പുതിയ ജോലി, ശമ്പളം ഇരട്ടി... ഒപ്പം പുത്തന്‍ കാറും; ഈ രാശിക്കാരുടെ രാജയോഗം തുടങ്ങി
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാരില്‍ ഇത് പ്രതികൂലഫലങ്ങളായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ അനുകൂലമായിരിക്കും.
ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. ഏറ്റവും ശുഭകരമായ ഗ്രഹം എന്ന വിശേഷണത്തിന് അര്‍ഹതപ്പെട്ട ഗ്രഹമാണ് വ്യാഴം. ഓരോ 18 മാസം കഴിയുമ്പോഴും വ്യാഴം രാശി മാറും. നിലവില്‍ മേടം രാശിയില്‍ ആണ് വ്യാഴത്തിന്റെ സംക്രമണം നടന്നിരിക്കുന്നത്. ഇത് വഴി അപൂര്‍വമായ മഹാ ധനരാജയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.

ജ്യോതിഷത്തില്‍ വളരെ ശുഭകരവും ഏറെ പ്രയോജനപ്രദവുമുള്ള യോഗമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ച് വലിയ ഭാഗ്യമാണ് വരാന്‍ പോകുന്നത്. മൂന്ന് രാശിക്കാരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നായിരിക്കും ഇത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.
ഇടവം
വ്യാഴത്തിന്റെ മേടം രാശിയിലെ ഉദയം വഴി സൃഷ്ടിക്കുന്ന മഹാധനരാജയോഗം ഇടവം രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. ചെയ്യുന്ന കാര്യത്തിലെല്ലാം വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഇക്കാലയളവില്‍ സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാന്‍ കഴിയും. കുടുംബാംഗങ്ങളുടെ സമ്പത്തും സമൃദ്ധിയും വര്‍ധിക്കും. നിരവധി ഭൗതിക സുഖസൗകര്യങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇക്കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും.
ചിങ്ങം
വ്യാഴത്തിന്റെ മേടം രാശിയിലെ ഉദയം വഴി സൃഷ്ടിക്കുന്ന മഹാധനരാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി ആഗ്രഹിച്ച കാര്യം സഫലമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ പാക്കേജില്‍ പുതിയ ജോലി ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
മകരം
വ്യാഴത്തിന്റെ മേടം രാശിയിലെ ഉദയം വഴി സൃഷ്ടിക്കുന്ന മഹാധനരാജയോഗം മകരം രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ലാഭം കൊയ്യാനാകും. ജീവിതത്തില്‍ വിജയം കൈവരിക്കും. വിവാഹം, ഗൃഹപ്രവേശം പോലുള്ള മംഗളകരമായ ചടങ്ങുകള്‍ വീട്ടില്‍ നടക്കാന്‍ സാധ്യത. പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. എല്ലാ മേഖലയിലും വിജയം കൈവരിക്കും.












Click it and Unblock the Notifications