Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യദേവത തൊട്ടടുത്ത്.. ലോട്ടറിയെടുത്താല്‍ സമ്മാനം ഉറപ്പ്; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഈ മാറ്റത്തെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരിലും വിവിധ തരത്തിലായിരിക്കും സ്വാധീനം ചെലുത്തുക.

ചില രാശിക്കാര്‍ക്ക് ഈ ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ ദേവന്‍. വേദ ജ്യോതിഷ പ്രകാരം വ്യാഴം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നത് ഏകദേശം 12 മാസങ്ങള്‍ക്ക് ശേഷമാണ്.

astrology

ഇതിനെയാണ് വ്യാഴവട്ടക്കാലം എന്ന് പറയുന്നത്. നിലവില്‍ ഇടവം രാശിയില്‍ ആണ് വ്യാഴം സഞ്ചരിക്കുന്നത്. എന്നാല്‍ മെയ് 14 ന് പുലര്‍ച്ചെ 2:30 തൊട്ട് വ്യാഴം മിഥുനം രാശിയിലേക്ക് പ്രവേശിക്കും. ബുധന്റെ രാശിയാണ് ഇത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടമാണ് സമ്മാനിക്കാന്‍ പോകുന്നത്. ആ രാശികള്‍ ഏതൊക്കെ എന്നറിയാം...

മേടം

വ്യാഴത്തിന്റെ മിഥുനം രാശിയിലേക്കുള്ള പ്രവേശനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ ലഭിക്കും. വിദേശത്ത് പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയം. ഏതൊരു കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിക്കും. സമൂഹത്തില്‍ ആദരവും ബഹുമാനവും ലഭിക്കും.

ഇടവം

വ്യാഴത്തിന്റെ മിഥുനം രാശിയിലേക്കുള്ള പ്രവേശനം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്‌നം പൂവണിയും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കും. വ്യാഴം ഈ രാശിയുടെ സമ്പത്തിന്റെയും സംസാരത്തിന്റെയും സ്ഥലത്തേക്കാണ് മാറുന്നത്. അതിനാല്‍ ഈ സമയത്ത് സാമ്പത്തികമായി വലിയ ഉന്നതിയിലെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.

കുംഭം

വ്യാഴത്തിന്റെ മിഥുനം രാശിയിലേക്കുള്ള പ്രവേശനം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ഏറെ നാളായി പൂര്‍ത്തിയാകാതിരിക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്.

മിഥുനം

വ്യാഴത്തിന്റെ മിഥുനം രാശിയിലേക്കുള്ള പ്രവേശനം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. വ്യാഴം ഈ രാശിയുടെ ലഗ്‌ന ഗൃഹത്തിലേക്കാണ് കടക്കുന്നത്. ഈ സമയത്ത് ബിസിനസില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. ബിസിനസ് വിപുലപ്പെടുത്താനും സാധ്യത കാണുന്നു. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇരട്ടി ലാഭം കൊയ്യാന്‍ അവസരം.

തുലാം

വ്യാഴത്തിന്റെ മിഥുനം രാശിയിലേക്കുള്ള പ്രവേശനം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വ്യാഴത്തിന്റെ സംക്രമം ഈ രാശിയുടെ ഭാഗ്യ സ്ഥാനത്ത് ആയിരിക്കും. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. കുടുംബങ്ങളോടൊപ്പം ദീര്‍ഘയാത്ര നടത്താനുള്ള അവസരം വന്നെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+