Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുന്നതെല്ലാം പൊന്നാകും.. പണം വന്ന് നിറയും; ഈ രാശിക്കാര്‍ക്കിനി കുബേരയോഗം

മൂന്ന് രാശിക്കാരെയാണ് കുബേരയോഗം അനുഗ്രഹിക്കാന്‍ പോകുന്നത്. ഇതുവഴി സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും

astro

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണത്തിന് സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. ഓരോ രാശിക്കാരുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഗ്രഹങ്ങളുടെ സംക്രമണത്തെ കൂടി അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചിലര്‍ക്ക് ഇത് അനിതര സാധാരണമായ ഭാഗ്യമാണ് സമ്മാനിക്കുക. രാശി നില അനുസരിച്ച് ഗ്രഹങ്ങളുടെ സംക്രമണം ചിലര്‍ക്ക് നല്ലതോ ചീത്തയോ ആകാം.

പല ഗ്രഹങ്ങളും പല സമയത്താണ് രാശി മാറുന്നത്. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ എല്ലാ മാസത്തിലും രാശി മാറുമ്പോള്‍ ഗ്രഹങ്ങളുടെ അധിപനായ വ്യാഴത്തിന് ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് മാറാന്‍ ഒരു വര്‍ഷം വേണം. ഇത്തരത്തില്‍ വ്യാഴം ഇനി മേടം രാശിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വ്യാഴം മേട രാശിയില്‍ പ്രവേശിക്കുന്നത്.

ഈ മൂന്ന് രാശിക്കാര്‍ക്ക് കുബേരയോഗം

ഈ മൂന്ന് രാശിക്കാര്‍ക്ക് കുബേരയോഗം

നിലവില്‍ മീനം രാശിയിലാണ് വ്യാഴം വിരാജിക്കുന്നത്. ഇനി മേടം രാശിയിലേക്ക് കടക്കുന്നതോടെ എല്ലാ രാശിക്കാരിലും സ്വാ ധീനം ചെലുത്തും. എന്നാല്‍ ഇത് ചില രാശിക്കാര്‍ക്ക് വന്‍ ഭാഗ്യമാണ് കൊണ്ടുവരാന്‍ പോകുന്നത്. മൂന്ന് രാശിക്കാര്‍ക്കാണ് മേടം രാശിയിലെ വ്യാഴം സംക്രമണം ഗുണം ചെയ്യാന്‍ പോകുന്നത്. ഇവരെ കാത്ത് കുബേരയോഗമാണിരിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് കുബേരയോഗം ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം

മിഥുനം രാശി

മിഥുനം രാശി

മേടം രാശിയില്‍ വ്യാഴം പ്രവേശിക്കുന്നത് വഴി മിഥുനം രാശിക്കാര്‍ക്ക് കുബേരയോഗം സൃഷ്ടിക്കപ്പെടും. മിഥുനം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് വ്യാഴം സഞ്ചരിക്കുന്നത്. മിഥുനം രാശിയുടെ പതിനൊന്നാം ഭാവം വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭവനമായാണ് കണക്കാക്കപ്പെടുന്നത്. അതിനാല്‍ തന്നെ സാമ്പത്തികമായി ഏറെ ഉന്നതിയില്‍ എത്താന്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും.

വരുമാനം കുന്നോളം ഉയരും

വരുമാനം കുന്നോളം ഉയരും

ഇത് വഴി മിഥുനം രാശിക്കാരുടെ വരുമാനത്തില്‍ ഇരട്ടി വര്‍ധനയ്ക്ക് സാധ്യത കാണുന്നുണ്ട്. മിഥുനം രാശിക്കാര്‍ക്ക് പഴയ നിക്ഷേപത്തില്‍ നിന്ന് വലിയ ലാഭം കൊയ്യാനാകും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് മികച്ച നേട്ടം കൊയ്യാം. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നുണ്ട്. വില പിടിപ്പുള്ള പല വസ്തുക്കളും നിങ്ങളെ തേടിയെത്താന്‍ സാധ്യതയുണ്ട്.

മകരം രാശി

മകരം രാശി

മേടം രാശിയില്‍ വ്യാഴം പ്രവേശിക്കുന്നത് വഴി മകരം രാശിക്കാര്‍ക്കും കുബേരയോഗം സമ്മാനിക്കും. മകരം രാശിക്കാരുടെ നാലാം ഭാവത്തിലാണ് വ്യാഴം സഞ്ചരിക്കുക. ഇത് ആരോഗ്യത്തിന്റേയും ശാരീരിക സുഖത്തിന്റേയും ഭവനമാണ് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിക്കുന്നത്. അതിനാല്‍ തന്നെ ശാരീരിക സന്തോഷം ഇക്കാലയളവില്‍ മകരം രാശിക്കാര്‍ക്ക് വര്‍ധിക്കും എന്ന് കാണുന്നു

പുതിയ വീടും വാഹനവും വസ്തുവും

പുതിയ വീടും വാഹനവും വസ്തുവും

വ്യാഴത്തിന്റെ രാശിമാറ്റം മകരം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമാക്കും. കുബേരയോഗത്തിന്റെ സ്വാധീനത്താല്‍ പുതിയ ഭൂമി, വസ്തു, വാഹനം എന്നിവ മകരം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ സ്വന്തമാക്കാന്‍ സാധിക്കും. പൂര്‍വിക സ്വത്തുക്കളില്‍ നിന്നും നേട്ടമുണ്ടാകാനും ഏറെ നാളായുള്ള സ്വത്ത് തര്‍ക്കത്തില്‍ വിജയം കൈവരിക്കാനും മകരം രാശിക്കാര്‍ക്ക് സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും

തുലാം

തുലാം

മേടം രാശിയില്‍ വ്യാഴം പ്രവേശിക്കുന്നത് വഴി തുലാം രാശിക്കാര്‍ക്കും കുബേരയോഗമാണ് കൈവന്നിരിക്കുന്നത്. തുലാം രാശിക്കാരുടെ ജാതകത്തില്‍ വ്യാഴം ഏഴാം ഭാവത്തില്‍ ആണ് സഞ്ചരിക്കുന്നത്. ഇതിനെ ജീവിത പങ്കാളിയുടെയും പങ്കാളിത്തത്തിന്റെയും ഭാവനമായിട്ടാണ് ജ്യോതിഷം വിവക്ഷിക്കുന്നത്. അതിനാല്‍ പങ്കാളിയില്‍ നിന്ന് ഉറച്ച പിന്തുണ ഏത് കാര്യത്തിലും തുലാം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാം.

സ്വര്‍ണാഭരണം വാങ്ങിക്കൂട്ടാം

സ്വര്‍ണാഭരണം വാങ്ങിക്കൂട്ടാം

കുബേരയോഗത്തിന്റെ സ്വാധീനത്താല്‍ ആഭരണങ്ങള്‍ വാങ്ങിക്കൂട്ടാന്‍ സാധ്യത കാണുന്നു. സ്വര്‍ണം, വെള്ളി ആഭരണങ്ങളായിരിക്കും കൈയിലെത്തുക. പുതിയ വീട്ടിലേക്ക് ഉടന്‍ തന്നെ താമസം മാറാന്‍ സാധ്യത കാണുന്നുണ്ട്. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സമയമാണ്. വ്യാപാരികളുടെ കച്ചവടം പൊടിപൊടിക്കും. നാലിരട്ടി വരെ ലാഭം കൊയ്യാന്‍ സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+