Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുമാനത്തില്‍ കുതിച്ചുകയറ്റം, നിക്ഷേപിച്ചാല്‍ ഇരട്ടി നേട്ടം; ഈ രാശിക്കാരണോ? ജീവിതം മിന്നിത്തിളങ്ങും

ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ അവയുടെ രാശി ഓരോ സമയത്ത് മാറ്റുന്നു. ഈ ​ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് ചെറിയ പ്രധാന്യമൊന്നുമല്ല ജ്യോതിഷത്തിൽ ഉള്ളത്. ​ഗ്രഹങ്ങൾ കൂടിച്ചേരുമ്പോൾ, ആ കൂടിച്ചേരൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. പ്രത്യേകിച്ച് ചില രാശിക്കാരിൽ. നിലവിൽ 3 പ്രധാന ഗ്രഹങ്ങൾ മീനരാശിയിൽ കൂടിച്ചേർന്നിരിക്കുകയാണ്. സൂര്യൻ, ഗുരു, ബുധൻ എന്നീ ഗ്രഹങ്ങളുടെ ഈ മഹായുതി വളരെ പ്രത്യേകത ഉള്ളതാണ്. വ്യാഴത്തിന്റെ രാശിയായ മീനരാശിയിൽ രൂപീകരിക്കുന്ന ഈ മഹായുതി ചില രാശിക്കാരുടെ ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവരും.

സൂര്യൻ വിജയവും ആത്മവിശ്വാസവും കൊണ്ടുവരും. വ്യാഴം ഭാഗ്യവും ദാമ്പത്യവും സന്തോഷവും നൽകും. ബുധൻ നിങ്ങളുടെ ജീവിത്തിലേക്ക് സമ്പത്ത്, ബിസിനസ്സ്, ബുദ്ധി എന്നിവ കൊണ്ടുവരും. ഇങ്ങനെ മീന രാശിയിൽ ഈ ഗ്രഹങ്ങളുടെ പ്രധാനപ്പെട്ട പല മേഖലകളേയും ​ബാധിക്കും. സൂര്യൻ, ബുധൻ, ഗുരു എന്നിവയുടെ സംയോഗം ഏത് രാശിക്കാരുടെ ജീവിതത്തിലേക്കാണ് ഭാ​ഗ്യത്തിന്ഡറെ നാളുകൾ കൊണ്ടുവരാൻ പോകുന്നതെന്ന് നോക്കാം...

lakshmi 31

മിഥുനം‌: മിഥുനം രാശിക്കാർക്ക് ഈ മഹായുതി ജീവിതത്തിൽ വളരെയേറെ ​ നല്ല നാളുകളാണ് കൊണ്ടുവരുന്നത്. ഈ ആളുകൾക്ക്
അവർ ഏത് മേഖലയിലാണോ പ്രവർത്തിക്കുന്നത്, ആ മേഖലയിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരും. ജോലിസ്ഥലത്ത് വളരെ ​ഗുണമുള്ള സമയമായിരിക്കും. നിങ്ങൾ പറയുന്ന കാര്യങ്ങൾ ആളുകൾ പ്രാധാന്യത്തോടെ എടുക്കും. സാമ്പത്തികമായി വലിയ പുരോ​ഗതി ഉണ്ടാവും. ആ​രോ​ഗ്യകാര്യത്തിൽ നിങ്ങൾക്ക് ആശങ്കയുടെ ആവശ്യമില്ല.

കർക്കടകം: കർക്കടകം രാശിക്കാരെ സംബന്ധിച്ച് വളരെ നല്ല സമയമാണ് വരാൻ പോകുന്നത്. ജീവിത്തതിൽ പ്രതിസന്ധിയായി നിന്നിരുന്ന കാര്യങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടും. ഗ്രഹങ്ങളുടെ മഹാസംഗമം ബന്ധങ്ങൾ കൂടുതൽ അടുപ്പമുള്ളതാക്കും. ആരെങ്കിലും ആയി നിങ്ങൾ പിണക്കത്തിലാണെങ്കിൽ ഈ സമയത്ത് അത് മാറും. നിങ്ങൾ ജോലി തേടുന്നവരാണെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് ജോലി ലഭിക്കുന്നതാണ്.

ചിങ്ങം : സൂര്യൻ, ബുധൻ, വ്യാഴം എന്നിവയുടെ കൂടിച്ചേരൽ ചിങ്ങം രാശിക്കാർക്ക് പുരോ​ഗതിയാണ് കൊണ്ടുവരാൻ പോവുന്നത്. സ്ഥാനം, ധനം, അഭിമാനം എന്നിവ ഒക്കെ നിങ്ങൾക്ക് ലഭിക്കും. നേട്ടങ്ങൾ നാളുകളാണ് ഇനി നിങ്ങൾക്ക് വരാൻ പോകുന്നത്. പ്രതീക്ഷിക്കാത്തിടത്തു നിന്നും പെട്ടെന്ന് ധനം ലഭിക്കും. നിക്ഷേപത്തിൽ നിന്നും വൻ ലാഭം ലഭിക്കും.

വൃശ്ചികം : വൃശ്ചിക രാശിക്കാർക്ക് ജീവിത്തതിൽ പ്രതീക്ഷിക്കാത്ത നോട്ടം ആണ് വന്നുചേരുക. നിങ്ങൾക്ക് പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ ലഭിക്കാൻ യോഗം. ഭാ​ഗ്യം നിങ്ങളുടെ കൂടെ ഉള്ളത് കൊണ്ട് എന്ത് കാര്യം ചെയ്താലും അത് ​ഗുണപരമായി തന്നെ നിങ്ങൾ‌ക്ക് വന്നുചേരും. സാമ്പത്തികമായി വൻ നേട്ടങ്ങൾ ഉണ്ടാവും

മീനം : പുരോ​ഗതിയുടെ ദിവസങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. മൂന്ന് ഗ്രഹങ്ങളും കൂടിച്ചേരുന്നത് മൂലം മീന രാശിക്കാർക്കൊപ്പം ഭാ​ഗ്യം വന്നുചേരും. ജോലിയിൽ പുരോ​ഗതി ഉണ്ടാവും. നിങ്ങളുടെ ആ​ഗ്രഹങ്ങൾ ഈ സമയത്ത് സാധ്യമാകും. നിങ്ങളുടെ കഠിനപ്രയത്നം നിങ്ങളെ വൻ ഭാ​ഗ്യത്തിലേക്ക് കൊണ്ടുപോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+