Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നം കണ്ട ജീവിതം ഇനി ജീവിക്കാം; ഈ രാശിക്കാരുടെ തലവര തെളിഞ്ഞു, നിങ്ങളുമുണ്ടോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരമാറ്റത്തെയാണ് സംക്രമണം എന്ന് പറയുന്നത്.

യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമല്ല; 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്രം
യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമല്ല; 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്രം

ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് പലതരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹ സംക്രമണം എന്നത് സര്‍വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ഒന്നായിരിക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വലിയ ദോഷങ്ങളുണ്ടാക്കാനും കാരണമായേക്കാം എന്ന് പറയുന്നു.

Guru Gochar 2026

ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

സൗജന്യയാത്ര വേണമെന്ന് ഏതെങ്കിലും സ്ത്രീ പറഞ്ഞോ? നിങ്ങള്‍ അങ്ങോട്ട് കൊടുത്തതല്ലേ; മന്ത്രിയോട് പണ്ഡിറ്റ്
സൗജന്യയാത്ര വേണമെന്ന് ഏതെങ്കിലും സ്ത്രീ പറഞ്ഞോ? നിങ്ങള്‍ അങ്ങോട്ട് കൊടുത്തതല്ലേ; മന്ത്രിയോട് പണ്ഡിറ്റ്

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം.

ഗ്രഹങ്ങളുടെ ഗുരുസ്ഥാനീയനാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. മാത്രമല്ല ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണിത്. ഒരു രാശിയില്‍ ഒരു വര്‍ഷം തങ്ങുന്ന വ്യാഴത്തിന് ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷത്തെ സമയം വേണ്ടി വരും. ഇതിനെയാണ് വ്യാഴവട്ടക്കാലം എന്ന് വിശേഷിപ്പിക്കുന്നത്. രാശി മാറ്റം പോലെ വ്യാഴം നക്ഷത്ര പരിവര്‍ത്തനവും നടത്താറുണ്ട്.

പവന്‍വില ഒരു ലക്ഷത്തിന് താഴേക്ക് വീണേക്കാമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍; ഗ്രാം വില 11000 രൂപ!
പവന്‍വില ഒരു ലക്ഷത്തിന് താഴേക്ക് വീണേക്കാമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍; ഗ്രാം വില 11000 രൂപ!

ഇത്തരത്തില്‍ ആഗസ്റ്റ് 3-ന് രാവിലെ 10:47-ന് വ്യാഴം പുണര്‍തം നക്ഷത്രം വിട്ട് പൂയം നക്ഷത്രത്തിലേക്ക് പ്രവേശിച്ചു. ജ്യോതിഷപരമായി ഏറെ സവിശേഷതകള്‍ ഉള്ള ഒന്നാണിത്. വ്യാഴത്തിന്റെ പൂയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം എല്ലാ രാശിക്കാരേയും നക്ഷത്രക്കാരേയും ബാധിക്കും. എന്നാല്‍ ഇനി പറയുന്ന ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്.

തുലാം

തുലാം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ പൂയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും അനുകൂല വാര്‍ത്ത കേള്‍ക്കാനാകും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടന്നേക്കാം.

വൃശ്ചികം

വ്യാഴത്തിന്റെ പൂയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. അതുവഴി സാമ്പത്തികമായി വലിയ ഉന്നതിയിലെത്താന്‍ നിങ്ങള്‍ക്കാകും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹിച്ച പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കാനാകും.

മകരം

മകരം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ പൂയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ശുഭകരമായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബാംഗങ്ങള്‍ക്കിടയിലെ ഐക്യം പഴയതിലും ദൃഢമാകും. വിദേശയാത്രകള്‍ നടത്താന്‍ അവസരമൊരുങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+