സെപ്റ്റംബറിൽ ഈ 4 രാശിക്കാരുടെ ജീവിതം അടിമുടി മാറും; പണം കൊണ്ട് മൂടാം, രാജാവിന് സമമായ ജീവിതം
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരുടേയും ജീവിതത്തെ ബാധിക്കും. ചില രാശിക്കാർക്ക് ഇത് വളരെ ശുഭകരമായിരിക്കും. എന്നാൽ ചിലർക്ക് അത്ര നല്ല നേരമാകില്ല. സെപ്റ്റംബർ 4 ന് ദേവഗുരു വ്യാഴം അതിന്റെ ചലനം മാറ്റി വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. സെപ്റ്റംബർ 4 ന് വൈകുന്നേരം 4. 58ന് ദേവഗുരു സഞ്ചാരം മാറ്റും.
വ്യാഴത്തിന്റെ ഈ മാറ്റത്തിന്റെ ഫലം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ അനുകൂല ഫലം ഉണ്ടാക്കും. എന്നാൽ ചില രാശിക്കാർക്ക് കൂടുതൽ ഫലം ലഭിക്കും. വ്യാഴത്തിന്റെ രാശി മാറ്റം ഏതൊക്കെ രാശിക്കാരെയാണ് ബാധിക്കുക എന്ന് നോക്കാം.

മേടം : ജ്യോതിഷ പ്രകാരം മേടം രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമാണ് വരാൻ പോകുന്നത്. പ്രത്യേക നേട്ടങ്ങൾ ഈ സമയത്ത് ഉണ്ടാവും. മേടത്തിന്റെ അധിപൻ ചൊവ്വയാണ്. അത് കൊണ്ട് വ്യാഴത്തിന്റെ സഞ്ചാര മാറ്റം പല നേട്ടങ്ങളും കൊണ്ടുവരും. ആത്മവിശ്വാസം കൂടും. പണം പലവഴി എത്തും. പാഴ്ച്ചെലവ് ഉണ്ടാവാതെ നോക്കണം.
ചിങ്ങം: ചിങ്ങം രാശിയുടെ അധിപൻ സൂര്യൻ ആണ്. ഈ രാശിക്കാർ ഇതുവരെ അനുഭവിച്ചിരുന്ന പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടും. സാമ്പത്തികമായി നേട്ടം ഉണ്ടാകും. വരുമാനം വർദ്ധിക്കുന്നതിനോടൊപ്പം തന്നെ ഭാഗ്യവും ഈ രാശിക്കാരെ തേടിവരും. ഈ സമയത്ത് നിങ്ങളുടെ മോശം കാലം അവസാനിക്കും.
തുലാം: ഈ രാശിക്കാർക്ക് വരാൻ പോകുന്നത് ഏറ്റവും നല്ല നേരമാണ്. ധാരാളം ഗുണങ്ങളാണ് ലഭിക്കാൻ പോകുന്നത്. ഈ സമയത്ത് ശുക്രന്റെ ആധിപത്യത്തിലുള്ള തുലാം രാശിക്കാരുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും. സന്തോഷം വന്നുചേരും. ബിസിനസ്സിലും തൊഴിൽ രംഗത്തും നേട്ടമുണ്ടാവും. പുരോഗതിക്കുള്ള നല്ല അവസരങ്ങൾ നിങ്ങളെ തേടി എത്തും. ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാവും.
മീനം: ജീവിതത്തിൽ പുരോഗതി ഉണ്ടാവും. മീന രാശിയുടെ ഭരണ ഗ്രഹം വ്യാഴം ആണ്. അതുകൊണ്ട് വ്യാഴത്തിന്റെ സഞ്ചാരം മാറുമ്പോൾ ഈ രാശിക്കരുടെ ജീവിതത്തിൽ പല മാറ്റവും ഉണ്ടാവും. സാമ്പത്തിക പ്രശ്നങ്ങൾ മാറും. കടബാധ്യതകൾ എല്ലാം നീങ്ങും. കുറേകാലമായി മനസ്സിൽ വെച്ച് നടക്കുന്ന ആഗ്രഹം സഫലമാക്കാൻ സാധിക്കും. ബിസിനസ്സിൽ പ്രതീക്ഷിക്കാത്ത ലാഭം വന്നുചേരും.












Click it and Unblock the Notifications