Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുന്നതെല്ലാം പൊന്നാകും.. അപൂര്‍വധനയോഗം തുടങ്ങി; ഈ രാശിക്കാരാണോ?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് പറയപ്പെടുന്നത്. വ്യക്തികളുടെ ഗ്രഹനില, ജനന സമയം, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന ജാതകം വഴിയാണ് ഇത് സാധ്യമാകുന്നത്.

അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Guru Gochar 2026

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശികളിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷ പ്രകാരം വ്യാഴത്തിന് നവഗ്രഹങ്ങളില്‍ വെച്ച് ഏറ്റവും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. അതിനാല്‍ തന്നെ ഗ്രഹങ്ങളുടെ ഗുരുസ്ഥാനമാണ് വ്യാഴത്തിന് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളില്‍ വെച്ച് ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് വ്യാഴം. ഒരു രാശിയില്‍ ഒരു വര്‍ഷമാണ് വ്യാഴം തങ്ങുക.

ഇത്തരത്തില്‍ ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ വ്യാഴത്തിന് 12 വര്‍ഷത്തെ സമയം വേണ്ടി വരും. ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത് ഇതിനെയാണ്. ജൂണ്‍ 2 ന് വ്യാഴം കര്‍ക്കടകം രാശിയിലേക്ക് പ്രവേശിച്ചിരുന്നു. സ്വന്തം ഉച്ചരാശിയായ കര്‍ക്കടകത്തിലേക്ക് 12 വര്‍ഷത്തിന് ശേഷമാണ് വ്യാഴം എത്തുന്നത്. അതിനാല്‍ തന്നെ ജ്യോതിഷപ്രകാരം ഏറെ വിശേഷപ്പെട്ട അവസരമാണ് ഇത്.

സാമ്പത്തിക അഭിവൃദ്ധിക്കും കരിയറിലെ വന്‍ വളര്‍ച്ചയ്ക്കും വഴിതുറക്കുന്ന അതിശക്തമായ ഒരു ധനയോഗം ഇതിലൂടെ രൂപപ്പെടുന്നു. ഒപ്പം കൃഷ്ണപക്ഷ തൃതീയയും പൂരാടം നക്ഷത്രവും ഒത്തുചേരുകയും ചെയ്യുന്നു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളായിരിക്കും ഇതിലൂടെ വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം...

കര്‍ക്കടകം

കര്‍ക്കടകം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉച്ചസ്ഥിതിയും കൃഷ്ണപക്ഷ തൃതീയയും പൂരാടം നക്ഷത്രവും ഒത്തുചേരുകയും ചെയ്യുന്നത് വഴി രൂപപ്പെടുന്ന ധനയോഗം അനുകൂലമായിരിക്കും. കുടുംബത്തിനാകെ വലിയ ഐശ്വര്യങ്ങള്‍ ആയിരിക്കും വന്ന് ചേരാന്‍ പോകുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കരിയറില്‍ അപ്രതീക്ഷിത മുന്നേറ്റങ്ങളോ സാമ്പത്തിക ലാഭമോ ഈ സമയത്ത് ഉണ്ടായേക്കാം.

വൃശ്ചികം

വ്യാഴത്തിന്റെ ഉച്ചസ്ഥിതിയും കൃഷ്ണപക്ഷ തൃതീയയും പൂരാടം നക്ഷത്രവും ഒത്തുചേരുകയും ചെയ്യുന്നത് വഴി രൂപപ്പെടുന്ന ധനയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. പാതിവഴിയില്‍ നിലച്ചുപോയ ജോലികള്‍ പൂര്‍ത്തിയാക്കാനും അതുവഴി പരമാവധി നേട്ടമുണ്ടാക്കാനും സാധിക്കും. പലവഴിക്ക് പണം കൈയിലെത്തുന്നതോടെ സാമ്പത്തികമായി അഭിവൃദ്ധി നേടാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+