ഒറ്റ പൈസ പോലും കടമുണ്ടാവില്ല; ഒന്നല്ല 2 വീടുകൾ വാങ്ങാം; ഭാഗ്യം കുറച്ചധികം കാലം ഈ രാശിക്കാർക്കൊപ്പം
ജ്യോതിഷ പ്രകാരം ജൂലൈ ഒന്നിന് വ്യാഴം രാശി മാറും. ഈ ദിവസം വ്യാഴം മേടത്തിൽ നിന്ന് ഇടവത്തിലേക്ക് പ്രവേശിക്കും. ഇടവം രാശിയിൽ വ്യാഴം സഞ്ചരിക്കുന്നത് മൂലം ചില രാശിക്കാർക്ക് വളരെ ഗുണകരമായ കാര്യങ്ങളായിരിക്കും ജീവിതത്തിൽ സംഭവിക്കുന്നത്. ചില രാശിക്കാർക്ക് അത്ര നല്ല സമയം ആവില്ല. വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കുന്ന രാശിക്കാരുടെ ജീവിതത്തിൽ വമ്പൻ മാറ്റങ്ങളാണ് വരിക. ഈ രാശിക്കാരുടെ ജീവിതത്തിലുള്ള പ്രതിസന്ധികളൊക്കെ മാറി ഭാഗ്യം വന്നുചേരും.
ജ്യോതിഷം അനുസരിച്ച് അറിവ്, അധ്യാപകർ, കുട്ടികൾ, ജ്യേഷ്ഠൻ, വിദ്യാഭ്യാസം, മതപരമായ പ്രവർത്തനങ്ങൾ, ദാനധർമ്മങ്ങൾ, പുണ്യസ്ഥലങ്ങൾ, സമ്പത്ത് എന്നിവയുടെ കാരകനായ ഗ്രഹമാണ് വ്യാഴം. ജൂലൈ 1 മുതൽ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് വ്യാഴത്തിന്റെ അനുഗ്രഹത്താൽ മാറുന്നതെന്ന് നോക്കിയാലോ.

ഇടവം: ഇടവം രാശിക്കാരെ കാത്തിരിക്കുന്നത് വളരെ നല്ല കാലമാണ്. ഈ രാശിക്കാർക്ക് സാമ്പത്തികമായ പുരോഗതി ഉണ്ടാവും. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും. വ്യാഴത്തിന്റെ അനുഗ്രഹം ഈ രാശിക്കാരുടെ ജോലികൾ കൂടുതൽ എളുപ്പമുള്ളതാക്കുകയും ചെയ്യും.
ദാമ്പത്യ ജീവിതത്തിൽ സന്തോഷം വന്നുചേരും. ഏത് ജോലി ചെയ്താലും അത് വിജയത്തിലേക്ക് എത്തിക്കും. ബിസിനസ്സ് രംഗത്ത് ആണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ തീർച്ചയായും ഈ സമയത്ത് നിങ്ങൾക്ക് വലിയൊരു ലാഭം വന്നുചേരും. വളരെ നല്ല നേരമാണ്.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വ്യാഴത്തിന്റെ രാശി മാറുന്നത് ധന ലാഭത്തിന് സാധ്യത ഉണ്ടാക്കും. നിങ്ങൾക്ക് അപ്രതീക്ഷിതമായി ധനം വന്നുചേരാനുള്ള സാധ്യത ഉണ്ട്. സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവും. ചിങ്ങം രാശിക്കാർക്ക് ഭാഗ്യം പലവഴി വന്നുചേരും. താെഴിൽ രംഗത്ത് ശോഭിക്കാൻ സാധിക്കും ബിസിനസ്സിലും ലാഭം ഉണ്ടാവും. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ തീരും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചേക്കാം.
ധനു: വ്യാഴത്തിന്റെ രാശി മാറ്റം ധനു രാശിക്കാർക്ക് നേട്ടങ്ങളാണ് കാെണ്ടുവരിക. വളരെ പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. ആത്മീയവും മതപരവുമായ പ്രവർത്തനങ്ങളിൽ താല്പര്യം വരും. ആത്മവിശ്വാസം കൂടും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും, ജോലിയിലും ബിസിനസ്സിലും നിങ്ങൾക്ക് ശുഭകരമായ ഫലം ഉണ്ടാവും. ബിസിനസ്സ് ചെയ്യുന്നവർക്ക് ലാഭം കൂടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാവും. ഏത് ജോലി ചെയ്താലും വിജയത്തിലെത്തിക്കാൻ സാധിക്കും.












Click it and Unblock the Notifications