ്ങളം കുറയുന്ന കാലഘട്ടമാണ്. തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. സല്‍ക്കര്‍മ്മങ്ങളും ദൈവികാചാരങ്ങളും ചെയ്തു ഗുണം വര്‍ധിപ്പിക്കണം. വ്യാപാരമേഖല അഭിവൃദ്ധിപ്പെടും. പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

ചിങ്ങം - ഏതുകാര്യവും നിഷ്പ്രയാസം ചെയ്യും. പണച്ചെലവ് വര്‍ദ്ധിക്കും. ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പുതിയ വാഹന സാധുത കാണുന്നു. ഉത്തരവാദിത്തം കൂടും. എന്‍ജിനീയറിങ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിവൃദ്ധി ഉണ്ടാവും. ബന്ധങ്ങള്‍ ദൃഢപ്പെടും.

കന്നി - തടസ്സപ്പെട്ടുകിടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കും. അഭിപ്രായസ്ഥിരത പ്രകടിപ്പിക്കും. പഴയ ചില സുഹൃത്തുക്കളുമായി ബന്ധപ്പെടും. മധ്യസ്ഥത, ചര്‍ച്ച എന്നിവ വിജയകരമാവും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും.

ASTROLOGY

തുലാം - ദാമ്പത്യ പ്രശ്‌നം പരിഹരിക്കും. അധികാരസ്ഥാനത്തിരിക്കുന്നവരെ പ്രീതിപ്പെടുത്താന്‍ സാധിക്കും. നേത്രരോഗത്തിനു സാധുത. കുടുംബപ്രയാസം തീരും. ധനസുഖം കുറയും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവാക്കുന്നതില്‍ അഭിമാനം തോന്നും. കുടുംബസംഗമത്തിനു യോഗമുണ്ട്.

വൃശ്ചികം - അധ്വാനഭാരം കുറയ്ക്കാന്‍ തീരുമാനിക്കും. അപകടങ്ങളില്‍ നിന്നു രക്ഷനേടും. കുടുംബാംഗങ്ങള്‍ക്കൊപ്പം താമസിക്കാന്‍ സാധിക്കും. നേര്‍ന്നു കിടപ്പുള്ള വഴിപാടുകള്‍ നടത്താന്‍ കഴിയും. സ്വപ്രയത്‌നം കൊണ്ടു പ്രവര്‍ത്തനമേഖലയില്‍ ഗുണാനുഭവം ഉണ്ടാവും.

ധനു - പുതിയ കര്‍മ്മപദ്ധതികള്‍ തുടങ്ങാന്‍ ആലോചിക്കും. ജനാനുകൂല്യം വര്‍ദ്ധിക്കും. ബന്ധുഗുണം ഉണ്ടാകും. ആരോഗ്യം തൃപ്തികരം. ബന്ധുക്കളില്‍ നിന്ന് അകന്നു താമസിക്കേണ്ടി വരും. രക്ഷിതാക്കളുടെ വാക്കുകള്‍ മാനിക്കുക. വ്യാപാരമേഖല അഭിവൃദ്ധിപ്പെടും. തര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം.

മകരം - ഇറങ്ങിത്തിരിച്ച കാര്യങ്ങള്‍ പൂര്‍ണതയിലെത്തിക്കാനും സാധിക്കും. സഹോദരങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തും. തൊഴില്‍രംഗത്ത് അംഗീകാരം നേടിയെടുക്കും. കുടുംബസ്വത്തു ഭാഗിച്ചുകിട്ടും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. സൗഹൃദ സംഭാഷണത്തില്‍ പുതിയ ആശയങ്ങള്‍ ലഭിക്കും. പഴകാല സ്മരണകള്‍ പങ്കുവയ്ക്കാനവസരം ലഭിക്കും.

കുംഭം - ബന്ധുക്കളില്‍ നിന്ന് അകന്നു താമസിക്കേണ്ടി വരും. അനാവശ്യചിന്തകള്‍ ഒഴിവാക്കണം. ദൂരയാത്രകള്‍ ആവശ്യമായി വരും. മേലധികാരികളുടെ പ്രശംസ ലഭിക്കും. കുടുംബ സുഖം ലഭിക്കും. പഠനരംഗത്തെ അലസത മാറും. സാമ്പത്തികോന്നതി ഉണ്ടാകും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും.

മീനം - അനുഭവത്തിലൂടെ പല കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിയും. സന്താനങ്ങള്‍ക്കു കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ സാധിക്കും. നല്ല ചില ഉദ്ദേശ്യങ്ങള്‍ക്കായി പണം മാറ്റിവയ്ക്കും. ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കില്ല. സ്വന്തമായി വാഹനം വാങ്ങാന്‍ കഴിയും. ചില കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടതായി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+