Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളെ കാത്തൊരു 'നിധി' ഇരിപ്പുണ്ട്; ഒക്ടോബര്‍ 16 മുതല്‍ ഈ രാശിക്കാരുടെ ജീവിതം മിന്നിത്തിളങ്ങും

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾക്കും ​ഗ്രഹങ്ങൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾക്കും അതിന്റേതായ പ്രത്യേക പ്രാധാന്യമാണ് ഉള്ളത്. ഗ്രഹങ്ങൾക്കുണ്ടാകുന്ന
മാറ്റങ്ങളോ ചെറിയ രീതിയിൽ ഉണ്ടാകുന്ന ചലനം പോലും രാശികളിലും മാറ്റം ഉണ്ടാക്കുന്നത് ആണ്. ഇപ്പോൾ വ്യാഴത്തിന് ആണ് മാറ്റം സംഭവിക്കുന്നത്.

നിലവിൽ മീനരാശിയിൽ വക്ര​ഗതിയിൽ സഞ്ചരിക്കുന്ന വ്യാഴം ദീപാവലിക്ക് ശേഷം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങുന്നത് ആയിക്കും. 2022 ജൂലൈ 29-നാണ് വ്യാഴം മീനരാശിയിലേക്ക് പ്രവേശിച്ചത്. വ്യാഴം ഇനി ഒക്ടോബർ 26 മുതൽ മീനരാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. നവംബർ 24 വരെ ഈ രാശിയിൽ തുടരും. വ്യാഴത്തിന്റെ മാറ്റം നാല് രാശിക്കാരിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരിക.

1

ഇടവം: മീനരാശിയിലെ വ്യാഴത്തിന്റെ സഞ്ചാരം ഏറ്റവും കൂടുതൽ ​ഗുണം ചെയ്യുന്ന രാശികളിൽ ഒന്നാണ് ഇടവം രാശി. ഇടവം രാശിക്കാർക്ക് നല്ല കാലമാണ് വരാൻ ഇരിക്കുന്നത്. ഈ രാശിക്കാകുടെ വരുമാനം വർധിക്കും. വാഹനം, വസ്തു വകകൾ എന്നിവ വാങ്ങാൻ ഈ രാശിക്കാർക്ക് കഴിയും. ഈ സമയത്ത് ജീവിതത്തിൽ പുതിയ ആൾക്കാരെ പരിചയപ്പെടാൻ സാധിക്കും.

2

മിഥുനം: മിഥുന രാശിക്കാർക്കു ഇത് വളരെയേറെ നല്ല കാലമാണ്. ഈ കാലയളവിൽ ഈ രാശിയിൽ പെടുന്നവർക്ക് പുതിയ തൊഴിൽ അവസരം ലഭിക്കും. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്ക് അവരുടേത് ആയ മേഖലയിൽ ശുഭകരമായ മാറ്റം ഉണാകുന്നത് ആണ്. ബിസിനസിൽ വലിയ നേട്ടങ്ങളുണ്ടാകും. ഈ രാശിക്കാർക്ക് ഇത് ഭാ​ഗ്യകാലമാണ്. വിട്ടുമാറാത്ത രോഗങ്ങൾക്കും ഈ സമയത്തുതന്നെ പരിഹാരം വന്നുചേരുന്നായിരിക്കും. ഈ രാശിക്കാർക്ക് വളരെയേറെ നല്ലസമയമാണ്.

3

കർക്കടകം: കർക്കടക രാശിക്കാർക്ക് ഈ കാലയളവിൽ ഭാഗ്യം വന്നുചേരും. തടസപ്പെട്ടു കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ ആവുന്നതായിരിക്കും. ബിസിനസിൽ നല്ല ലാഭവും ഒപ്പം വരുമാനവും ലഭിക്കും. വിദേശ വ്യാപാരത്തിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് കൂടുതൽ നേട്ടമുണ്ടാകും. കൂടാതെ, ബിസിനസ് സംബന്ധമായ കാര്യങ്ങൾക്കായി വിദേശയാത്ര നടത്തേണ്ടി വരുന്നതുമാണ്..

4

കുംഭം: ഈ കാലയളവിൽ കുംഭം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയിൽ മെച്ചം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച വിജയം ലഭിക്കും. ജോലിസ്ഥലത്തും ഈ രാശിയിൽപ്പെട്ടവർക്ക് വളരെ നല്ല കാലം ആയിരിക്കും വരാൻപോകുന്നത്. ജോലിസ്ഥലത്തുനിന്ന് അഭിനന്ദനം ഏറ്റുവാങ്ങും. വരുമാന സ്രോതസ്സുകൾ വർധിക്കും. ഈ രാശിക്കാർക്ക് ബിസിനസിൽ നിന്ന് ലാഭം വർധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+