പലവഴിക്ക് പണം കൈയിലേക്ക്.... ജീവിതം ഇനി കളറാകും; ഈ രാശിക്കാരാണോ?
ഒമ്പത് ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുക.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമാണ് വ്യാഴം. എല്ലാ വര്‍ഷവും ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കുന്ന ഗ്രഹമാണ് വ്യാഴം.

അതിനാല്‍ വ്യഴത്തിന് ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ ഏകദേശം 12 വര്‍ഷത്തെ സമയമെടുക്കും. ഒരു വ്യാഴവട്ടക്കാലം എന്നത് ഇതിനെയാണ് സൂചിപ്പിക്കുന്നത്. നിലവില്‍ ഇടവം രാശിയിലാണ് വ്യാഴം സഞ്ചരിക്കുന്നത്. എന്നാല്‍ മേയ് 14 ന് രാത്രി 11:20 ന് വ്യാഴം മിഥുന രാശിയില്‍ പ്രവേശിക്കും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഈ മൂന്ന് രാശിക്കാര്‍ക്ക് ധാരാളം ഗുണങ്ങള്‍ നല്‍കും.
ഇടവം
ഇടവം രാശിയില്‍ നിന്ന് വ്യാഴം മിഥുനം രാശിയിലേക്ക് നീങ്ങുന്നത് ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇടവം രാശിയുടെ എട്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപന്‍ ആണ് വ്യാഴം. അതിനാല്‍ തന്നെ ഈ രാശി മാറ്റത്തിന് ഏറെ പ്രത്യേകതകളുണ്ട്. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരുമിച്ച് താമസിക്കാന്‍ അവസരം ലഭിക്കും.
ചിങ്ങം
ഇടവം രാശിയില്‍ നിന്ന് വ്യാഴം മിഥുനം രാശിയിലേക്ക് നീങ്ങുന്നത് ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ചിങ്ങം രാശിയുടെ അഞ്ചും എട്ടും ഭാവങ്ങളുടെ അധിപന്‍ ആയ വ്യാഴം പതിനൊന്നാം ഭാവത്തിലായിരിക്കും പ്രവേശിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് കൈവെച്ച മേഖലകളില്‍ എല്ലാം തിളങ്ങാന്‍ സാധിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും.
മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ഇതോടെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട ദീര്‍ഘകാല പ്രശ്‌നങ്ങള്‍ അവസാനിച്ചേക്കാം. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
ധനു
ഇടവം രാശിയില്‍ നിന്ന് വ്യാഴം മിഥുനം രാശിയിലേക്ക് നീങ്ങുന്നത് ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ അധിപന്‍ എന്നതിനൊപ്പം നാലാം ഭാവാധിപന്‍ കൂടിയാണ് വ്യാഴം. ഈ രാശിയുടെ ഏഴാം ഭാവത്തില്‍ ആണ് വ്യാഴം പ്രവേശിക്കുന്നത്. ഇത് ഈ രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും.
ദാമ്പത്യ ജീവിതത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാന്‍ സാധിക്കും. ബിസിനസില്‍ ലാഭം കൊയ്യാം. വരുമാനത്തില്‍ ദ്രുതഗതിയിലുള്ള വര്‍ധനവ് ഉണ്ടാകും. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.












Click it and Unblock the Notifications