ആഗ്രഹിച്ച കാര്യം ഒറ്റയടിക്ക് നടക്കും, സമ്പത്ത് ഇരട്ടിയാകും... ഗജകേസരി രാജയോഗം വന്നെത്തി; ഈ രാശിക്കാരാണോ..?
ധനു രാശിക്കാരുടെ അഞ്ചാം ഭാവത്തിലാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ വലിയ ഭാഗ്യങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് സവിശേഷമായ പ്രാധാന്യമാണ് ഉള്ളത് എന്ന് അറിയാമല്ലോ. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത സമയത്ത് അവയുടെ രാശിചക്രം മാറുന്നു എന്നാണ് വേദ ജ്യോതിഷം പറയുന്നത്. ഇത് എല്ലാ രാശിക്കാരിലും അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ അപൂര്‍വമായ ഒരു രാശി മാറ്റം ഈ മാസത്തില്‍ നടക്കാന്‍ പോകുകയാണ്.
മാര്‍ച്ച് 22 ന് വ്യാഴം മീനം രാശി വിട്ട് മേട രാശിയില്‍ സഞ്ചരിക്കാന്‍ തുടങ്ങുകയാണ്. ഇതോടെ വ്യാഴവും ചന്ദ്രനും ചേര്‍ന്ന് മേടം രാശിയില്‍ അപൂര്‍വമായ ഗജകേസരി രാജയോഗം സൃഷ്ടിക്കും. ഈ ഗജകേസരി രാജയോഗം വഴി ചില രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത് അസാധാരണമായ നേട്ടങ്ങള്‍. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗജകേസരി രാജയോഗം വഴി ഭാഗ്യം കൈവരാന്‍ പോകുന്നത് എന്ന് നോക്കാം.

മേടം രാശിക്കാര്‍ക്ക് പണം കൈയിലെത്തും
മേടം രാശിയിലെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംക്രമണം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം മേടം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ വന്നെത്തും. മേടം രാശിക്കാര്‍ക്ക് പെട്ടെന്ന് പണവും ബിസിനസില്‍ ലാഭവും ഉണ്ടാകും. മേടം രാശിക്കാരുടെ സുവര്‍ണ്ണ ദിനങ്ങള്‍ ഇതുവഴി ആരംഭിക്കും. ആത്മവിശ്വാസം വര്‍ധിക്കുകയും കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലാതിരിക്കുകയും ചെയ്യും. ഇതുവഴി ഏറ്റെടുത്ത ജോലികള്‍ എല്ലാം പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

നല്ല ശമ്പളത്തില്‍ പുതിയ ജോലി
ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് വിവാഹം നടക്കാന്‍ സാധ്യതയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ ജോലി ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പങ്കാളിയില്‍ നിന്ന് സ്‌നേഹവും പിന്തുണയും വേണ്ടുവോളം ലഭിക്കും.

മിഥുനം രാശിക്കാരുടെ വരുമാനം വര്‍ധിക്കും
മേടം രാശിയിലെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംക്രമണം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം മിഥുന രാശിക്കാര്‍ക്ക് അനുകൂലമാണ്. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം ലഭിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൈവിടരുത്.

വിദേശയാത്രക്ക് സാധ്യത
ധനലാഭത്തിന് സാധ്യത കാണുന്നുണ്ട്. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്. ലോട്ടറിയില്‍ പരീക്ഷണം നടത്തുന്നവര്‍ തുടരുക. ഇത്തവണ നിങ്ങള്‍ നിരാശരാകേണ്ടി വരില്ല. കുടുംബത്തോടൊപ്പം വിദേശയാത്രക്ക് സാധ്യത കാണുന്നു.

ധനു രാശിക്കാര്‍ ആഗ്രഹിച്ചതെന്തും നടക്കും
മേടം രാശിയിലെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംക്രമണം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം ധനു രാശിക്കാര്‍ക്ക് അനുഗ്രഹമാണ്. ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളാണ് ഈ രാശിക്കാര്‍ക്ക് വന്ന് ചേരാന്‍ പോകുന്നത്. ധനു രാശിക്കാരുടെ അഞ്ചാം ഭാവത്തിലാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ആഗ്രഹിച്ചതെന്തും നടക്കാന്‍ സാധ്യതയുണ്ട്. പുതിയ വീട്ടിലേക്ക് ഇക്കാലയളവില്‍ താമസം മാറാനാകും.

വില പിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും
സന്തോഷവും സമാധാനവും വീട്ടിലുണ്ടാകും. വില പിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും. ബിസിനസില്‍ വലിയ ലാഭം കൊയ്യാനാകും. ഏറെ നാളത്തെ പ്രണയം സാക്ഷാത്കരിക്കപ്പെടും. കുടുംബത്തോടൊപ്പം ദീര്‍ഘയാത്രക്ക് അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.












Click it and Unblock the Notifications