സുവര്‍ണ നാളുകള്‍ സമ്പന്നരാക്കും, സമൃദ്ധിയും ഐശ്വര്യവും നിറയും; ഈ രാശിക്കാര്‍ക്ക് രാജകീയ ജീവിതം
ജ്യോതിഷത്തില്‍ രാശിമാറ്റം പലസമയത്ത് സംഭവിക്കാവുന്ന കാര്യങ്ങളാണ്. ഗ്രഹങ്ങളുടെ അത്ഭുതകരമായ സംയോഗങ്ങളുടെ അതുപോലെ ഇത്തവണത്തെ ഹോളിയുടെ സമയത്ത് നടക്കും. പലരുടെയും ജീവിതം അടിമുടി മാറുകയും ചെയ്യും. മാര്‍ച്ച് 25നാണ് ഹോളി. ശനി, ചൊവ്വ, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ കുംഭത്തിലുണ്ടാവും. ബുധന്‍, രാഹു, സൂര്യന്‍ എന്നിവ മീന രാശിയിലും കൂടിച്ചേരും.
മേടം രാശിയില്‍ വ്യാഴവും കന്നി രാശിയില്‍ കേതുവും ഉണ്ടാവും . ഇതെല്ലാം ചേരുന്നതിലൂടെ അപൂര്‍വ സംയോജനമാണ് രൂപ്പെടുന്നത്. ഇത് ഒരേസമയം എല്ലാ രാശിക്കാരെയും ബാധിക്കും. നല്ലതോ മോശപ്പെട്ടതോ ആയ കാര്യങ്ങള്‍ ഇവര്‍ക്ക് സംഭവിക്കും. എന്നാല്‍ ചിലര്‍ക്ക് ഇത് വല്ലാത്ത നേട്ടങ്ങള്‍ സമ്മാനിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

തുലാം: ഈ രാശിക്കാര്‍ക്ക് ജീവിതം ഏറ്റവും മെച്ചപ്പെട്ടതാകും, ഭാഗ്യം ഇവരുടെ ജീവിതത്തെ അടിമുടി മാറ്റും. നിങ്ങളെ ആളുകള്‍ കണ്ടുകൊണ്ടിരുന്ന രീതി മാറും. കൂടുതല്‍ ആദരണീയ വ്യക്തിയായി നിങ്ങള്‍ മാറും. സമൂഹത്തില്‍ നിന്ന് വലിയ ആദരവ് ലഭിക്കും. തൊഴില്‍ ഉള്ളവരാണെങ്കില്‍ തൊഴില്‍ മേഖലയില്‍ പ്രമോഷന്‍ തേടിയെത്തും.
അതുകൊണ്ട് വലിയ നേട്ടങ്ങള്‍ തന്നെ നിങ്ങള്‍ സ്വന്തമാക്കും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ ലാഭം കൊണ്ട് സമ്പന്നനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അതിശക്തമാകും. പുതിയ വീടും, വാഹനവും സ്ഥലവുമെല്ലാം വാങ്ങാനുള്ള യോഗമുണ്ടാവും. ചുരുക്കി പറഞ്ഞാല്‍ തുലാം രാശിക്കാരുടെ ജീവിതം ഐശ്വര്യപൂര്‍ണമാകും.
കുംഭം: ഈ രാശിക്കാര്‍ക്ക് കൈനിറയെ നേട്ടങ്ങളാണ് വരാന്‍ പോകുന്നത്. ശുഭകരമായ കാര്യങ്ങള്‍ ഓരോന്നായി ഇവരുടെ ജീവിതത്തില്‍ സംഭവിക്കും. തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ ആ മേഖലയില്‍ നിന്ന് വലിയ ലാഭവും സ്ഥാനക്കയറ്റുമെല്ലാം നേടിയെടുക്കാന്‍ സാധിക്കും. ബിസിനസുകാരാണെങ്കില്‍ വന്‍ ലാഭമുണ്ടാവും.
ജീവിതത്തെ അത് മാറ്റിമറിക്കും. സാമ്പത്തികമായി നിങ്ങളുടെ അടിത്തറയും ശക്തമാകും. ഭാഗ്യത്തിന്റെ പിന്തുണ പരിപൂര്‍ണമായി നിങ്ങള്‍ക്കൊപ്പമുണ്ടാവും. അതിലൂടെ സമ്പത്ത് നിങ്ങളുടെ ജീവിതത്തില്‍ നിറയും. സാമ്പത്തികമായുള്ള നേട്ടങ്ങളാണ് ധാരാളം ലഭിക്കുക.
മേടം: ഈ രാശിക്കാരുടെ ജീവിതം അടിമുടി മാറും. ഭാഗ്യത്തിന്റെ പിന്തുണ ഹോളി മുതല്‍ ഇവര്‍ക്കൊപ്പമുണ്ടാവും. സാമ്പത്തിക നേട്ടങ്ങള്‍ മേടം രാശിക്കാരെ തേടിയെത്തും. ഇവര്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും ആ നേട്ടങ്ങള്‍.
പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനമുണ്ടാവും. ജീവിതത്തില്‍ വെച്ചടി കയറ്റമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ ലഭിക്കും. സമ്പന്നതയിലേക്ക് നിങ്ങള്‍ കുതിക്കും. ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ സംഭവിക്കുന്ന കാലയളവ് കൂടിയായിരിക്കും മേടം രാശിക്കാര്‍ക്കിത്.
ഇടവം: ഈ രാശിക്കാരെ സംബന്ധിച്ച് വലിയ നേട്ടങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരുന്ന സമയമായിരിക്കും. അതുകൊണ്ട് ഏറ്റവും അനുകൂലമായിരിക്കും നിങ്ങളുടെ സമയം. തൊഴില്‍ മേഖലയില്‍ അടക്കം നേട്ടങ്ങളുണ്ടാവും. സ്ഥാനമാനങ്ങളും ആദരവും ബഹുമാനവുമെല്ലാം ഈ സമയം വര്‍ധിക്കും.
നിങ്ങള്‍ പോലും വിചാരിക്കാത്ത, കാലങ്ങളായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. തൊഴില്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ശുഭവാര്‍ത്തകള്‍ ലഭിക്കും. ധനനേട്ടങ്ങള്‍ ഉണ്ടാവുന്ന കാലയളവ് കൂടിയായിരിക്കും ഇടവം രാശിക്കാര്‍ക്കിത്.












Click it and Unblock the Notifications