Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ കാറും വീടും, ശമ്പളവും കൂടാന്‍ പോകുന്നു... ഇനി അടിപൊളി ജീവിതം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നിശ്ചിത സമയത്തില്‍ എല്ലാ ഗ്രഹങ്ങളും രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് മികച്ച നേട്ടമായിരിക്കും.

ജ്യോതിഷപ്രകാരം വ്യക്തികള്‍ക്ക് ഏറെ പ്രയോജനപ്രദമായ രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും രാഹുവും. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ ഒന്നിച്ച് വരുന്നത് വഴി പലതരം യോഗങ്ങളും രൂപീകരിക്കപ്പെടും. ഇത്തരത്തില്‍ ഏതെങ്കിലും രാശിയില്‍ വ്യാഴവും രാഹുവും ഒരുമിച്ച് വന്നാല്‍ അവിടെ ഗുരു ചണ്ഡല്‍യോഗം രൂപപ്പെടുന്നു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായിരിക്കും.

astrology

നിലവില്‍ വ്യാഴവും രാഹുവും മേടരാശിയിലാണ് സഞ്ചരിക്കുന്നത്. ഈ അശുഭകരമായ സംയോജനം ചില രാശിക്കാര്‍ക്കിപ്പോള്‍ല മോശം സമയമാണ് പ്രദാനം ചെയ്യുന്നത്. എന്നാല്‍ ഒക്ടോബര്‍ 30-ന് രാഹുവിന്റെ രാശി മാറും. അതിനാല്‍ മേടം രാശിയിലെ വ്യാഴം-രാഹു സംയോഗം അവസാനിക്കും. ഇത് ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ കാരണമാകും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

മേടം

മേടം രാശിയിലെ വ്യാഴം-രാഹു സംയോഗത്താല്‍ രൂപപ്പെട്ട ഗുരു ചണ്ഡല്‍ യോഗം അവസാനിക്കുന്നത് മേടം രാശിക്കാര്‍ക്ക് വളരെ ശുഭകരമാണ്. ജീവിതത്തില്‍ ഇതുവരെയുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ ക്രമേണ മാറി തുടങ്ങും. ദീര്‍ഘയാത്രയ്ക്ക് സാധ്യത കാണുന്നു. ഇത് നിങ്ങളുടെ ജീവിതം വരെ മാറ്റി മറിച്ചേക്കാം. ബിസിനസ് രംഗത്ത് ഇനി വളര്‍ച്ചയുടെ നാളുകളാണ്. വരുമാനം ഇരട്ടിയായി വര്‍ധിക്കും.

ധനു

മേടം രാശിയിലെ വ്യാഴം-രാഹു സംയോഗത്താല്‍ രൂപപ്പെട്ട ഗുരു ചണ്ഡല്‍ യോഗം അവസാനിക്കുന്നത് ധനു രാശിക്കാര്‍ക്കും ഗുണപരമായിരിക്കും. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. നിങ്ങള്‍ നേതൃനിരയിലേക്ക് ഉയര്‍ത്തപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നം പൂവണിയും. സമൂഹത്തില്‍ ആദരവും പ്രശസ്തിയും ലഭിക്കും.

തുലാം

മേടം രാശിയിലെ വ്യാഴം-രാഹു സംയോഗത്താല്‍ രൂപപ്പെട്ട ഗുരു ചണ്ഡല്‍ യോഗം അവസാനിക്കുന്നത് തുലാം രാശിക്കാര്‍ക്ക് അനുഗ്രഹമാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കും. പുതിയ വാഹനം, വീട് എന്നിവ വാങ്ങാന്‍ അവസരം കൈവരും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+