കോടീശ്വരനെ പോലെ ജീവിക്കാന്‍ ഇനി കാത്തിരിക്കേണ്ട...ആ നേരമെത്തി
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്കുള്ള പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിൽ ഏറെ പ്രധാന്യം ഉള്ള ഒരു ഗ്രഹമാണ് വ്യാഴം. അതുകൊണ്ട് തന്നെ വ്യാഴം രാശി മാറുമ്പോൾ അതിന്റേതാ മാറ്റം ഉണ്ടാകും. അത് ഓരോ രാശിക്കാരെയും ബാധിക്കുകയും ചെയ്യും.
ഏത് ഗ്രഹത്തിന്റെയും പാത മാറ്റവും വക്രഗതിയും നേർരേഖയിലേക്കുള്ള സഞ്ചാരവും 12 രാശിക്കാരുടെടെ ജീവിതത്തെ ബാധിക്കും. അതുപോലെതന്നെ വ്യാഴത്തിന്റെ മാറ്റവും. വിജ്ഞാനം, അധ്യാപകൻ, കുട്ടികൾ, ജ്യേഷ്ഠൻ, വിദ്യാഭ്യാസം, സമ്പത്ത്, ദാനധർമ്മങ്ങൾ എന്നിവയുടെ കരകനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.

നവംബർ 24 ന് ദേവഗുരു ബൃഹസ്പതി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഗുരുവിന്റെ ഈ പാതമാറ്റത്തിൽ ചില രാശക്കാർക്ക് കോടീശ്വരനെ പോലെ ജീവിക്കാനുള്ള അവസരമാണ് കൊണ്ടുവരിക. ധനം ഉണ്ടാക്കാനുള്ള അവസരവും
ഈ സമയത്ത് ഉണ്ടാകും.

കർക്കടകം: ജ്യോതിഷ പ്രകാരം ഈ രാശിയുടെ ഒമ്പതാം ഭാവത്തിലൂടെ ആണ് വ്യാഴം സഞ്ചരിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ വ്യാഴത്തിന്റെ പാതമാറ്റം ഈ രാശിയിലെ വിദ്യാർത്ഥികൾക്ക് ആണ് പ്രയോജനകരം ആവുന്നത്. പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ ഈ സമയത്ത് സാധിക്കും. മത്സര പരീക്ഷയിൽ പങ്കെടുക്കുന്നവർക്കും വളരെ നല്ല ഫലമായിരിക്കും ലഭിക്കുന്നത്. ഈ സമയത്ത് വ്യാപാരികൾക്കും നല്ല സമയമാണ്. വ്യാപാരത്തിലൂടെ ധനം സമ്പാദിക്കാൻ കഴിയും. അതുപോലെ ഈ രാശിക്കാർക്ക് രാജകീയ അധികാരം നേടാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ എന്ത് കാര്യം ചെയ്യാനും സാധിക്കും.

ഇടവം (Taurus): വ്യാഴത്തിന്റെ പാതമാറ്റം കാരണം തൊഴിലിലും ബിസിനസ്സിലും ഇടവക്കാർക്ക് വിജയം ലഭിക്കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിൽ ആണ് വ്യാഴം പാത മാറാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർ ഈ സമയം നല്ലതുമാത്രമല്ല ഊർജ്ജസ്വലരായി കാര്യങ്ങൾ നടത്താൻ സാധിക്കുന്ന സമയം കൂടി ആയിരിക്കും. ആത്മവിശ്വാസം വർദ്ധിക്കും ജോലി മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങാൻ സാധ്യത ഉണ്ട്. വരുമാനം കണ്ടെത്താൻ പുതിയ വളികൾ മുന്നിൽ തെളിയും അങ്ങനെ ലാഭം ഉണ്ടാക്കാൻ സാധിക്കും.

മിഥുനം (Gemini): വ്യാഴത്തിന്റെ രാശി മാറ്റം മിഥുന രാശിക്കാർക്കും വളരെ ഗുണങ്ങൾ കൊണ്ടുവരും. തൊഴിൽ തേടി ഒരുപാട് കാലമായി
നടക്കുന്നവർക്ക് തൊഴിൽ ലഭിക്കാനുള്ള സാധ്യതകാണുന്നുണ്ട്. ഈ രാശിക്കാരുടെ പത്താം ഭാവത്തിൽ ആണ് ഗുരുവിന്റെ സഞ്ചാര മാറ്റം നടക്കുന്നത്. ഏത് മേഖലയിൽ ആയാലും നല്ല രീതിയിൽ ലാഭം ലഭിക്കാൻ സാധ്യത ഉണ്ട്. തൊഴിൽ മേഖലയിലും വളരെ നല്ല കാലമായിരിക്കും . എല്ലാവരുടേയും സ്നേഹം ലഭിക്കും നല്ല രീതിയിൽ പ്രവർത്തനം കാഴ്ച വെയ്ക്കാനും ഈ രാശിയിൽപ്പെട്ട
ആളുകൾക്ക് ഈ സമയത്ത് സാധിക്കും.












Click it and Unblock the Notifications