Get Updates
Get notified of breaking news, exclusive insights, and must-see stories!

പുത്തന്‍ വീടും കാറും സ്വന്തമാക്കും, ആഡംബരജീവിതം തൊട്ടുമുന്നില്‍; ഇതാണോ നിങ്ങളുടെ രാശി?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ അനുയോജ്യമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ദേവഗുരു എന്നാണ് വ്യാഴത്തെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ വ്യാഴത്തിന്റെ സഞ്ചാരത്തിലുണ്ടാകുന്ന ഏതൊരു മാറ്റവും ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. സന്തോഷം, ഐശ്വര്യം, ബഹുമാനം, അറിവ് എന്നിവയുടെ ദാതാവാണ് വ്യാഴം. രാശിചക്രം മാറാന്‍ ഒരു വര്‍ഷമാണ് വ്യാഴത്തിന് വേണ്ടി വരുന്നത്.

astrology

ഇന്നലെ മുതല്‍ വ്യാഴം സംക്രമിച്ച് രോഹിണി നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 20 വരെ വ്യാഴം രോഹിണി നക്ഷത്രത്തില്‍ തുടരും. രോഹിണി നക്ഷത്രത്തിന്റെ അധിപന്‍ ചന്ദ്രനാണ്. ചന്ദ്രന്റെ രോഹിണി രാശിയില്‍ വ്യാഴം സംക്രമിക്കുന്നത് എല്ലാ രാശികളിലുമുള്ള ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ഇനി പറയുന്ന രാശിക്കാര്‍ക്ക് ഇത് അസാധാരണമായ നേട്ടങ്ങളാണ് സമ്മാനിക്കുക.

ഇടവം

വ്യാഴത്തിന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള മാറ്റം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പലവഴിക്ക് പണം കൈയിലെത്തും. ഇത് വഴി നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.

ചിങ്ങം

വ്യാഴത്തിന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കൃഷി, വ്യാപാരം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നേട്ടം കൊയ്യാം. പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്. ആഗ്രഹിച്ച ജോലി നിങ്ങളെ തേടിയെത്തും. വിദേശത്ത് ജോല ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.

കന്നി

വ്യാഴത്തിന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള മാറ്റം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. പുതിയ വീട്, വാഹനം എന്നിവ വാങ്ങാന്‍ അവസരം ലഭിക്കും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. ഏതൊരു കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും.

തുലാം

വ്യാഴത്തിന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള മാറ്റം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇതുവഴി ആസ്തി ഇരട്ടിയായി വര്‍ധിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കപ്പെടും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. മത്സരപരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+