വരുമാനം കൂടും... അവിവാഹിതര്‍ക്ക് മാംഗല്യഭാഗ്യം പടിവാതില്‍ക്കല്‍; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

Guru Gochar 2026

ഗ്രഹങ്ങളെല്ലാം കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹ സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള സഞ്ചാര മാറ്റത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും.

അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം വലിയ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. അറിവ്, ഭാഗ്യം, സമൃദ്ധി, വിവാഹം, സന്താനഭാഗ്യം എന്നിവയുടെ പ്രധാന കാരണക്കാരനായ ഗ്രഹമായി വ്യാഴത്തെ കണക്കാക്കുന്നു. പൊതുവെ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് വ്യാഴം. സാധാരണയായി വ്യാഴം ഒരു രാശിയില്‍ ഒരു വര്‍ഷത്തോളം നിലനില്‍ക്കാറുണ്ട്.

എന്നാല്‍ ഇത്തവണ അതിവേഗത്തിലുള്ള സഞ്ചാരം കാരണം കുറഞ്ഞ സമയത്തിനുള്ളില്‍ രാശിമാറ്റം സംഭവിക്കും. സാധാരണയേക്കാള്‍ വേഗത്തിലുള്ള സഞ്ചാരപാത കാരണം ഒക്ടോബര്‍ 31-ന് ഉച്ചയ്ക്ക് 12:01-ന് വ്യാഴം ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. അതിനുശേഷം, ഡിസംബര്‍ 13-ന് വ്യാഴം വക്രഗതിയിലാവുകയും 2027 ജനുവരി 25-ന് കര്‍ക്കടകം രാശിയിലേക്ക് തിരികെ വരികയും ചെയ്യും.

ചിങ്ങം രാശിയുടെ അധിപന്‍ സൂര്യനാണ്. ജ്യോതിഷത്തില്‍ സൂര്യനും വ്യാഴവും തമ്മില്‍ സൗഹൃദപരമായ ബന്ധമാണുള്ളത്. അതിനാല്‍, സൂര്യന്റെ രാശിയിലൂടെയുള്ള വ്യാഴത്തിന്റെ സഞ്ചാരം ജ്യോതിഷപരമായി വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇതിന്റെ ഫലം എല്ലാ രാശികളിലും ദൃശ്യമാകുമെങ്കിലും ചില രാശിക്കാര്‍ക്ക് ചില അനുകൂല ഫലങ്ങള്‍ സമ്മാനിക്കും.

മേടം

മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശി മാറ്റം അനുകൂലമായിരിക്കും. ഇവരുടെ ജാതകത്തില്‍, ബുദ്ധി, അറിവ്, സന്താനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതായി കണക്കാക്കപ്പെടുന്ന അഞ്ചാം ഭാവത്തിലൂടെയായിരിക്കും വ്യാഴം സഞ്ചരിക്കുന്നത്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിജയം നേടാനാകും. പുതുതായി വിവാഹിതരായ ദമ്പതികള്‍ക്ക് ഉടന്‍ തന്നെ സന്താനലബ്ധിയുണ്ടാകും.

ചിങ്ങം

വ്യാഴത്തിന്റെ രാശി മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ ഒന്നാം ഭാവത്തിലൂടെ, അതായത് ലഗ്‌നഭാവത്തിലൂടെയാണ് വ്യാഴത്തിന്റെ സഞ്ചാരം. ഇത് വിവാഹവുമായി ബന്ധപ്പെട്ടുള്ള ഭാവമാണ്. അതിനാല്‍ തന്നെ ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ആരോഗ്യകാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

തുലാം

വ്യാഴത്തിന്റെ രാശി മാറ്റം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരില്‍ ലാഭത്തിന്റെയും വരുമാനത്തിന്റെയും ഭാവമായി കണക്കാക്കപ്പെടുന്ന പതിനൊന്നാം ഭാവത്തിലൂടെ വ്യാഴം സഞ്ചരിക്കും. അതിനാല്‍ ഈ കാലയളവില്‍ വരുമാനത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ തെളിഞ്ഞേക്കാം. ബിസിനസ്സില്‍ പുതിയ കരാറുകളോ ഇടപാടുകളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക പുരോഗതിക്കായി പുതിയ അവസരങ്ങള്‍ കൈവന്നേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma