Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊട്ടതെല്ലാം പൊന്നായി മാറും, കൈനിറയെ സമ്പത്ത് ലഭിക്കും; ഈ രാശിക്കാര്‍ക്ക് രാജകീയ ജീവിതം ഉറപ്പ്

ജ്യോതിഷപ്രകാരം ചില ഗ്രഹങ്ങള്‍ക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. അവയുടെ രാശി മാറുമ്പോള്‍ നേട്ടങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് ഒഴുകിയെത്തും. 9 ഗ്രഹങ്ങള്‍ വളരെധികം മഹത്വമുള്ള ഗ്രഹമാണ് വ്യാഴം. ഇതിന്റെ രാശിമാറ്റം സംഭവിക്കുന്നതോടെ അതിന്റെ പ്രഭാവും ലോകത്താകെ അനുഭവപ്പെടുമെന്നാണ് പറയാറുള്ളത്. ഏകദേശം ഒരു വര്‍ഷത്തെ സമയം വ്യാഴത്തിന്റെ രാശിമാറ്റത്തിന് ആവശ്യമാണ്.

ജ്യോതിഷപ്രകാരം വ്യാഴവും സൂര്യനും ഇടവത്തില്‍ സംക്രമിക്കുന്നതിലൂടെ ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കപ്പെടും. നിലവില്‍ വ്യാഴം ഇടവ രാശിയിലാണ്. ഇതോടൊപ്പം മറ്റ് ഗ്രഹങ്ങളും ഇടവത്തിലേക്ക് എത്തുന്നതോടെ രാജയോഗങ്ങള്‍ ഉണ്ടാവും. ജൂണില്‍ സൂര്യന്‍ രാശിമാറുന്നതുവരെ ഈ രാജയോഗം. അതിലൂടെ നേട്ടം ആര്‍ക്കെല്ലാമാണ് എന്ന് നോക്കാം.

astrology-today

മേടം: ഭാഗ്യത്തിന്റെ കടന്നുവരവായിരിക്കും മേടം രാശിക്കാരുടെ ജീവിതത്തിലേക്ക്. രാജയോഗം അത്രയ്ക്കധികം നേട്ടങ്ങള്‍ സമ്മാനിക്കും. ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് ഗുരു ആദിത്യ രാജയോഗം രൂപപ്പെടുന്നത്. ഇത് സമ്പത്ത്, കുടുംബം എന്നിവയുടെ ഭവനമാണ്. അതുകൊണ്ട് വലിയ ധനനേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസില്‍ നിന്ന് അപ്രതീക്ഷിത നേട്ടങ്ങള്‍ ലഭിക്കും. വലിയ ധനലാഭങ്ങള്‍ ഉണ്ടാവും.

നിങ്ങളുടെ ഖജനാവ് ധനത്താല്‍ നിറയും. ഈ സ മയം കുടുംബത്തില്‍ സന്തോഷമുണ്ടാകും. ഏറ്റവും നല്ല ബന്ധം എല്ലാവരുമായും ഉണ്ടാകും. വിദ്യാര്‍ത്ഥികളും ഇത് നല്ല സമയമായിരിക്കും. ഏകാഗ്രത വര്‍ധിക്കും. പരീക്ഷയിലും വിജയം കെവരിക്കും. സമൂഹത്തില്‍ ഈ രാശിക്കാര്‍ക്കുള്ള ആദരവ് വര്‍ധിക്കും.

ചിങ്ങം: ഈ രാശിക്കാരെ സംബന്ധിച്ച് തൊട്ടതെല്ലാം പൊന്നായി മാറും. സുവര്‍ണകാലം ഇവരുടെ ജീവിതത്തിലേക്ക് എത്തി കഴിഞ്ഞു. ചിങ്ങം രാശിയുടെ പത്താം ഭാഗവത്തിലാണ് ഗുരു ആദിത്യ രാജയോഗം രൂപപ്പെടുന്നത്. രാജയോഗം കാരണം ജീവിതത്തില്‍ വലിയ നേട്ടങ്ങളാണ് ചിങ്ങം രാശിക്കാര്‍ക്ക് ലഭിക്കും. സമൂഹത്തിലെ ബഹുമാനം വര്‍ധിക്കും.

മുടങ്ങി കിടക്കുന്ന പല കാര്യങ്ങളും ഇക്കാലയളവില്‍ നിങ്ങള്‍ക്ക് സാധിച്ചെടുക്കാനാവും. സാമ്പത്തിക സ്ഥിതി ശക്തമാകും. കൈനിറയെ ലാഭം ബിസിനസില്‍ നിന്ന് ലഭിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലി തന്നെ തേടിയെത്തും. പുതിയ വാഹനമോ വസ്തുവോ വാങ്ങാനുള്ള യോഗമുണ്ടാവും. ജീവിതത്തില്‍ സമ്പത്തില്‍ ആറാടാനുള്ള അവസരം കൂടി ഈ രാശിക്കാര്‍ക്ക് ലഭിക്കും.

മീനം: ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് രാജയോഗം രൂപപ്പെടുക. ഇതിലൂടെ മീനം രാശിക്കാരുടെ സമയംതെളിയും. ഒരു യാത്രയ്ക്കുള്ള യോഗം വന്നെത്തും. വ്യാഴ-സൂര്യ കൃപയാല്‍ ജീവിതം സന്തോഷം നിറഞ്ഞതാവും. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള ആദരവും ബഹുമാനവുമെല്ലാം വര്‍ധിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ ഈ രാശിക്കാര്‍ക്ക് മുന്നില്‍ തുറക്കും.

അതിലൂടെ വലിയ ലാഭം സ്വന്തമാക്കാനാവും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ ഇരട്ടി ലാഭം ലഭിക്കും. എന്തുകാര്യത്തിലും നേട്ടങ്ങള്‍ മാത്രമായിരിക്കും മീനം രാശിക്കാര്‍ക്കുണ്ടാവുക. ഭാഗ്യത്തിന്റെ പിന്തുണ എപ്പോഴുമുണ്ടാവും. കഠിനാധ്വാനത്തിന്റെ ഫലം ഇവര്‍ക്ക് ലഭിക്കും. പരീക്ഷയിലും വലിയ വിജയം കൈവരിക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+