വ്യാഴത്തിന്റെ ശുഭഭാവം; മുന്നിലെ പ്രതിസന്ധികൾ തീർന്നു; ഏപ്രിൽ വരെ ഈ രാശിക്കാർക്ക് ധനലാഭത്തിനുള്ള സമയം
വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ഏപ്രിൽ 21 രാത്രി 8.43 വരെ ഇവിടെ തുടരും. ഈ സമയത്ത് ചില രാശിക്കാർക്ക് വളരെ ഭാഗ്യം നിറഞ്ഞ സമയമാണ്..

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് വളരെ പ്രധാനം ഉണ്ട്. ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരേയും ബാധിക്കും. ദേവഗുരു ബൃഹസ്പതിയ്ക്ക് രാശി മാറാൻ ഒരു വർഷമെടുക്കും. 2022 നവംബർ 24 ന് വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി.
ഇവിടെ ഏപ്രിൽ 21 രാത്രി 8.43 വരെ തുടരും. ഈ സമയത്ത് ചില രാശിക്കാർക്ക് വളരെ ഭാഗ്യം നിറഞ്ഞ സമയമാണ്.. ഏതൊക്കെ രാശിക്കാർക്കാണ് വ്യാഴത്തിന്റെ അനുഗ്രഹം കൊണ്ട് ഈ സമയത്ത് നല്ല സമയം ഉണ്ടാവുക എന്നുനോക്കാം...

ധനലാഭവും ജോലിയിൽ മികച്ച പ്രകടനവും...
മേടം: വ്യാഴത്തിന്റെ ശുഭഭാവം മേടം രാശിക്കാർക്ക് അനുകൂലമായ സ്വാധീനം ആണ് ചെലുത്തുക. ജോലി ചെയ്യുന്ന മേഖലയിൽ വളരെ ഗുണകരമായ കാര്യങ്ങളാണ് ഉണ്ടാവാൻ പോകുന്നത്. ജോലിസ്ഥലത്ത് നിന്ന് നിങ്ങൾ ഏറ്റെടുക്കുന്ന ജോലികൾ വിജയകരമായി പൂർത്തിയാക്കും, നല്ല പുരോഗതിക്ക് സാധ്യതയുണ്ട്. ഈ സമയത്ത് ധനലാഭം ഉണ്ടാകും. മുടങ്ങിക്കിടന്നിരുന്ന ജോലികൾ തുടങ്ങും.

ബിസിനസിൽ പുരോഗതി..
ഇടവ : ഇടവം രാശിക്കാർക്ക് വളരെ നല്ലസമയമാണ് വരുന്നത്. വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങിയതോടെ ഇടവ രാശിക്കാർക്ക് മുന്നിലുള്ള പ്രതിസന്ധികൾ മാറാൻ തുടങ്ങി. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകാൻ സാധ്യത. ബിസിനസുകാർക്ക് അവരുടെ ജോലി വിപുലീകരിക്കാൻ കഴിയും. ഏപ്രിൽ 21 വരെ എല്ലാ കാര്യങ്ങളും അനുകൂലമാകും...

വിവാഹത്തിന് അനുകൂല സമയം...
കർക്കടകം: ഗുരു മാർഗിയായിരിക്കുന്നത് കർക്കടക രാശിക്കാർക്ക് ജീവിതത്തിൽ പുരോഗതിയും സന്തോഷവും നൽകുന്ന സമയമാണ്. ആരോഗ്യകാര്യത്തിൽ ആശങ്കവേണ്ട. കാര്യങ്ങൾ കൃത്യമായി ചെയ്യാൻ കഴിയും. അതുകൊണ്ട് തന്നെ ആത്മവിശ്വാസം വർദ്ധക്കിക്കും. വിവാഹം നടക്കാതെ വിഷമത്തിൽ ഉള്ളവർക്ക് ഈ സമയത്ത് അക്കാര്യത്തിൽ അനൂകൂലമായ കാര്യം നടക്കും.

പണത്തിന്റെ കാര്യത്തിൽ ആശങ്കവേണ്ട...
വൃശ്ചികം: വ്യാഴത്തിന്റെ നേർരേഖയിലുള്ള സഞ്ചാരം ഏറ്റവും കൂടുതൽ പുരോഗതി ഉണ്ടാക്കാൻ പോകുന്ന രാശികളിൽ ഒന്നാണ് വൃശ്ചികം. വൃശ്ചിക രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ ഈ സമയത്ത് ഉണ്ടാകു. ഏത് കാര്യം തുടങ്ങിയാലും അതിൽ പുരോഗതി ഉണ്ടാക്കാൻ സാധിക്കും. ഈ കാലയളവിൽ നടത്തുന്ന നിക്ഷേപം ഭാവിയിൽ ഗുണം ചെയ്യാനുള്ള സാധ്യത കാണുന്നു. ധാരാളം ധനലാഭം ഉണ്ടാകും.

ഭാഗ്യത്തിന്റെ പിന്തുണ...
മീനം: മീനരാശിയുടെ അധിപനാണ് വ്യാഴം. അതുകൊണ്ടുതന്നെ സ്വന്തം രാശിയിൽ വ്യാഴം നേർരേഖയിൽ സഞ്ചരിക്കുമ്പോൾ ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. വലിയ നേട്ടങ്ങളായിരിക്കും ഈ രാശിക്കാർക്ക് ഈ സമയത്ത് ലഭിക്കുന്നത്. ഈ സമയത്ത് എടുക്കുന്ന തീരുമാനങ്ങൾ ശരിയായിരിക്കും. ആ തീരുമാനം ഓർത്ത് പന്നീട് വിഷമിക്കേണ്ട സ്ഥിതിവരില്ല..












Click it and Unblock the Notifications