Get Updates
Get notified of breaking news, exclusive insights, and must-see stories!

വർ‌ഷാവസാനം വരെ നേട്ടങ്ങൾ‍, നിക്ഷേപിച്ചാൽ ഇരട്ടി ലാഭം; ഈ രാശിക്കാരാണോ നിങ്ങൾ, തലവര തെളിഞ്ഞു

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾക്ക് അതിന്റേതായ പ്രാധാന്യം ഉണ്ട്. ഓരോ ​ഗ്രഹവും അവയുടെ രാശി മാറ്റവും ഓരോ രാശിക്കാരേയും ബാധിക്കും. ചില ​ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് ചില രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യവും പുരോ​ഗതിയും കൊണ്ടുവരും. ജ്യോതിഷത്തിൽ വ്യാഴത്തെ ദേവന്മാരുടെ ​ഗുരുവായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ദേവ​ഗുരുവിന്റെ അനു​ഗ്രഹം ലഭിക്കുന്ന രാശിക്കാർ മഹാഭാ​ഗ്യവാന്മാരാണ്.

ഈ വർഷം ഏപ്രിൽ 22 ന് വ്യാഴം മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ വർഷം മുഴുവൻ വ്യാഴം ഇവിടെ തന്നെയായിരിക്കും. ഈ ഒരു സമയത്ത് ചില രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ‌ ലഭിക്കും. 2023 ന്റെ അവസാനം വരെയുള്ള സമയത്തായിരിക്കും ഈ രാശിക്കാരുടെ സമയം തെളിയുക. ഈ സമയത്ത് എല്ലാ മേഖലയിലും ശോഭിക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. ഏതൊക്കെ രാശിക്കാർ‌ക്കാണ് വ്യാഴത്തിന്റെ അനു​ഗ്രഹം ലഭിക്കുക എന്ന് നോക്കാം.

astro

മേടം : മേടത്തിൽ വ്യാഴം ഇരിക്കുന്നത് കൊണ്ടുതന്നെ ഈ രാശിക്കാർക്ക് ഈ വർഷം അവസാനിക്കുന്നത് വരെ കഷ്ടതകളൊന്നും അറിയാതെ ജീവിക്കാം. നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും ഈ സമയത്ത് പരിഹാരം ഉണ്ടാവും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ബിസിനസ്സ് മേഖലയിൽ ആണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ ആ മേഖലയിൽ തന്നെ ഉറച്ച് നിൽക്കാം. കാരണം വലിയ പുരോ​ഗതിയാണ് നിങ്ങൾക്ക് വരാൻ പോകുന്നത്. സാമ്പത്തിക ഭദ്രത ഉണ്ടാവും. സാമ്പത്തികമായി പുരോ​ഗതിയും ഈ സമയത്ത് ഉണ്ടാവും. ഭാ​ഗ്യത്തിന്റെ പൂർണ പിന്തുണ ഉണ്ടാവും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. നിങ്ങളെ തേടി നല്ലൊരു വാർത്ത എത്തും.

മിഥുനം: ബിസിനസ്സ് രം​ഗത്ത് വൻനേട്ടം ഉണ്ടാവും. അതുപോലെ തന്നെ നിങ്ങൾ ചെയ്യുന്ന ജോലിയിൽ നിങ്ങളെ തേടി അപ്രതീക്ഷിതമായി അം​ഗീകാരം എത്തും. അത് വരുമാന വർദ്ധനവോ സ്ഥാനക്കയറ്റമോ ആവാം. സാമ്പത്തിക ഇടപാടുകൾക്ക് അനുകൂലമായ സമയം. നിങ്ങൾ‌ ഇപ്പോൾ പണം മുടിക്കി എന്ത് ചെയ്താലും ലാഭം ഇരട്ടിക്കും. പുതിയ ബിസിനസ്സ് ആശയം ഉണ്ടെങ്കിൽ അത് നടപ്പാക്കാൻ മികച്ച സമയം ആണ് ഇത്. പുതിയ ജോലി ലഭിക്കാൻ സാധ്യത ഉണ്ട്.

ചിങ്ങം : ചിങ്ങം രാശിക്കാർക്ക് വരാൻ പോകുന്നത് ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ്. നല്ല ദിവസങ്ങൾ ആരംഭിച്ചിരിക്കുകയാണ്. നിക്ഷേപത്തിന് പറ്റിയ സമയമാണ് ഇപ്പോൾ. മറ്റുള്ളവർ നിങ്ങളെ അം​ഗീകരിക്കും. ആത്മവിശ്വാസം വർദ്ധിക്കും, കുടുംബത്തിൽ സന്തോഷം നിറയും. സാമ്പത്തികമായ പ്രശ്നങ്ങൾ ഈ സമയത്ത് നീങ്ങിപ്പോകും. മാത്രമല്ല ഈ സമയത്ത് വരുമാനം ഉണ്ടാക്കാനുള്ള വഴികൾ നിങ്ങളുടെ മുന്നിൽ തെളിയും.

ധനു: ബിസിനസ്സിലും ജോലിയിലും മികച്ചുനിൽക്കാൻ സാധിക്കും. നിങ്ങളുടെ അധ്വാനത്തിനുള്ള ​ ഫലം ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് അം​ഗീകാരം ലഭിക്കും. നിങ്ങളുടെ നാശത്തിനായി പല വഴികളും ശത്രുക്കൾ നോക്കുമെങ്കിലും അതൊന്നും
നിങ്ങളെ ബാധിക്കുകയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+