രാജയോഗം എന്നാല്‍ ഇതാണ്... ആഡംബരജീവിതം തുടങ്ങി; ഒക്ടോബര്‍ 31 വരെ ഈ രാശിക്കാരുടെ നല്ലകാലം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റങ്ങള്‍ക്ക് വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹങ്ങളുടെ ഇത്തരം സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രതികൂലമായിരിക്കും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചൊവ്വയും വ്യാഴവും. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്. മറുവശത്ത് വ്യാഴമാകട്ടെ ഗ്രഹങ്ങളുടെ ഗുരുസ്ഥാനീയനാണ്. ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമാണ് വ്യാഴം. നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണിത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ ഒരു വര്‍ഷത്തെ സമയമാണ് വ്യാഴത്തിന് വേണ്ടത്.
അതായത് ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ വ്യാഴത്തിന് 12 വര്‍ഷത്തെ സമയം വേണ്ടി വരും. ഒരു വ്യാഴവട്ടക്കാലം എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. സെപ്തംബര്‍ 18 മുതല്‍ ചൊവ്വ കര്‍ക്കടകം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. വ്യാഴം നേരത്തെ തന്നെ ഈ രാശിയിലുണ്ട്. ഇതോടെ കര്‍ക്കടകം രാശിയില്‍ ഗുരുമംഗള യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഒക്ടോബര്‍ 31 വരെ ഈ രാജയോഗം നിലനില്‍ക്കും.
വ്യാഴം എല്ലാ രാശിയിലും പതുക്കെ സഞ്ചരിക്കുന്നതിനാല്‍ തന്നെ അപൂര്‍വമായി മാത്രമാണ് ഇത്തരം രാജയോഗങ്ങള്‍ രൂപപ്പെടാറുള്ളത്. അതിനാല്‍ ഗുരുമംഗള യോഗം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം...
മേടം
കര്‍ക്കടകം രാശിയിലെ ഗുരുമംഗള യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കര്‍മ്മരംഗത്ത് ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുതിയ വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. മുന്‍കാല നിക്ഷേപങ്ങൡലൂടെ ധനനേട്ടമുണ്ടാകും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് കര്‍ക്കടകം രാശിയിലെ ഗുരുമംഗള യോഗം ഗുണകരമായിരിക്കും. ഏറെ നാളായി അനുഭവിച്ചുകൊണ്ടിരുന്ന വിഷമതകളില്‍ നിന്ന് വലിയ ആശ്വാസം ലഭിക്കും. ബിസിനസ് സംബന്ധമായ യാത്രകള്‍ വഴി വലിയ നേട്ടങ്ങള്‍ കൈവരിക്കും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ സാധിക്കും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും.
കന്നി
കര്‍ക്കടകം രാശിയിലെ ഗുരുമംഗള യോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വന്തമായി ഭൂമി വാങ്ങാനും ഗൃഹനിര്‍മ്മാണം ആരംഭിക്കാനും യോഗമുള്ള കാലമാണിത്. ഗൃഹനിര്‍മ്മാണം ഇതിനോടകം ആരംഭിച്ചവര്‍ക്ക് അത് ഭംഗിയായി ഉടനടി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് ഉത്തമ ബന്ധം തന്നെ ലഭിക്കാനുള്ള സാധ്യത കാണുന്നു.


Click it and Unblock the Notifications
