ആഗ്രഹിച്ചതെന്തും നടക്കും, 10 ദിവസത്തിനുള്ളില്‍ ബംപര്‍ ലോട്ടറി പോലും അടിച്ചേക്കാം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സ്ഥാനചലനത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നുണ്ട്. ഗ്രഹങ്ങളുടെ രാശി മാറ്റത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ദോഷകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വലിയ നേട്ടമായിരിക്കും.
ജ്യോതിഷത്തില്‍ വ്യാഴത്തെ ഗ്രഹങ്ങളുടെ അധിപനായാണ് കണക്കാക്കിയിരിക്കുന്നത്. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ കാരകന്‍. സെപ്റ്റംബര്‍ 04 ന് ദേവഗുരു വ്യാഴം നേര്‍രേഖയിലുള്ള അതിന്റെ ചലനം മാറ്റി വക്രഗതിയില്‍ സഞ്ചരിക്കാന്‍ പോകുകയാണ്. വൈകീട്ട് 4.58 ന് ആണ് വ്യാഴത്തിന്റെ സഞ്ചാരഗതി മാറ്റുന്നത്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും.

ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ അനുകൂലമായും പ്രതികൂലമായും കാണപ്പെടും. അതേസമയം ചില രാശിക്കാരെ സംബന്ധിച്ച് അപ്രതീക്ഷിത ഭാഗ്യമാണ് ഇത് വഴി ലഭിക്കാന്‍ പോകുന്നത്. വ്യാഴത്തിന്റെ വക്രഗതിയിലുള്ള സഞ്ചാരം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണപരമാകാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.
മേടം
വ്യാഴത്തിന്റെ സഞ്ചാര മാറ്റം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇവര്‍ക്ക് വ്യാഴത്തിന്റെ വക്രഗതിയിലുള്ള സഞ്ചാരം മൂലം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ചൊവ്വയാണ് മേടം രാശിയുടെ അധിപന്‍. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വരുമാനം ലഭിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.
ചിങ്ങം
വ്യാഴത്തിന്റെ വക്രഗതിയിലുള്ള സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സൂര്യനാണ് ചിങ്ങം രാശിയുടെ അധിപന്‍. ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങളുമായുള്ള കലഹം അവസാനിക്കും. സാമ്പത്തികമായി വലിയ വളര്‍ച്ച കൈവരിക്കാന്‍ ഇക്കാലയളവില്‍ സാധിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുയോജ്യനമായ സമയമാണ്.
തുലാം
വ്യാഴത്തിന്റെ വക്രഗതിയിലുള്ള സഞ്ചാരം തുലാം രാശിക്കാര്‍ക്ക് അനുകൂലമാണ്. ശുക്രനാണ് തുലാം രാശിക്കാരുടെ അധിപന്‍. അതിനാല്‍ വലിയ ഭാഗ്യമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം.
മീനം
വ്യാഴത്തിന്റെ വക്രഗതിയിലുള്ള സഞ്ചാരം മീനം രാശിക്കാര്‍ക്ക് ശുഭകരമാണ്. മുന്‍കാല ബാധ്യതകള്‍ എല്ലാം തീര്‍ക്കും. ഇത് നിങ്ങള്‍ക്ക് സാമ്പത്തികമായി വലിയ സമ്പാദ്യത്തിന് വഴിയൊരുക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ആസ്തിയില്‍ വലിയ വര്‍ധനക്ക് സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും.


Click it and Unblock the Notifications