Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനനേട്ടങ്ങളുടെ പെരുമഴയുണ്ടാവും, ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ കുബേരനാവും; ഈ രാശിക്കാര്‍ ഇനി ആറാടും

ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് രാശിമാറ്റം. ഒരാളുടെ ജീവിതം അടിമുടി മാറ്റാന്‍ ഇത്തരം രാശിമാറ്റങളെ കൊണ്ട് സാധിക്കും. ജൂണ്‍ മാസത്തില്‍ ഇനി വരാനിരിക്കുന്നതില്‍ ധാരാളം രാജയോഗങ്ങള്‍ ഉണ്ട്. വ്യാഴത്തിന്റെ മാറ്റമാണ് ഇതില്‍ ഏറ്റവും പ്രധാനം. വ്യാഴത്തിന്റെ ചെറി മാറ്റം പോലും എല്ലാ രാശിക്കാരെയും സ്വാധീനിക്കാറുണ്ട്.

വ്യാഴം രാശി മാറുന്നത് പോലെ നക്ഷത്ര മാറ്റവും നടത്താറുണ്ട്. വ്യാഴം രോഹിണി നക്ഷത്രത്തിലേക്ക് നേരത്തെ തന്നെ പ്രവേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസം വരെ വ്യാഴം അവിടെ തുടരും. അതേസമയം വ്യാഴത്തിന്റെ നക്ഷത്ര മാറ്റത്തിലൂടെ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. അവര്‍ ആരൊക്കെയാണ് എന്ന് നോക്കാം.

astrology-today

മേടം: അത്ഭുതകരമായ മാറ്റങ്ങള്‍ പലതും മേട രാശിക്കാരുടെ ജീവിതത്തില്‍ ഉണ്ടാവും. വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. സമ്പത്തില്‍ പല മടങ്ങ് വര്‍ധനവുണ്ടാവും. സാമ്പത്തിക നേട്ടങ്ങളാല്‍ നിങ്ങളുടെ ഖജനാവ് നിറയും. മേട രാശിയിലേക്ക് ഈ മാറ്റം ഏറ്റവും വലിയ നേട്ടങ്ങളാണ് ഈ രാശിക്കാര്‍ക്ക് സമ്മാനിക്കും.

പുത്തന്‍ വീട്, വാഹനം എന്നിവയെല്ലാം വാങ്ങാനുള്ള യോഗമുണ്ടാവും . സമ്പത്ത് നേടാനുള്ള പല വഴികളും മേടം രാശിക്കാര്‍ക്ക് മുന്നില്‍ തുറക്കും. ധന ഗൃഹത്തിലേക്കുള്ള നേട്ടങ്ങളാല്‍ സാമ്പത്തികമായി വലിയ ഉയര്‍ച്ചയും സ്വന്തമാക്കാനാവും. അതുപോലെ ഐശ്വര്യവും സമൃദ്ധിയും നിങ്ങളുടെ ജീവിതത്തില്‍ വന്ന് നിറയും. ഭാഗ്യത്തിന്റെ അകമ്പടി എല്ലാ കാര്യത്തിലും ഉണ്ടാവും. അത് നേട്ടമായി മാറും.

മിഥുനം: തൊട്ടതെല്ലാം പൊന്നായി മാറുന്ന കാലയളവാണ് മിഥിനം രാശിക്കാരെ തേടിയെത്താന്‍ പോകുന്നത്. കുബേര ജീവിതം തന്നെ ഈ രാശിക്കാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് വ്യാഴമുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ ധനനേട്ടങ്ങള്‍ അടക്കം ഇവര്‍ക്ക് സ്വന്തമാക്കാനാവും.

പുത്തന്‍ വീടോ വാഹനമോ വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് നടക്കും. ധനനേട്ടങ്ങളുടെ പെരുമഴ തന്നെയുണ്ടാവും. ഏത് കാര്യത്തിലും നേട്ടങ്ങള്‍ മാത്രമായിരിക്കും നിങ്ങളെ തേടിയെത്തും, ഭാഗ്യം എന്തുകാര്യവും അനുകൂലമായി സംഭവിക്കുന്നതില്‍ നിര്‍ണായമായി മാറും. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാന്‍ ഇത് മിഥുനം രാശിക്കാരെ സഹായിക്കും. ബിസിനസുകാരാണെങ്കില്‍ അതുപോലെ ധാരാളം ലാഭവും സ്വന്തമാക്കാനാവും.

കര്‍ക്കടകം: ഈ രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റങ്ങള്‍ പല നേട്ടങ്ങളും സമ്മാനിക്കും. കൈനിറയെ പണം എത്തിക്കാന്‍ ഈ രാശിമാറ്റത്തിന് സാധിക്കും. ധനനേട്ടങ്ങള്‍ ഒന്നിന് പുറമേ ഒന്നായി കര്‍ക്കടകം രാശിക്കാരുടെ ജീവിതത്തിലക്ക് വന്നുകൊണ്ടിരിക്കും. സമ്പത്തില്‍ ആറാടാനുള്ള അവസരം കര്‍ക്കടകം രാശിക്കാര്‍ക്ക് ഇത് സമ്മാനിക്കും.

ബിസിനസുകാര്‍ക്ക് പുതിയ ബിസിനസുകള്‍ ആരംഭിക്കാനുള്ള മികച്ച സമയം കൂടിയാണിത്. അതില്‍ നിന്ന് ഒരുപാട് ലാഭം ലഭിക്കും. സമ്പത്ത് നിങ്ങളുടെ പണപ്പെട്ടി നിറയ്ക്കും. കുടുംബാന്തരീക്ഷം നല്ലതായി മാറും. സഹോരി സഹോദരന്‍മാരുമായും നല്ല സമയം ചെലവിടാനാവും. അതുപോലെ ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഈ രാശിക്കാര്‍ക്ക് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+