Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം കൂടും, ഒരാഴ്ചക്കുള്ളിൽ ജീവിതത്തിൽ വലിയൊരു മാറ്റം ഉണ്ടാവും; ഈ രാശിക്കാരാണോ?

​ഗ്രഹങ്ങളുടെ രാശി മാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരിക. അതുവരെ നേരിട്ടിരുന്ന എല്ലാ പ്രശ്നങ്ങൾക്കും ആ സമയത്ത് പരിഹാരം ഉണ്ടാകും. സാമ്പത്തികമായി അനുഭവിച്ച പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ആത്മവിശ്വാസം കൂടും. സാമ്പത്തികമായി ഉയർ‌ച്ചയിലെത്തും. വ്യാഴത്തിൻ്റെ നക്ഷത്രമാറ്റം ചില രാശിക്കാർക്ക് ഐശ്വര്യം നൽകും. മൂന്ന് രാശിക്കാർക്ക് ആണ് ഈ മാറ്റം ഗുണം ചെയ്യുക. ഈ രാശിക്കാർക്ക് ആരോഗ്യം, സമ്പത്ത്, മൊത്തത്തിലുള്ള ക്ഷേമം എന്നിവയിൽ പുരോഗതി അനുഭവപ്പെടും.

ദൈവങ്ങളുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം ജൂൺ 13 ന് രോഹിണി നക്ഷത്രത്തിലേക്ക് മാറുന്നു. ഈ മാറ്റം ഓഗസ്റ്റ് 20, വൈകിട്ട് 5:22 വരെ നീണ്ടുനിൽക്കും. 27 -ൽ നാലാമത്തെ നക്ഷത്രമായ രോഹിണിയെ ചന്ദ്രൻ ഭരിക്കുന്നു. രോഹിണി നക്ഷത്രത്തിൽ വ്യാഴത്തിൻ്റെ സാന്നിധ്യം ചില രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ സംക്രമണം ഈ വ്യക്തികൾക്ക് സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ വർദ്ധിപ്പിക്കും.

astrology luck

മേടം: ഈ രാശി മാറ്റം മേടം രാശിയിൽപ്പെട്ട വ്യക്തികൾക്ക് ​ഗണ്യമായ നേട്ടങ്ങൾ ആണ് കാെണ്ടുവരിക. പുതിയ വീടോ വാഹനമോ വാങ്ങാൻ അവസരമുണ്ടാകും. ധനകാര്യാലയത്തിലൂടെയുള്ള വ്യാഴത്തിൻ്റെ സംക്രമണം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. ഈ കാലയളവിൽ ബിസിനസ്സ് സംരംഭങ്ങളും തൊഴിലവസരങ്ങളും അഭിവൃദ്ധിപ്പെടും. ജോലി അന്വേഷിക്കുന്നവർക്ക് വൈകാതെ ജോലി ശരിയാവുകയും ചെയ്യും.

മിഥുനം: മിഥുനരാശിക്ക്, വ്യാഴം പന്ത്രണ്ടാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്ലെയ്‌സ്‌മെൻ്റ് സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും, ഇത് വസ്തുവോ വാഹനമോ വാങ്ങാൻ പ്രാപ്തമാക്കും. ഈ കാലയളവിൽ പുതിയ ജോലികൾ ആരംഭിക്കുന്നത് നല്ല വരുമാനം നൽകും. മിഥുനം രാശിക്കാർക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടും. ബിസിനസ്സ് രം​ഗത്താണ് പ്രവർത്തിക്കുന്നതെങ്കിൽ ഈ നേരത്ത് ലാഭം കാെണ്ടുവരുന്ന ഒരു ബിസിനസ്സ് നടക്കും. ഇതോടെ എല്ലാ സാമ്പത്തികമായ ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടും. നല്ല ലാഭം ഉണ്ടാക്കാൻ സാധിക്കുകയും ചെയ്യും.

കർക്കടകം: കർക്കടക രാശിക്കാർക്കും വ്യാഴം രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കുന്നത് ഗുണം ചെയ്യും. ഈ സംക്രമം സമ്പത്ത് വർദ്ധിപ്പിക്കുകയും സഹോദരങ്ങളുമായി നല്ല ബന്ധം വളർത്തുകയും ചെയ്യും. പിതാക്കന്മാരുടെയും ഗുരുക്കന്മാരുടെയും പിന്തുണയാൽ വിവിധ മേഖലകളിൽ വിജയം കൈവരിക്കാനാകും. ദാമ്പത്യജീവിതം മെച്ചപ്പെടും, സന്താനങ്ങൾ അഭിവൃദ്ധിപ്പെടും. നിങ്ങൾക്ക് വളരെ കാലമായി ആ​ഗ്രഹിക്കുന്ന ഒരു കാര്യം ഈ സമയത്ത് നടക്കും. ജീവിതത്തിൽ സന്തോഷം മാത്രമെ ഉണ്ടാവുകയുള്ളൂ. വളരെ അനുകൂലമായ സമയമാണ്.
ബിസിനസ്സ് രം​ഗത്ത് തിളങ്ങാൻ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+