എന്ത് ചെയ്താലും ഭാഗ്യം, പണം വരാന്‍ പുത്തന്‍ വഴികള്‍; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സഞ്ചാരത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നുണ്ട്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹസംക്രമണം വലിയ ഭാഗ്യം സമ്മാനിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം വ്യാഴത്തിന് വലിയ സവിശേഷതകളുണ്ട്. ദേവഗുരുവായ ബൃഹസ്പതിയാണ് വ്യാഴം എന്നാണ് കണക്കാക്കുന്നത്. വ്യാഴം ഒരു നിശ്ചിത കാലയളവിനുശേഷം തന്റെ രാശികളില്‍ മാറ്റം വരുത്തുന്നു. ഇത് ഓരോ രാശിക്കാരുടെയും ജീവിതത്തെ പലതരത്തിലാണ് ബാധിക്കുക. നിലവില്‍ മേടം രാശിയില്‍ വക്രഗതിയില്‍ ആണ് വ്യാഴത്തിന്റെ സഞ്ചാരം എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മേടം രാശിയില്‍ വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ഡിസംബര്‍ 31 വരെ മേടം രാശിയില്‍ വക്രഗതിയില്‍ ആയിരിക്കും വ്യാഴം സഞ്ചരിക്കുക. ഇത് ചില രാശിക്കാരെ സംബന്ധിച്ച് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് വ്യാഴത്തിന്റെ സംക്രമണം അനുകൂല ഫലം സമ്മാനിക്കുക എന്ന് നോക്കാം.
മേടം
വ്യാഴത്തിന്റെ മേടം രാശിയിലെ വക്രഗതിയിലുള്ള സഞ്ചാരം മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. മേടം രാശിയില്‍ ഒന്നാം ഭാവത്തിലാണ് വ്യാഴത്തിന്റെ സ്ഥാനം. ഈ സാഹചര്യത്തില്‍ അനുകൂലമായ നിരവധി ഫലങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വ്യാപാരികള്‍ക്കും അനുകൂലമായ സമയം. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഈ രാശിക്കാര്‍ക്കുണ്ടാകും.
സാമ്പത്തികമായി വലിയ ഉന്നതിയിലെത്താന്‍ സാധിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാനുള്ള അവസരം കൈവരും.വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ പുരോഗതിയില്‍ മാറ്റം വരും. രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് ശോഭിക്കാന്‍ സാധിക്കും.
ചിങ്ങം
വ്യാഴത്തിന്റെ മേടം രാശിയിലെ വക്രഗതിയിലുള്ള സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഈ രാശിയില്‍ ഗുരു വക്രസ്ഥാനത്ത് ഒമ്പതാം ഭാവത്തില്‍ ആണ് നീങ്ങുന്നത്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിജയിക്കാനാകും.
മീനം
വ്യാഴത്തിന്റെ മേടം രാശിയിലെ വക്രഗതിയിലുള്ള സഞ്ചാരം മീനം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. മീനം രാശിയില്‍ ഗുരു രണ്ടാം ഭാവത്തില്‍ ആണ് വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ഇതുവഴി ഈ രാശിക്കാര്‍ക്ക് സാമ്പത്തികമായി ഭദ്രത കൈവരിക്കാന്‍ സാധിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കും. ഇത് നിങ്ങള്‍ക്കും കുടുംബത്തിനും ആഡംബരപൂര്‍ണമായ ജീവിതം വാഗ്ദാനം ചെയ്യുന്നു. കുടുംബ ബന്ധങ്ങളില്‍ ഐക്യം വര്‍ധിക്കും.












Click it and Unblock the Notifications