Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നം കണ്ട ജീവിതം സ്വന്തമാക്കാം... ശമ്പളവും പ്രൊമോഷനും ഉറപ്പ്; ഇതാണോ നിങ്ങളുടെ രാശി?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. പക്ഷെ വ്യത്യസ്ത തരത്തിലാണ് എന്ന് മാത്രം.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങളാണ് ബുധനും വ്യാഴവും. ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളും രാശി മാറി ഒരേ രാശിയില്‍ സംയോജിക്കാനിരിക്കുകയാണ്.

astrology

ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ ബുധന് 15 ദിവസമേ ആവശ്യം വരുന്നുള്ളൂ. എന്നാല്‍ വ്യാഴത്തിന് ഒരു വര്‍ഷം വേണം രാശി ചക്രം പൂര്‍ത്തിയാക്കാന്‍. നിലവില്‍ വ്യാഴം ഇടവ രാശിയില്‍ ആണ്. മേയ് 14 ന് രാത്രി 11:20 ന് വ്യാഴം മിഥുനം രാശിയില്‍ പ്രവേശിക്കും. ബുധന്‍ ജൂണ്‍ 6 ന് രാവിലെ 9:29 നും മിഥുനം രാശിയില്‍ പ്രവേശിക്കും. ജൂണ്‍ 22 വരെ ബുധന്‍ ഈ രാശിയില്‍ തുടരുകയും ചെയ്യും.

ഇത്തരമൊരു സാഹചര്യത്തില്‍ 12 വര്‍ഷത്തിന് ശേഷം മിഥുനം രാശിയില്‍ വ്യാഴത്തിന്റേയും ബുധന്റേയും സംക്രമണം നടക്കും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടമാണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ നേട്ടം ലഭിക്കുക എന്ന് നോക്കാം.

മിഥുനം

മിഥുനം രാശിയിലെ വ്യാഴ-ബുധ സംഗമം മിഥുനം രാശിക്കാര്‍ക്ക് അനുഹ്രമാകും. ഈ രാശിയുടെ ലഗ്‌ന ഭവനത്തില്‍ ആണ് രണ്ട് ഗ്രഹങ്ങളുടെ സംയോജനം നടക്കുന്നത്. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. കൈനിറയെ പൊന്നും പണവും ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ്.

ചിങ്ങം

മിഥുനം രാശിയിലെ വ്യാഴ-ബുധ സംഗമം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വപ്‌നം കണ്ട ജീവിതം നിങ്ങള്‍ക്ക് മുന്നിലെത്തും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.

തുലാം

മിഥുനം രാശിയിലെ വ്യാഴ-ബുധ സംഗമം ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. പുതിയ വാഹനം സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+