Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റരാത്രി കൊണ്ട് പണം വന്ന് നിറയും.. വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയില്‍; ഈ രാശിക്കാര്‍ക്ക് അപൂര്‍വ രാജയോഗം

ജ്യോതിഷത്തിലെ അപൂര്‍വ രാജയോഗമാണ് ഇതുവഴി സൃഷ്ടിക്കാന്‍ പോകുന്നത്. ഇത് മൂലം സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട അവസ്ഥയിലെത്താന്‍ ചില രാശിക്കാര്‍ക്ക് സാധിക്കും

astrology

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. ഓരോ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് രാശി മാറും. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് വഴി അപൂര്‍വമായ ഭാഗ്യങ്ങള്‍ കൈവരും. ചില രാശിക്കാര്‍ക്ക് അശുഭകരവും ആയിരിക്കും. രാശി നിലയിലും നക്ഷത്രവും സ്ഥാനവും അനുസരിച്ചാണ് ഇതില്‍ മാറ്റം വരുന്നത്.

ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഗ്രഹങ്ങളുടെ ചലനം മാറുന്നതിലൂടെ, സഖ്യം രൂപപ്പെടുകയും ഈ സഖ്യത്തില്‍ നിന്ന് ചില രാശിക്കാര്‍ക്ക് രാജയോഗം ഉണ്ടാകുകയും ചെയ്യുന്നു. 12 വര്‍ഷത്തിന് ശേഷം നവപഞ്ചം രാജ യോഗം എന്ന രാജയോഗം ഇപ്പോള്‍ രൂപപ്പെട്ടിരിക്കുകയാണ്. വ്യാഴവും ചന്ദ്രനും ചേര്‍ന്നുള്ള സംക്രമണത്താലാണ് നവപഞ്ചം രാജ യോഗം സൃഷ്ടിക്കപ്പെടുന്നത് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.

ജ്യോതിഷത്തിലെ അപൂര്‍വ രാജയോഗം

ജ്യോതിഷത്തിലെ അപൂര്‍വ രാജയോഗം

ഇത് മൂലം ചില രാശിക്കാര്‍ക്ക് സാമ്പത്തികമായി ഏറെ അഭിവൃദ്ധി കൈവരാന്‍ സാധ്യതയുണ്ട്. ജ്യോതിഷത്തില്‍ തന്നെ അപൂര്‍വമായ സംഭവിക്കുന്ന ഒന്നാണ് നവപഞ്ചം രാജ യോഗം. അതിനാല്‍ ഇത് വഴി ചില രാശിക്കാര്‍ക്ക് വരാന്‍ പോകുന്ന നേട്ടങ്ങള്‍ പറഞ്ഞറിയിക്കാനാകാത്തതാണ്. നവപഞ്ചം രാജ യോഗം ഭാഗ്യം ചെലുത്തുന്ന രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം.

മേടം രാശി

മേടം രാശി

വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംക്രമണം കൊണ്ട് രൂപപ്പെടുന്ന നവപഞ്ചം രാജയോഗം മേടം രാശിക്കാര്‍ക്ക് അഭൂതപൂര്‍വമായ ഫലങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി വലിയ നേട്ടം കൈവരിക്കാന്‍ മേടം രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസ് രംഗത്ത് വന്‍ വളര്‍ച്ചക്കാണ് മേടം രാശിക്കാര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. നാലിരട്ടി വരെ ബിസിനസില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും.

സമൂഹത്തില്‍ നിന്ന് ആദരവും പ്രശസ്തിയും

സമൂഹത്തില്‍ നിന്ന് ആദരവും പ്രശസ്തിയും

ഇത് മൂലം സമൂഹത്തില്‍ നിന്ന് ആദരവും പ്രശസ്തിയും സ്വായത്തമാക്കും. ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനനവിനും സാധ്യത കാണുന്നു. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. വ്യാപാരികള്‍ക്ക് കച്ചവടത്തില്‍ നിന്ന് വലിയ ലാഭം പ്രതീക്ഷിക്കാം.

മിഥുനം രാശി

മിഥുനം രാശി

വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംക്രമണം കൊണ്ട് രൂപപ്പെടുന്ന നവപഞ്ചം രാജയോഗം മിഥുനം രാശിക്കാര്‍ക്കും മികച്ച സമയം സമ്മാനിക്കും. ജോലി സ്ഥലത്ത് ഉത്തരവാദിത്തം വര്‍ധിക്കും. ഏറ്റെടുത്ത ജോലികള്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. മാനസികമായ പിരിമുറുക്കങ്ങളില്‍ നിന്ന് രക്ഷ നേടാനാകും.

അപ്രതീക്ഷിതമായി പണം കൈയിലെത്തും

അപ്രതീക്ഷിതമായി പണം കൈയിലെത്തും

സാമ്പത്തികമായി സ്ഥിരത കൈവരിക്കാനാകും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. അപ്രതീക്ഷിതമായി ഒരു വലിയ സംഖ്യ കൈകളിലെത്തും. ഏറെ നാളായി തര്‍ക്കത്തിലിരുന്ന പിതൃസ്വത്ത് കൈയില്‍ വന്ന് ചേരും. പുതിയ വീട്ടിലേക്കുള്ള താമസം മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നുണ്ട്. ആരോഗ്യം സ്ഥിരമായിരിക്കും.

കന്നി രാശി

കന്നി രാശി

വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംക്രമണം കൊണ്ട് രൂപപ്പെടുന്ന നവപഞ്ചം രാജയോഗം കന്നി രാശിക്കാര്‍ക്ക് സമ്മാനിക്കാന്‍ പോകുന്നത് അപൂര്‍വമായ ഭാഗ്യമാണ്. മുന്‍കാല നിക്ഷേപങ്ങള്‍ വന്‍ വരുമാനമായി മാറും. ഇതുവഴി സാമ്പത്തികമായി സ്ഥിരത കൈവരിക്കാനാകും. പുതിയ വാഹനം വാങ്ങാനുള്ള ഏറെ നാളത്തെ ആഗ്രഹം സഫലീകരിക്കപ്പെടും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് അനുകൂല സമയമാണ്.

വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും

വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും

കൈയില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ വിജയിക്കാനാകും. വസ്തു സംബന്ധമായ ഇടപാടിലൂടെ കൂടുതല്‍ ധനം കൈയിലെത്തും. സ്വര്‍ണം, വെള്ളി മുതലായ ആഭരണങ്ങള്‍ വാങ്ങിക്കും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് ഉചിതമായ പങ്കാളിയെ കണ്ടെത്താനാകും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ആരോഗ്യം സ്ഥിരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+