ആഗ്രഹിച്ചതെന്തും നടക്കും, വിദേശത്ത് മികച്ച ജോലി; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുട രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. അതുപോലെ ഏതൊരു ഗ്രഹത്തിന്റെയും ഫലങ്ങള്‍ പ്രവചിക്കുന്നതില്‍ നക്ഷത്രങ്ങള്‍ക്കും വലിയ പങ്കുണ്ട്. ജൂണ്‍ 21 ന് ഉച്ചയ്ക്ക് 1:19 ന് ഭരണി നക്ഷത്രത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് വ്യാഴം സംക്രമിച്ചിരിക്കുകയാണ്. ഇനി നവംബര്‍ 27 ന് വ്യാഴം അശ്വിനി നക്ഷത്രത്തിന്റെ ആദ്യ ഘട്ടത്തിലേക്ക് പ്രവേശിക്കും.
ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ ഗുണപരമായിരിക്കും. ഏകദേശം നാലരമാസം ഈ രാശിക്കാരില്‍ ഇതിന്റെ സ്വാധീനം നിലനില്‍ക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് വ്യാഴത്തിന്റെ രാശിയിലെ മാറ്റം അനുകൂലമാകുന്നത് എന്ന് നോക്കാം.

മേടം
വ്യാഴത്തിന്റെ രാശിയിലെ മാറ്റം മേടം രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ ശുഭകരം. ഇക്കാലയളവില്‍ ഇവരുടെ ബിസിനസ് കുതിച്ച് കയറും. നിരവധി സാമ്പത്തിക നേട്ടങ്ങള്‍ മേടം രാശിക്കാര്‍ക്ക് ലഭിക്കും. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേക്ക് വഴിമാറും. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും.
ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ബന്ധുജനങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും എല്ലാ കാര്യത്തിനും പിന്തുണ ലഭിക്കും.
മിഥുനം
വ്യാഴത്തിന്റെ രാശിയിലെ മാറ്റം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി വിവാഹം ആലോചിച്ച് നടക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാം. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ദൃഢമാക്കി മാറ്റും. രാഷ്ട്രീയക്കാര്‍ക്ക് അനുകൂലമായ സമയമാണ്. കാര്‍ഷിക രംഗത്ത് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മികച്ച നേട്ടം കൊയ്യാനാകും. വിളകളില്‍ നിന്ന് നല്ല ലാഭം തേടിയെത്തും.
ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ഒരു ആഗ്രഹം സഫലമാകും. ജീവിതത്തിലെ ഏറ്റവും മികച്ച സമയങ്ങളിലൂടെയായിരിക്കും നിങ്ങള്‍ കടന്ന് പോകുന്നത്. അതിനാല്‍ തന്നെ നിങ്ങളില്‍ ആത്മവിശ്വാസം വര്‍ധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താന്‍ സാധ്യത കാണുന്നു. വ്യവസായികള്‍ക്കും ഈ സമയത്ത് നേട്ടമുണ്ടാക്കാന്‍ സാധിക്കും.
ചിങ്ങം
വ്യാഴത്തിന്റെ രാശിയിലെ മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമാണ്. കരിയറില്‍ മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. എന്ത് ചെയ്താലും ഭാഗ്യത്തിന്റെ പിന്തുണ നിങ്ങളില്‍ പ്രതിഫലിക്കും. അതിനാല്‍ തന്നെ ഏറ്റെടുത്ത ജോലികള്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇത് നിങ്ങളില്‍ മറ്റുള്ളവര്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കും. സമൂഹത്തില്‍ നിന്ന് ആദരവും പ്രശസ്തിയും ലഭിക്കും.












Click it and Unblock the Notifications