ദാമ്പത്യ ജീവിതത്തില്‍ സന്തോഷം, ബിസിനസില്‍ ലാഭം കൊണ്ട് ആറാട്ട്; ഈ രാശിക്കാരാണോ നിങ്ങള്‍
വ്യാഴത്തെ എല്ലാ ഗ്രഹങ്ങളുടെയും അധിപനായിട്ടാണ് കാണുന്നത്. വ്യാഴത്തിന്റെ മാറ്റം ഓരോ രാശിക്കാരുടെ ജീവിതത്തിലും വലിയ സ്വാധീനമാണുണ്ടാക്കുന്നത്. ചില രാശിക്കാരില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ മറ്റ് ചില രാശിക്കാരില്‍ മോശം കാര്യങ്ങള്‍ സൃഷ്ടിക്കും. കൂടാതെ വ്യാഴത്തിന്റെ സംക്രമണ സമയത്ത് ചില യോഗങ്ങളും രൂപ്പെടും. കഴിഞ്ഞ ഏപ്രില്‍ 28ന് ആണ് വ്യാഴം മീനരാശിയില്‍ നിന്ന് മേട രാശിയിലേക്ക് പ്രവേശിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ സംക്രമണം നടക്കുന്നത്.
ഈ സമയത്താണ് വിപരീത രാജയോഗം രൂപപ്പെടുന്നത്. ജ്യോതിഷത്തില്‍ ഈ രാജയോഗത്തെ ഏറ്റവും ശുഭകരമായാണ് കാണുന്നത്. ഈ രാജയോഗം അഞ്ചോളം രാശിക്കാരില്‍ നല്ല കാലം സൃഷ്ടിക്കും. ഇവരെ സംബന്ധിച്ച് അടിപൊളി സമയമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ രാജയോഗം ഗുണം ചെയ്യുകയെന്ന് നോക്കാം.

മിഥുനം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അടിപൊളി സമയമാണ്. ദേവഗുരു വ്യാഴം മേടരാശിയില്‍ പ്രവേശിച്ചത്. മിഥുനം രാശിക്കാര്‍ക്ക് പ്രത്യേക നേട്ടം ഉണ്ടാക്കും. ഈ സമയത്ത് സാമ്പത്തികമായ നേട്ടങ്ങളുണ്ടാകും. വരുമാനം വര്‍ദ്ധിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ബിസിനസില്‍ പുരോഗതിയുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.
തുലാം രാശിക്കാര്‍ക്കും അടിപൊളി സമയമാണ്. വ്യാഴത്തിന്റെ സംക്രമണം ഇവരെ സംബന്ധിച്ച് ഒരുപാട് നേട്ടങ്ങള്‍ കൊണ്ടുവരും. ബിസിനസില്‍ വലിയ ലാഭം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള അവസരമുണ്ടാകും. പുതിയ വരുമാന മാര്‍ഗം ലഭിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കര്‍ക്കിടകം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സംക്രമണത്തിലൂടെ ഒരുപാട് നേട്ടങ്ങളുണ്ടാക്കും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. പുതിയ വരുമാന സ്രോതസുകള്‍ നിങ്ങളെ തേടിയെത്തും. സമൂഹത്തില്‍ നിങ്ങള്‍ക്ക് ലഭിച്ചിരുന്ന ബഹുമാനവും ആദരവും വര്‍ദ്ധിക്കും. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും.
കന്നി രാശിക്കാര്‍ക്ക് വ്യാഴ സംക്രമത്തില്‍ നിന്ന് വലിയ നേട്ടങ്ങളാണ് സംഭവിക്കുക. ഈ സമയത്ത് നിങ്ങള്‍ കൈവയ്ക്കുന്ന ഏത് ജോലിയിലും വിജയം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തേടിയെത്തും. ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ദിക്കും.
മീനം രാശിക്കാര്‍ക്ക് ഈ സമയത്ത് വലിയ നേട്ടങ്ങള്‍ വന്നുചേരും. ഈ സംക്രമം മൂലം ഈ മീനം രാശിക്കാര്‍ക്ക് ധനലാഭമുണ്ടാകും. ബിസിനസില്‍ വലിയ ഓര്‍ഡറുകള്‍ ലഭിക്കും. സാമ്പത്തികമായി അഭിവൃദ്ധി കൈവരിക്കും. തൊഴില്‍ രംഗത്ത് സന്തോഷമുണ്ടാകും. പ്രമോഷന്‍ അടക്കമുള്ളവ നിങ്ങളെ തേടിയെത്തും.












Click it and Unblock the Notifications