രാജയോഗം തുടങ്ങി.. ഇനി വെച്ചടി വെച്ചടി കയറ്റം, ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരിലും നക്ഷത്രക്കാരിലും സ്വാധീനം ചെലുത്താറുണ്ട്. അത് വ്യത്യസ്ത തരത്തിലാണ് എന്ന് മാത്രം.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴവും സൂര്യനും. ഗ്രഹങ്ങളുടെ അധിപനായ വ്യാഴത്തിന്റെ പ്രതീകം ദേവഗുരു ബൃഹസ്പതിയാണ്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ ഒരു വര്‍ഷമാണ് വ്യാഴത്തിന് വേണ്ടത്.

അതായത് ഒരു രാശിയിലേക്ക് വ്യാഴത്തിന് തിരിച്ചെത്താന്‍ 12 വര്‍ഷത്തെ സമയം വേണം. ഇതിനെയാണ് ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത്. മറുവശത്ത് സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. സൂര്യനും വ്യാഴവും ഇന്നലെ മുതല്‍ മിഥുനം രാശിയില്‍ സംയോജിച്ചിരിക്കുകയാണ്. ഇതുവഴി ജ്യോതിഷത്തിലെ പ്രധാന രാജയോഗമായ ഗുരുആദിത്യ രാജയോഗം രൂപീകരിച്ചിരിക്കുകയാണ്.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ രാജയോഗം അനുകൂലമായി തീരുന്നത് എന്ന് പരിശോധിക്കാം.
മേടം
മിഥുനം രാശിയില്‍ സൂര്യ - വ്യാഴ സംയോഗം വഴി രൂപപ്പെടുന്ന ഗുരുആദിത്യയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലി സംബന്ധമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. കരിയറില്‍ ഉയരങ്ങളിലെത്തും. ഏത് കാര്യം ചെയ്യുമ്പോഴും സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും.
കര്‍ക്കിടകം
മിഥുനം രാശിയില്‍ സൂര്യ - വ്യാഴ സംയോഗം വഴി രൂപപ്പെടുന്ന ഗുരുആദിത്യയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകേണ്ടി വന്നേക്കും.
ചിങ്ങം
മിഥുനം രാശിയില്‍ സൂര്യ - വ്യാഴ സംയോഗം വഴി രൂപപ്പെടുന്ന ഗുരുആദിത്യയോഗം ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി വരുമാനം ലഭിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. അതുവഴി ഇക്കാലയളവില്‍ ഈ രാശിക്കാര്‍ക്ക് സാമ്പത്തികമായി വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കും.
തുലാം
മിഥുനം രാശിയില്‍ സൂര്യ - വ്യാഴ സംയോഗം വഴി രൂപപ്പെടുന്ന ഗുരുആദിത്യയോഗം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി മനസില്‍ ആഗ്രഹിക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ബിസിനസ് വിപുലീകരിക്കാനും നിക്ഷേപം നടത്താനും അനുകൂലമായ സമയമാണ്
ധനു
മിഥുനം രാശിയില്‍ സൂര്യ - വ്യാഴ സംയോഗം വഴി രൂപപ്പെടുന്ന ഗുരുആദിത്യയോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഇക്കാലയളവില്‍ ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മികച്ചതാകും. വിജയത്തിലേക്ക് എത്താനുള്ള നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിജയിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കും. നിരവധി ജോലികള്‍ ഒരേ സമയം നിങ്ങളുടെ വഴിയില്‍ വരും.












Click it and Unblock the Notifications