• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്ത് ജോലി, ആഡംബര വാഹനം..; 10 ദിവസം കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് തുടര്‍ച്ചയായി ഭാഗ്യം വരും

  • By Desk
Google Oneindia Malayalam News

ജ്യോതിഷത്തില്‍ വ്യാഴം ഗ്രഹത്തിന് ഗുണങ്ങളേറെയാണ്. വ്യാഴത്തിന്റെ ഗ്രഹനില ശുഭകരമാണെങ്കില്‍ ചില രാശിക്കാരുടെ ഭാഗ്യം അത്യുന്നതിയിലാകും. ശുഭഫലം നല്‍കുന്ന ഗ്രഹം എന്നാണ് വ്യാഴം അറിയപ്പെടുന്നത് തന്നെ. വ്യാഴം നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയാല്‍ ചില രാശിക്കാര്‍ക്ക് മഹാഭാഗ്യങ്ങളാണ് കാത്തിരിക്കുന്നത്.

എന്നാല്‍ നിലവില്‍ വ്യാഴം വക്രരേഖയിലാണ് സഞ്ചരിക്കുന്നത്. സ്വന്തം രാശിയായ മീനത്തില്‍ ആണ് വ്യാഴം വക്രഗതിയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ നവംബര്‍ 24 മുതല്‍ വ്യാഴം മീനരാശിയില്‍ തന്നെ നേര്‍രേഖയില്‍ സഞ്ചരിച്ച് തുടങ്ങും. അതായത് ഇനി വെറും 10 ദിവസം കഴിഞ്ഞാല്‍ ചില രാശിക്കാര്‍ക്കായി ഭാഗ്യദേവത കാത്തിരിക്കുന്നു എന്ന് സാരം.

1

അഞ്ച് രാശിക്കാര്‍ക്കാണ് വ്യാഴത്തിന്റെ നേര്‍രേഖ സഞ്ചാരം ഗുണകരമായി തീരുന്നത്. ദേവഗുരുവായ ബൃഹസ്പതിയുടെ നേരിട്ടുള്ള സഞ്ചാരമാണ് ഈ രാശിയിലുള്ളവര്‍ക്ക് ഭാഗ്യം കൊണ്ടുവരുന്നത്. നവംബര്‍ 24 ന് പുലര്‍ച്ചെ 4:36 മുതലാണ് വ്യാഴം നേര്‍രേഖയില്‍ സഞ്ചരിച്ച് തുടങ്ങുന്നത്.

'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം

2

ഇതോടെ അഞ്ച് രാശിക്കാരെ കാത്തിരിക്കുന്നത് അഭൂതപൂര്‍വമായ നേട്ടങ്ങളാണ്. സമ്പത്ത്, ജോലി, വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ ശുഭകരമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. ഏതൊക്കെ രാശിക്കാരിലാണ് വ്യാഴത്തിന്റെ നേര്‍രേഖ സഞ്ചാരം ഗുണപരമാവുന്നത് എന്ന് നോക്കാം.

കടം കൊടുത്ത പണം തിരികെ കിട്ടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും...; നിങ്ങളുടെ ഈ ആഴ്ച അറിയാംകടം കൊടുത്ത പണം തിരികെ കിട്ടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും...; നിങ്ങളുടെ ഈ ആഴ്ച അറിയാം

3

ഇടവ രാശിക്കാരെ വ്യാഴത്തിന്റെ നേര്‍രേഖ സഞ്ചാരം അത്യുന്നതിയില്‍ എത്തിക്കും. കുടുംബത്തില്‍ ഐശ്വര്യം കുടികൊള്ളും. ബിസിനസ് രംഗത്ത് വലിയ നേട്ടങ്ങള്‍ കൊയ്യും. തൊഴില്‍ മേഖലയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത. സന്താന ഭാഗ്യം കൈവരും. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും.

ഗുലാം നബി ആസാദിന് മനംമാറ്റം? പുതിയ നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍, ലക്ഷ്യങ്ങള്‍ പലത്ഗുലാം നബി ആസാദിന് മനംമാറ്റം? പുതിയ നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍, ലക്ഷ്യങ്ങള്‍ പലത്

4

കര്‍ക്കടക രാശിക്കാരെ കാത്ത് വലിയ ഭാഗ്യങ്ങളാണ് ഉള്ളത്. വ്യാഴത്തിന്റെ നേരിട്ടുള്ള സഞ്ചാരം കര്‍ക്കടക രാശിക്കാരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഭാഗ്യങ്ങളില്‍ കൊണ്ടെത്തിക്കും. പുതിയ സുഹൃദ്ബന്ധങ്ങള്‍ വഴി നേട്ടങ്ങള്‍ വന്ന് ചേരും. ബന്ധുജനങ്ങളില്‍ ശുഭവാര്‍ത്ത പ്രതീക്ഷിക്കാം. സമ്പത്ത്, വിവാഹം, തൊഴില്‍ എന്നിവയിലുണ്ടായിരുന്ന തടസങ്ങള്‍ മാറും.

5

വിദേശ യാത്രക്ക് സാധ്യത കാണുന്നുണ്ട്. നാട്ടില്‍ ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച സമയം. വ്യാപാരികളുടെ കച്ചവടം മെച്ചപ്പെടും. കുടുംബത്തിന്റെ ഐശ്വര്യം വര്‍ധിക്കും. വീട്ടിലുള്ളവരുടെ ആരോഗ്യം സ്ഥിരമായിരിക്കും. ദാമ്പത്യബന്ധം ദൃഢപ്പെടും. സജ്ജനങ്ങളുമായുള്ള കൂട്ടുകെട്ട് ഐശ്വര്യം കൊണ്ടുവരും.

6

കന്നി രാശിക്കാര്‍ക്ക് ധനയോഗത്തിന് സാധ്യത ഏറെയാണ്. വ്യാപാരികള്‍ക്ക് ലാഭം കുമിഞ്ഞുകൂടും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം ലഭിക്കും. മുടങ്ങിക്കിടന്ന ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയം. സന്താനഭാഗ്യം കൈവരും. സ്വത്ത് തര്‍ക്കങ്ങളില്‍ വിജയം.

7

വൃശ്ചികം രാശിക്കാര്‍ വ്യാഴത്തിന്റെ നേര്‍രേഖ സഞ്ചാരം അപ്രതീക്ഷിത നേട്ടങ്ങള്‍ കൊണ്ടുവരും. പുതിയ വാഹനം വാങ്ങും. വീട് നിര്‍മാണം പൂര്‍ത്തിയാക്കും. തൊഴില്‍ സ്ഥലത്ത് മാനശാന്തി വര്‍ധിക്കും. ചെറിയ രോഗങ്ങള്‍ അലട്ടുമെങ്കിലും പ്രയാസമനുഭവിക്കേണ്ടി വരില്ല. ശമ്പള വര്‍ധനവിന് സാധ്യത. ദൈര്‍ഘ്യം കുറഞ്ഞ വിദേശ യാത്രക്ക് സാധ്യത.

8

വ്യാഴത്തിന്റെ നേര്‍രേഖയിലേക്കുള്ള സഞ്ചാരം കുംഭം രാശിക്കാര്‍ക്കും നേട്ടമാകും. കാലങ്ങളായി മനസില്‍ സൂക്ഷിച്ച പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കും. വിലപിടിപ്പുള്ള വസ്തുക്കള്‍ തേടിയെത്തും. പരീക്ഷകളില്‍ വിജയം. ബിസിനസ് രംഗത്ത് വിജയവും ലാഭവും കാത്തിരിക്കുന്നു. സ്വത്ത് തര്‍ക്കത്തില്‍ വിജയിക്കും. സമ്പത്ത് വര്‍ധിക്കും

English summary
Guru Margi 2022: After 10 days, these zodiac signs will gte extra ordinary lucky
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X