ഇതാണോ നിങ്ങളുടെ രാശി? എന്ത് ചെയ്താലും കൈയില്‍ പണമെത്തും, ആസ്തിയും കൂടും.. ഒന്നല്ല രണ്ട് രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെല സംക്രമണത്തിലും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം വിപരീതഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം വ്യാഴം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ്. അറിവ്, ജ്ഞാനം, ആത്മീയത, വിദ്യാഭ്യാസം, സമ്പത്ത്, മതം എന്നിവയുടെ കാരകനാണ് വ്യാഴം എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഒരാളുടെ ജാതകത്തില്‍ വ്യാഴത്തിന് പ്രത്യേക പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് മാറാന്‍ വ്യാഴത്തിന് 13 മാസം വേണം.

ധനു രാശിയുടെ അധിപനാണ് വ്യാഴം എന്നാണ് വിശ്വാസം. നിലവില്‍ മേട രാശിയില്‍ വക്രഗതിയിലാണ് വ്യാഴത്തിന്റെ സഞ്ചാരം. എന്നാല്‍ ഡിസംബര്‍ 31 മുതല്‍ നേര്‍രേഖയില്‍ സഞ്ചരിക്കും. മേയ് 1 ന് ഇടവത്തിലേക്ക് നീങ്ങും. വ്യാഴത്തിന്റെ സംക്രമണ ദിശയിലെ ഈ മാറ്റം രണ്ട് രാജയോഗങ്ങള്‍ രൂപീകരിക്കാന്‍ കാരണമാകും. ഗജലക്ഷ്മിയോഗം, കേന്ദ്ര ത്രികോണ രാജയോഗം എന്നിങ്ങനെയുള്ള രാജയോഗങ്ങളാണ് രൂപപ്പെടുക.
ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള രാജയോഗങ്ങളാണ് ഇത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ച് ഏറെ ഗുണകരമായിരിക്കും. ഇരട്ട രാജയോഗങ്ങളുടെ ഫലമായി ജീവിതത്തില്‍ നേട്ടം കൊയ്യാന്‍ പോകുന്ന നാല് ഭാഗ്യ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.
കര്‍ക്കടകം
വ്യാഴത്തിന്റെ സംക്രമത്താല്‍ രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ സാമ്പത്തികമായി വലിയ നേട്ടം കൊയ്യാനാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭകരം. ജോലിയില്‍ സ്ഥാനക്കയറ്റത്തിലും സ്ഥലംമാറ്റത്തിലും സാധ്യത കാണുന്നു. വ്യാപാരികള്‍ക്ക് രണ്ടിരട്ടി വരെ ലാഭം ലഭിക്കും.
ധനു
വ്യാഴത്തിന്റെ സംക്രമത്താല്‍ രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. വാഹനവും വസ്തുവകകളും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.
മേടം
വ്യാഴത്തിന്റെ സംക്രമത്താല്‍ രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും മേടം രാശിക്കാര്‍ക്ക് നേട്ടമായിരിക്കും. പ്രണയബന്ധം വിവാഹത്തിലേക്ക് വഴി മാറും. സന്തുഷ്ടമായ കുടുംബ ജീവിതം കാത്തിരിക്കുന്നു. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
ചിങ്ങം
വ്യാഴത്തിന്റെ സംക്രമത്താല്‍ രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം.












Click it and Unblock the Notifications